വിര്‍ച്വല്‍ കറന്‍സി ഖനനത്തിന് വമ്പന്‍ കമ്പനികളും

വിര്‍ച്വല്‍ കറന്‍സി ഖനനത്തിന് വമ്പന്‍ കമ്പനികളും

കൊഡാക്ക് ക്രിപ്‌റ്റോകറന്‍സി നിര്‍മാണത്തിലേക്ക്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ചിത്രങ്ങളിലെ പകര്‍പ്പവകാശം ഉറപ്പിക്കുക ലക്ഷ്യം

ഫോട്ടോഗ്രഫി സ്ഥാപനമായ ഈസ്റ്റ്മാന്‍ കൊഡാക്ക് സ്വന്തം ക്രിപ്‌റ്റോകറന്‍സി നിര്‍മിക്കുന്നു. കൊഡാക്ക് കോയിന്‍ എന്നു പേരിട്ട ക്രിപ്‌റ്റോകറന്‍സി നിര്‍മാണ പ്രഖ്യാപനത്തോടെ അവരുടെ ഓഹരിവിലകള്‍ 120 ശതമാനം ഉയര്‍ന്നു. ഇനിഷ്യല്‍ കോയിന്‍ ഓഫറിന് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വെന്‍ മീഡിയ ഗ്രൂപ്പുമായി ചേര്‍ന്ന് കൊഡാക്ക് കമ്പനി ഒരുക്കങ്ങളാരംഭിച്ചിരിക്കുകയാണ്. ഫോട്ടോകളിന്മേല്‍ ഫോട്ടോഗ്രാഫര്‍മാരുടെ അവകാശം ഉറപ്പിക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊഡാക്ക് കോയിന്‍ നിര്‍മാണത്തിലേക്കു തിരിയുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം.

ന്യൂയോര്‍ക്ക്, റോഷെസ്റ്ററിലുള്ള കമ്പനി ആസ്ഥാനത്ത് ബിറ്റ് കോയിന്‍ ഖനികള്‍ ആരംഭിക്കുന്നതിന്റെ വിശദപദ്ധതികള്‍ കൊഡാക്ക് ആവിഷ്‌കരിച്ചിട്ടുണ്ട്. കൊഡാക്ക് കാഷ് മൈനര്‍ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ ലാവോസില്‍ നടന്ന സിഇഎസ് ടെക് ഷോയില്‍ പദര്‍ശിപ്പിച്ചിരുന്നു. ഇതില്‍ മുന്‍കൂര്‍ പണം മുടക്കാന്‍ നിക്ഷേപകരുടെ വന്‍തിരക്കായിരുന്നു.

ക്രിപ്‌റ്റോകറന്‍സി പദ്ധതി പ്രഖ്യാപിച്ച ശേഷം ഓഹരിമൂല്യവര്‍ധന നേടുന്ന ഏറ്റവും പുതിയ കമ്പനിയാണ് അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൊഡാക്ക്. 1990കളില്‍ ഇന്റര്‍നെറ്റ് കമ്പനികളുടെ കുത്തൊഴുക്കില്‍ പരമ്പരാഗത കമ്പനികളില്‍ ചിലത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ചില മേഖലകളില്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോഴത്തെ പ്രവണതയ്ക്കു സമാനമാണിതെന്ന് കേബ്രിഡ്ജ് സര്‍വകലാശാലയിലെ ഗാരിക്ക് ഹൈല്‍മാന്‍ ഓര്‍ക്കുന്നു. ഓഹരിവിലകള്‍ ഈ നിലയ്ക്ക് കുത്തനെ ഉയര്‍ന്നാല്‍ വലിയ കുഴപ്പത്തിനിടയാകുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. അതൊരു കുമിള പോലെ എളുപ്പം പൊട്ടുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെങ്കിലും ഒരു പതഞ്ഞുപൊങ്ങുന്ന നികൃഷ്ടമായ നിക്ഷേപ വിപണിയെ സൂചിപ്പിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ന്യൂയോര്‍ക്ക്, റോഷെസ്റ്ററിലുള്ള കമ്പനി ആസ്ഥാനത്ത് ബിറ്റ് കോയിന്‍ ഖനികള്‍ ആരംഭിക്കുന്നതിന്റെ വിശദപദ്ധതികള്‍ കൊഡാക്ക് ആവിഷ്‌കരിച്ചിട്ടുണ്ട്. കൊഡാക്ക് കാഷ് മൈനര്‍ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ ലാവോസില്‍ നടന്ന സിഇഎസ് ടെക് ഷോയില്‍ പദര്‍ശിപ്പിച്ചിരുന്നു. ഇതില്‍ മുന്‍കൂര്‍ പണം മുടക്കാന്‍ നിക്ഷേപകരുടെ വന്‍തിരക്കായിരുന്നു

