ദേശീയ ഗാനം എപ്പോള്‍ ചൊല്ലണമെന്നത് തീരുമാനിക്കാന്‍ മന്ത്രിതല സംഘത്തിന് ചുമതല; തീയേറ്ററുകളില്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി

ദേശീയ ഗാനം എപ്പോള്‍ ചൊല്ലണമെന്നത് തീരുമാനിക്കാന്‍ മന്ത്രിതല സംഘത്തിന് ചുമതല; തീയേറ്ററുകളില്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി : തീയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനത്തിന് മുന്‍പ് ദേശീയ ഗാനം നിര്‍ബന്ധമാക്കിയ 2016 നവംബറിലെ ഉത്തരവ് സുപ്രീംകോടതി തിരുത്തി. തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്നും കേള്‍പ്പിക്കേേണായെന്നത് തീയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാമെന്നും പുതിയ ഉത്തരവില്‍ കോടതി വ്യക്തമാക്കി. അതേസമയം ദേശീയ ഗാനം എപ്പോള്‍ ഏവിടൊക്കെ കേള്‍പ്പിക്കണമെന്നും എങ്ങനെ ബഹുമാനം പ്രകടിപ്പിക്കണമെന്നതുമടക്കമുള്ള വിഷയങ്ങള്‍ വിശദമായി പരിശോധിച്ച് നടപടിക്രമങ്ങള്‍ തയാറാക്കാന്‍ കേന്ദ്ര മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ദേശീയ ഗാനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഈ സമിതിയുടേതാവും എന്നും കോടതി വ്യക്തമാക്കി. 6 മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 2016ല്‍ തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ജ. ദീപക് മിശ്ര ഉള്‍പ്പെട്ട ബെഞ്ച് തന്നെയാണ് തീരുമാനം തിരുത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസായ ദീപക് മിശ്രയുടെ വിധിയെ പുതിയ ബെഞ്ചിലെ അംഗമായ ജ. ഡിവൈ ചന്ദ്രചൂഢ് വിമര്‍ശിക്കുകയും ചെയ്തിരുന്നു. സിനിമാ തീയേറ്ററുകളില്‍ എഴുനേറ്റു നിന്ന് ദേശഭക്തി പ്രകടിപ്പിക്കേണ്ടതില്ലെന്നായിരുന്ന ചന്ദ്രചൂഢിന്റെ വിര്‍ശനം. വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്ത് ഐക്യം നിലനിര്‍ത്താന്‍ ദേശീയഹാനം ആവശ്യമാണെ്‌നായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ നിലപാടറിയിച്ചിരുന്നത്. എന്നാല്‍ മുന്‍ ഉത്തരവ് ഭേദഗതി ചെയ്യാന്‍ കേന്ദ്രം തന്നെ കഴിഞ്ഞ ദിവസം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

Comments

comments

Categories: FK News, Politics

Related Articles