ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി ഇനി ദുബായ് പോലീസിന് സ്വന്തം

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി ഇനി ദുബായ് പോലീസിന് സ്വന്തം

ലോകത്ത് ഏറ്റവും വേഗതയേറിയ ഈ എസ്‌യുവിയുടെ പരമാവധി വേഗം മണിക്കൂറില്‍ 310 കിലോമീറ്ററാണ്.

 

ആഡംബര വാഹന ശേഖരത്തില്‍ പേരുകേട്ട കൂട്ടരാണ് ദുബായ് പോലീസ്. ഇതിനോടകം തന്നെ ലോകോത്തര നിലവാരത്തിലുള്ള നിരവധി ആഢംബര-സ്‌പോര്‍ട്‌സ് കാറുകള്‍ ദുബായ് പോലീസിന്റെ പക്കലുണ്ട്. ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും വേഗത കൂടിയ എസ്‌യുവി സ്വന്തമാക്കിക്കൊണ്ടാണ് ദുബായ് പോലീസ് വാര്‍ത്തകളില്‍ നിറയുന്നത്.

ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ബെന്റ്‌ലിയുടെ ആദ്യ എസ്യുവിയായ ബെന്റെയ്ഗയാണ് ദുബായ് പോലീസ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം പോലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വെച്ചു നടന്ന ചടങ്ങില്‍ വാഹനത്തിന്റെ താക്കോല്‍ അധികാരികള്‍ക്ക് കൈമാറി. സേവനം ആവശ്യമായി വരുന്നിടത്തേക്ക് പെട്ടെന്ന് എത്തിപ്പെടുന്നതിനും അത്യാവശ്യഘട്ടങ്ങളില്‍ പിന്തുടരലിനും മറ്റും വാഹനം വളരെ സഹായകമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ലോകത്ത് ഏറ്റവും വേഗതയേറിയ ഈ എസ്‌യുവിയുടെ പരമാവധി വേഗം മണിക്കൂറില്‍ 310 കിലോമീറ്ററാണ്. 6 ലിറ്റര്‍ 12 സിലിണ്ടര്‍ എഞ്ചിന്‍ പകരുന്ന കരുത്ത് വാഹനത്തിന് കുതിക്കുന്നതിനുള്ള ശേഷി പകരുന്നു. 5000 ആര്‍പിഎമ്മില്‍ 600 ബിഎച്ച്പി കരുത്തും, 1350 ആര്‍പിഎമ്മില്‍ 900 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ പോന്നതാണ് ഈ കരുത്തന്‍ എഞ്ചിന്‍. എകദേശം 4 കോടി മുതല്‍ 5 കോടി വരെയാണ് ഇതിന്റെ ഇന്ത്യന്‍ വില. വെറും 4.1 സെക്കന്റ് സമയത്തിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറിലേക്ക് കുതിച്ചെത്തുമെന്നുള്ളതും ബെന്റെയ്ഗയുടെ സവിശേഷതയാണ്.

Comments

comments

Categories: Auto, FK Special