കോയിന്‍ നിര്‍മാണം

ഡിജിറ്റല്‍ വിപ്ലവത്തില്‍ ഏറ്റവും ഒടുവില്‍ ചേര്‍ന്ന ഫോട്ടോഗ്രഫി കമ്പനിയാണ് കൊഡാക്ക് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ഫിലിം ഫോട്ടോഗ്രഫിയുടെ പാരമ്പര്യത്തിലുള്ള അഭിമാനമാണ് അവരെ ഈയൊരു നിഷേധാത്മക നിലപാട് പുലര്‍ത്താന്‍ കാരണം. ഇത് അവരുടെ വിപണിയെ കുറച്ചൊന്നുമല്ല ബാധിച്ചത്. 2012-ല്‍ കമ്പനിയുടെ തകര്‍ച്ചയ്ക്കു ശേഷമാണ് തങ്ങളുടെ ബ്രാന്‍ഡ് നാമത്തിനു കീഴില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ അവര്‍ തീരുമാനിച്ചത്. ഇതിന്റെ ഫലമായി കമ്പനിയുടെ ബാറ്ററികള്‍, പ്രിന്ററുകള്‍, ഡ്രോണുകള്‍, ടാബ്‌ലറ്റ് കംപ്യൂട്ടറുകള്‍, ഡിജിറ്റല്‍ കാമറകള്‍ എന്നിവ പുറത്തിറങ്ങി. ക്രിപ്‌റ്റോകോയിന്‍ ഖനനപ്രവര്‍ത്തനങ്ങളുടെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത് കൊഡാക്ക് ബ്രാന്‍ഡിനു കീഴിലുള്ള സ്‌പോട്ട്‌ലൈറ്റ് എന്ന എല്‍ഇഡി ലൈറ്റ് നിര്‍മാണ കമ്പനിയെയാണ്.

ക്രിപ്‌റ്റോകറന്‍സി വിനിമയങ്ങള്‍ സ്ഥിരീകരിക്കാനുള്ള സങ്കീര്‍ണ ഗണിതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കംപ്യൂട്ടര്‍ പ്രൊസസര്‍ അധിഷ്ഠിത ജോലികളെയാണ് മൈനിംഗ് എന്ന വാക്കു കൊണ്ട് വിവക്ഷിക്കുന്നത്. കൊഡാക്ക് കാഷ് മൈനര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓരോ ബിറ്റ്‌കോയിനും ഉപയോക്താവും കമ്പനിയുമായി പങ്കുവെക്കപ്പെടും. കംപ്യൂട്ടര്‍ പ്രൊസസറും അതിനെ തണുപ്പിക്കാനുള്ള ഫാനും ഉള്‍പ്പെടുന്ന ഓരോ മൈനിംഗ് റിഗ് ബോക്‌സും ഒരു ഹെയര്‍ഡ്രൈര്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉപയോഗിക്കുന്ന യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കുക.

കൊഡാക്ക് പ്ലാന്റില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയാണ് ഖനനപദ്ധതിക്ക് ഉപയോഗിക്കുക. കൊഡാക്കിന്റെ പ്രതാപകാലത്ത് സ്ഥാപിച്ച പ്ലാന്റിന്റെ ശേഷി ഏറെ നാളായി പാഴായിക്കൊണ്ടിരിക്കുകയാണ്. ഗാര്‍ഹിക വൈദ്യുതകണക്ഷനില്‍ നിന്ന് ഒരു റിഗ് പ്രവര്‍ത്തിപ്പിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ പ്ലാന്റില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് റിഗ് പ്രവര്‍ത്തിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഓരോ റിഗ്ഗിനും കിലോവാട്ട് അവറിന് നാലു സെന്റേ ചെലവാകുന്നുള്ളൂ. ബിറ്റ്‌കോയിനിന്റെ ഇപ്പോഴത്തെ മൂല്യമനുസരിച്ച് 24 മാസത്തേക്ക് 4,000 ഡോളര്‍ മുന്‍കൂര്‍ നിക്ഷേപം നടത്തിയാല്‍ പ്രതിമാസം 500 ഡോളര്‍ മൂല്യമുള്ള ബിറ്റ്‌കോയിന്‍ ഖനനം ചെയ്‌തെടുക്കാനാകുമെന്ന് സ്‌പോട്‌ലൈറ്റിലെ ഹാല്‍സ്റ്റണ്‍ മികായില്‍ പറയുന്നു.

