പേടിഎം, പേടിഎം മാള്‍ ബിസിനസ് വിഭജനം ഗുണം ചെയ്തു

പേടിഎം, പേടിഎം മാള്‍ ബിസിനസ് വിഭജനം ഗുണം ചെയ്തു

വണ്‍97 കമ്യൂണിക്കേഷന്റെ നഷ്ടം 40 ശതമാനം കുറഞ്ഞു

ബെംഗളൂരു: തങ്ങളുടെ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ബിസിനസിനെ പേമെന്റ് ബിസിനസില്‍ നിന്ന് വിഭജിച്ച വണ്‍97 കമ്യൂണിക്കേഷന്റെ നടപടി കമ്പനിയുടെ നഷ്ടം കുറക്കാന്‍ സഹായകമായതായി കണക്കുകള്‍. 2016 സാമ്പത്തിക വര്‍ഷം 1,548 കോടി രൂപയായിരുന്ന വണ്‍97 കമ്യൂണിക്കേഷന്റെ നഷ്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40 ശതമാനം കുറഞ്ഞ് 900 കോടി രൂപയിലെത്തിയിരുന്നു.

കമ്പനിയുടെ ഇ-കൊമേഴ്‌സ് ബിസിനസായ പേടിഎം മാളിനെ പേടിഎം ഇ-കൊമേഴ്‌സിനു കീഴിലാക്കിയാണ് പേടിഎം ഡിജിറ്റല്‍ പേമെന്റ് ബിസിനസില്‍ നിന്ന് വേര്‍തിരിച്ചത്. പുനസംഘടന സമയത്ത് ആസ്തി കൈമാറ്റത്തിനായി പേടിഎം ഇ-കൊമേഴ്‌സ് 620 കോടി രൂപ വണ്‍97 കമ്യൂണിക്കേഷന് നല്‍കിയിരുന്നു. 2016 ഓഗസ്റ്റില്‍ പ്രവര്‍ത്തനമാരംഭിച്ച പേടിഎം ഇ-കൊമേഴ്‌സ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വണ്‍97 കമ്യൂണിക്കേഷന്റ് റീട്ടെയ്ല്‍ ബിസിനസ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13.63 കോടി രൂപയായിരുന്നു പേടിഎം ഇ-കൊമേഴ്‌സിന്റെ നഷ്ടം. പേടിഎം പേമെന്റ് ബാങ്ക് ബിസിനസിന്് ഇതേ കാലയളവില്‍ 30 കോടി രൂപയുടെ നഷ്ടം മാത്രമാണ് ഉണ്ടായിട്ടുള്ളൂവെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇരു ബിസിനസുകളയും വിഭജിച്ചതിനാല്‍ ആരോ കമ്പനിക്കും വെവേറെ ബാലന്‍സ് ഷീറ്റുകള്‍ നിലനിര്‍ത്താനും മറ്റ് ബിസിനസുകളുമായി സഹകരിക്കാനും ആവശ്യം വന്നാല്‍ ബിസിനസിനെ വില്‍ക്കാനും സാധിക്കുന്നതാണെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Comments

comments