ലിവ്‌സ്‌പേസിന് ആറു മില്ല്യണ്‍ ഡോളര്‍ കൂടി ലഭിച്ചു

ലിവ്‌സ്‌പേസിന്  ആറു മില്ല്യണ്‍ ഡോളര്‍ കൂടി ലഭിച്ചു

ബെംഗളൂരു: ഹോം ഇന്റീരിയര്‍ നവീകരണ പ്ലാറ്റ്‌ഫോമായ ലിവ്‌സ്‌പേസ് ടെക്‌നോളജി നവീകരണത്തിനായി സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്റ്ററായ ദീപ് നിഷാറില്‍ നിന്ന് ആറു മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം കൂടി സ്വീകരിച്ചു. യുസി- ആര്‍എന്‍ടി ഫണ്ട്, രാജീവ് മാധവന്‍, ഗൂഗിളിന്റെ മുന്‍ എക്‌സിക്യുട്ടീവായ ഗോകുല്‍ രാജാറാം ഉള്‍പ്പെടെയുള്ള സിലിക്കന്‍ വാലി ഏഞ്ചല്‍സും നിക്ഷേപസമാഹരണത്തില്‍ പങ്കെടുത്തിരുന്നു.

ബിസീര്‍ വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, ഹെലിയോണ്‍ വെഞ്ച്വേഴ്‌സ്, ജംഗിള്‍ വെഞ്ച്വേഴ്‌സ് തുടങ്ങിയവരാണ് ലിവ്‌സ്‌പേസിന്റെ നിലവിലെ നിക്ഷേപകര്‍. കമ്പനിയുടെ ഡിസൈന്‍ പ്ലാറ്റ്‌ഫോമായ കാന്‍വാസ് മെച്ചപ്പെടുത്തുന്നതിനും ഡിസൈന്‍ പാര്‍ട്ണര്‍ കമ്യൂണിറ്റിയുടെ വളര്‍ച്ചയ്ക്കുവേണ്ടിയുമായിരിക്കും ഫണ്ട് പ്രയോജനപ്പെടുത്തുക.

ടെക്‌നോളജി വ്യവസായത്തിലെ പ്രമുഖ വ്യക്തികളാണ് നിക്ഷേപം സാധ്യമാക്കിയത്. ഹോം ഡിസൈനില്‍ ലിവ്‌സ്‌പേസിന്റെ സ്വപ്‌ന പദ്ധതിയെ പിന്തുണയ്ക്കാന്‍ നിക്ഷേപം ഉപകരിക്കും. കഴിഞ്ഞ 12 – 18 മാസത്തിനിടെ കമ്പനിയ്ക്ക് അത്ഭുതകരമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്. രാജ്യത്തെ 25 ബില്ല്യണ്‍ ഡോളര്‍ ഹോം ഡിസൈന്‍ വിപണിയില്‍ മുന്‍നിരസ്ഥാനം നേടാന്‍ കമ്പനി സജ്ജമാണെന്ന് ലിവ്‌സ്‌പേസ്‌ഡോട്ട്‌കോമിന്റെ സഹസ്ഥാപകനും സിഇഒയുമായ അനുജ് ശ്രീവാസ്തവ വ്യക്തമാക്കി.

ഹോം ഡിസൈന്‍ പ്ലാറ്റ്‌ഫോമായ കാന്‍വാസിന്റെ വിജയകരമായ തുടക്കത്തോടെ കഴിഞ്ഞവര്‍ഷം ലിവ്‌സ്‌പേസിന്റെ ബിസിനസ് ഏകദേശം 300 ശതമാനം വളര്‍ന്നു. 11,000 ലധികം ഡിസൈന്‍ പാര്‍ട്ണര്‍ രജിസ്‌ട്രേഷനുകളും കമ്പനി നേടിയിട്ടുണ്ട്.

Comments

comments