താരാട്ട്പാട്ട് പ്രസവാനന്തര വിഷാദം അകറ്റുമെന്ന് പഠനം

താരാട്ട്പാട്ട് പ്രസവാനന്തര വിഷാദം അകറ്റുമെന്ന്  പഠനം

പ്രസവാനന്തരം സ്ത്രീകളില്‍ പൊതുവെ ഉണ്ടാകുന്ന വിഷാദ മനോഭാവങ്ങള്‍ ഒഴിവാക്കാന്‍ താരാട്ട് പാടുന്നത് അത്യുത്തമമെന്നു പഠനം. പ്രസവത്തിനു ശേഷം സ്ത്രീകളില്‍ സാധാരണ ഗതിയില്‍ ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, പെട്ടെന്നുള്ള മൂഡ് മാറ്റം എന്നിവ പ്രകടമാണ്. ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളും താരാട്ട് പാടുന്നതിലൂടെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കുട്ടികള്‍ക്കു വേണ്ടിയോ കുട്ടികള്‍ക്കൊപ്പം ചേര്‍ന്നോ സ്ത്രീകള്‍ പാടുന്നത് പ്രസവാനന്തര വിഷാദരോഗ ചികില്‍സയില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളജ് ഗവേഷകയായ റോസി പെര്‍ക്കിന്‍സ് പറഞ്ഞു. രോഗത്തില്‍ നിന്നും താരതമ്യേന വളരെ പെട്ടെന്ന് മോചിതരാകാന്‍ ഇത്തരം താരാട്ട്പാട്ടുകള്‍ പാടുന്നത് വളരെയധികം സഹായിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പഠനത്തിന്റെ ഭാഗമായി 134 ല്‍ പരം പ്രസവാനന്തര വിഷാദ രോഗമുള്ള അമ്മമാരിലാണ് ഗവേഷകര്‍ ഇതു സംബന്ധിച്ചു നിരീക്ഷണം നടത്തിയതെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: Education, FK News, Life, Women

Related Articles