അമേരിക്കയുടെ നിഗൂഢ ഉപഗ്രഹം ദുരൂഹ സാഹചര്യത്തില്‍ നഷ്ടമായി

അമേരിക്കയുടെ നിഗൂഢ ഉപഗ്രഹം ദുരൂഹ സാഹചര്യത്തില്‍ നഷ്ടമായി

ഫ്‌ളോറിഡ : ഞായറാഴ്ച കേപ്പ് കാനവേലിലെ വിക്ഷേപണത്തറയില്‍ നിന്ന് വിക്ഷേപിച്ച അമേരിക്കയുടെ ‘സുമ’ എന്ന രഹസ്യ ഉപഗ്രഹം ദുരൂഹമായ സാഹചര്യത്തില്‍ കാണാതായി. ഉപഗ്രഹം പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് വിക്ഷേപണം നടത്തിയ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സ് അറിയിച്ചു. വിക്ഷേപിക്കാനുപയോഗിച്ച ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ നിന്ന് രണ്ടാം ഘട്ടത്തില്‍ ഉപഗ്രഹം വേര്‍പെടാഞ്ഞതാവാം അപകട കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ആദ്യ ഘട്ടത്തിലുപയോഗിച്ച റോക്കറ്റ് സുരക്ഷിതമായി തിരികെ ഭൂമിയിലിറക്കിയതിന് ശേഷമാണ് അപകടമുണ്ടായത്. സുമ ഉപഗ്രഹം എന്തിനാണ് അയക്കുന്നതെന്ന് അമേരിക്ക ഔദ്യോഗികമായി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതീവ രഹസ്യമായാണ് ഉപഗ്രഹത്തിന്റെ നിര്‍മാണം നോര്‍ത്ത്‌റോപ്പ് ഗ്രൂമെന്‍ കോര്‍പ്പറേഷന്‍ നടത്തിയത്. ഇന്റലിജന്‍സ് വിവരങ്ങള്‍ക്കായി നിര്‍മിച്ച സാങ്കേതികമായി ഏറെ നവീകരിക്കപ്പൈട്ട ഉപഗ്രഹമാണ് സുമയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 

Comments

comments

Categories: FK News, Politics, World