എന്നാല്‍, കൊഡാക്ക് കോയിന്‍ നിക്ഷേപമെന്ന ചൂതാട്ടത്തില്‍ ഏര്‍പ്പെടാന്‍ തയാറായവര്‍ ഒട്ടൊന്നു കാത്തിരിക്കണം. ശേഷിക്കനുസരിച്ചുള്ള നിക്ഷേപങ്ങള്‍ കഴിഞ്ഞു പോയതിനാലാണിത്. പുതുതായി നിക്ഷേപിക്കാന്‍ സമയം വേണ്ടി വരും. ഇതുവരെ 80 ഖനനക്കാര്‍ പദ്ധതിയില്‍ പ്രവേശിച്ചു കഴിഞ്ഞു, ഉടന്‍ 300 പേര്‍ കൂടി വരാനിരിക്കുന്നുവെന്ന് മികായില്‍ പറയുന്നു. പുതുതായി ചേരാന്‍ ആളുകളുടെ നിക്ഷേപകരുടെ തള്ളിക്കയറ്റമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒട്ടും സ്ഥിരതയില്ലാത്ത ബിറ്റ്‌കോയിനുകള്‍ പെട്ടെന്നു തകരുമെന്ന ആശങ്ക സാമ്പത്തികവിദഗ്ധര്‍ പങ്കുവെക്കുന്നു. ഇത് നിക്ഷേപകര്‍ക്ക് വലിയ നഷ്ടം വരുത്തിവെക്കുകയും ഖനനശേഷിയെ ബാധിക്കുകയും ചെയ്യും. എന്നാല്‍ ബിറ്റ്‌കോയിന് അടിപതറിയാലും റിഗ്ഗുകള്‍ മറ്റുവിധത്തില്‍ ഉപയോഗിക്കാനാകുമെന്നാണ് മികായില്‍ പറയുന്നത്. ബിറ്റ്‌കോയിന്‍ ഒരു നീര്‍ക്കുമിളയായിരിക്കാം, എന്നാല്‍ ഇവയുടെ ലെഡ്ജര്‍ ബുക്കായി കണക്കാക്കുന്ന ബ്ലോക്ക്‌ചെയിന്‍ എന്ന കംപ്യൂട്ടര്‍ ശൃംഖല അങ്ങനെയല്ല. അതൊരു ഗണിതത്തില്‍ ഉറച്ച വേദിയായതിനാല്‍ത്തന്നെ അതിജീവനവും സാധ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഫോട്ടോഗ്രഫിയെ ജനാധിപത്യവല്‍ക്കരിക്കാനും ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഉചിതമായ ലൈസന്‍സിംഗ് ഏര്‍പ്പെടുത്താനുമാണ് കൊഡാക്ക് എക്കാലത്തും നിലകൊണ്ടതെന്ന് കമ്പനി ചീഫ് എക്‌സിക്യുട്ടീവ് ജെഫ് ക്ലാര്‍ക്ക് പറയുന്നു. സാങ്കേതികവിദ്യകള്‍ ഫോട്ടോഗ്രാഫര്‍ സമൂഹത്തിന് ഇത്തരമൊരു അവസരമൊരുക്കാന്‍ സഹായകമാകുകയാണു ചെയ്തത്. കമ്പനിയുടെ ഓഹരി വില ഐസിഒ പ്രഖ്യാപനദിവസത്തിന്റെ ആദ്യദിനം തന്നെ 130 ശതമാനത്തിനു മുകളിലെത്തി

