റാസ് അള്‍ ഖൈമയില്‍ പുതിയ മാള്‍ തുറന്ന് മജീദ് അല്‍ ഫുറ്റയിം

റാസ് അള്‍ ഖൈമയില്‍ പുതിയ മാള്‍ തുറന്ന് മജീദ് അല്‍ ഫുറ്റയിം

2020 ആകുമ്പോഴേക്കും യുഎഇയിലെ നിക്ഷേപം 30 ബില്ല്യണ്‍ എഇഡി ആക്കാനുള്ള ശ്രമത്തിലാണ് മജീദ് അല്‍ ഫുറ്റയിം

ദുബായ്: ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റീട്ടെയ്ല്‍ ഭീമന്‍ മജീദ് അല്‍ ഫുട്ടയിം റാസ് അല്‍ ഖൈമയില്‍ തങ്ങളുടെ ആദ്യ ഷോപ്പിംഗ് ഡെസ്റ്റിനേഷന്‍ ലോഞ്ച് ചെയ്തു. മൈ സിറ്റി സെന്റര്‍ അല്‍ ദയ്ത്ത് എന്ന പേരിലാണ് പുതിയ മാള്‍ തുറന്നിരിക്കുന്നത്. ഡൈനിംഗ്, ലൈഫ്‌സ്റ്റൈല്‍, റീട്ടെയ്ല്‍ എന്നിങ്ങനെ മൂന്ന് മേഖലകളില്‍ ഫോക്കസ് ചെയ്തുള്ള പ്രവര്‍ത്തനരീതിയാണ് മാള്‍ അനുവര്‍ത്തിക്കുന്നത്.

തനതായ ഒരു റീട്ടെയ്ല്‍ അനുഭവം ഉപഭാക്താക്കള്‍ക്ക് പ്രധാനം ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം. മൈ സിറ്റി സെന്റര്‍ ബ്രാന്‍ഡ് കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍-മജിദ് അല്‍ ഫുറ്റയിം-പ്രോപ്പര്‍ട്ടീസിന്റെ ഷോപ്പിംഗ് മാളുകളുടെ ചുമതലയുള്ള സിഇഒ ഗയ്ത്ത് ഷോകെയര്‍ പറഞ്ഞു.

68.5 മില്ല്യണ്‍ എഇഡി ചെലവഴിച്ചാണ് മാള്‍ നിര്‍മിച്ചിരിക്കുന്നത്. മൊത്തം ലീസബിള്‍ ഓരിയ 5,494 സ്‌ക്വയര്‍ മീറ്ററാണ്. 30ലധികം പ്രാദേശിക, അന്താരാഷ്ട്ര ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡുകള്‍ മാളിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. യുഎഇയില്‍ മജീദ് അല്‍ ഫുട്ടയിം തുറക്കുന്ന മൂന്നാമത് മൈ സിറ്റി സെന്റര്‍ മാള്‍ ആണിത്. 2026 ആകുമ്പോഴേക്കും യുഎഇയിലെ തങ്ങളുടെ നിക്ഷേപം 39 ബില്ല്യണ്‍ എഇഡി ആക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ മാള്‍ തുറന്നതെന്ന് കമ്പനി അറിയിച്ചു.

 

Comments

comments