കൊഡാക്ക് കറന്‍സി

കൊഡാക്ക് കോയിന്‍ എന്ന സംരംഭത്തിന്റെ ഉദ്ദേശ്യം തന്നെ മുമ്പു സൂചിപ്പിച്ചതു പോലെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് തങ്ങളെടുത്ത ഫോട്ടോകളുടെ അവകാശം സ്ഥാപിക്കാനുള്ള ആഗോളകണക്കുപുസ്തകമെന്ന നിലയ്ക്കാണ്. തങ്ങളുടെ വര്‍ക്കുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഇതിലൂടെ ഫോട്ടോഗ്രാഫര്‍മാര്‍ക്കു കഴിയുന്നു. ഇതിന് സഹായിക്കുന്ന അസോസിയേറ്റഡ് കൊഡാക്ക് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വെബ്‌സൈറ്റ് ബ്രൗസ് ചെയ്യാനും ചിത്രങ്ങള്‍ കണ്ടെത്തി അനുവാദമില്ലാതെ തന്നെ ഉപയോഗിക്കാനും അവര്‍ക്കാകുന്നു. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കൊഡാക്ക് കോയിന്‍ ഉപയോഗിച്ച് പണമടയ്ക്കാനുള്ള ലൈസന്‍സിംഗ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ഫോട്ടോഗ്രഫിയെ ജനാധിപത്യവല്‍ക്കരിക്കാനും ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഉചിതമായ ലൈസന്‍സിംഗ് ഏര്‍പ്പെടുത്താനുമാണ് കൊഡാക്ക് എക്കാലത്തും നിലകൊണ്ടതെന്ന് കമ്പനി ചീഫ് എക്‌സിക്യുട്ടീവ് ജെഫ് ക്ലാര്‍ക്ക് പറയുന്നു. സാങ്കേതികവിദ്യകള്‍ ഫോട്ടോഗ്രാഫര്‍ സമൂഹത്തിന് ഇത്തരമൊരു അവസരമൊരുക്കാന്‍ സഹായകമാകുകയാണു ചെയ്തത്. കമ്പനിയുടെ ഓഹരി വില ഐസിഒ പ്രഖ്യാപനദിവസത്തിന്റെ ആദ്യദിനം തന്നെ 130 ശതമാനത്തിനു മുകളിലെത്തി. 119.4 ശതമാനത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നല്‍ ഇതിനെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നവരുമുണ്ട്. ബ്ലോക്ക്‌ചെയിനുകളിലെ വിവരശേഖരണം പകര്‍പ്പവകാശ നിയമങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതലായി നിങ്ങളുടെ പകര്‍പ്പവകാശസംരക്ഷണത്തിന് യാതൊന്നും ചെയ്യില്ലെന്ന് അറ്റാക്ക് ഓഫ് ദ് ഫിഫ്റ്റി ഫൂട്ട് ബ്ലോക്ക്‌ചെയിന്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ഡേവിഡ് ജെറാര്‍ഡ് പറയുന്നു.

കൊഡാക്കിന്റെ വിപണനരീതി ശ്രദ്ധിച്ചാല്‍, ആദ്യം അവര്‍ ഒരു പ്രശ്‌നം സംബന്ധിച്ച പ്രസ്താവന നടത്തുന്നതായി കാണാം. എന്നിട്ട് ബ്ലോക്ക് ചെയിന്‍ ഉപയോഗിച്ച് അത് പരിഹരിക്കുന്നു. എന്നാല്‍ ബ്ലോക്ക് ചെയിനിന് പ്രശ്‌നം പരിഹരിക്കാനാകുന്ന ഒരു പ്രക്രിയ ഇല്ല. ഇത് ഷട്ടര്‍ലോക്കിനോ ഗെറ്റി ഇമേജിനോ വേണ്ടി ഒന്നും ഉറപ്പിക്കുന്നില്ല. എന്നിരുന്നാലും ഒരു ഐസിഒയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അവസാന കമ്പനിയൊന്നുമല്ല കൊഡാക്കെന്ന വിചാരമാണ് ചിലര്‍ക്കുള്ളത്. കൊഡാക്കിനെപ്പോല തന്നെ പ്രധാന ബ്രാഡുകള്‍ സ്വന്തം ക്രിപ്‌റ്റോകറന്‍സികളും ടോക്കണുകളുമായി മുമ്പോട്ടു വരുമെന്നാണ് ഹൈല്‍മാനെപ്പോലുള്ളവര്‍ പ്രതീക്ഷിക്കുന്നത്.

 

Comments

comments