യമഹ എഫ്ഇസഡ് 25, ഫേസര്‍ 25 ഇന്ത്യയില്‍ തിരിച്ചുവിളിച്ചു

യമഹ എഫ്ഇസഡ് 25, ഫേസര്‍ 25 ഇന്ത്യയില്‍ തിരിച്ചുവിളിച്ചു

ഹെഡ് കവര്‍ ബോള്‍ട്ട് അയഞ്ഞിരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിനാണ് തിരിച്ചുവിളിക്കുന്നത്

ന്യൂഡെല്‍ഹി : എഫ്ഇസഡ് 25, ഫേസര്‍ 25 മോഡലുകളുടെ 23,897 യൂണിറ്റ് തിരിച്ചുവിളിക്കുന്നതായി ഇന്ത്യ യമഹ മോട്ടോര്‍ പ്രസ്താവിച്ചു. ഹെഡ് കവര്‍ ബോള്‍ട്ട് അയഞ്ഞിരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിനാണ് തിരിച്ചുവിളിക്കുന്നത്. 2017 ജനുവരി മുതല്‍ നിര്‍മ്മിച്ച മോട്ടോര്‍സൈക്കിളുകളാണ് ഇവ. കഴിഞ്ഞ ജനുവരിയില്‍ എഫ്ഇസഡ് 25 പുറത്തിറക്കിയശേഷം വിറ്റഴിച്ച മിക്കവാറും എല്ലാ മോട്ടോസൈക്കിളുകളും തിരിച്ചുവിളിക്കുന്നവയില്‍ ഉള്‍പ്പെടും.

21,640 യൂണിറ്റ് എഫ്ഇസഡ് 25 മോട്ടോര്‍സൈക്കിളുകളും 2,257 യൂണിറ്റ് ഫേസര്‍ 25 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളുമാണ് തിരിച്ചുവിളിക്കുന്നത്. മുന്‍കരുതലെന്ന നിലയിലാണ് ഇന്ത്യ യമഹ മോട്ടോറിന്റെ നടപടി. ഇതുമായി ബന്ധപ്പെട്ട് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അംഗീകൃത ഡീലര്‍മാരെ സമീപിച്ചാല്‍ സൗജന്യമായി റിപ്പയര്‍ ചെയ്തു തരും. തകരാറ് കണ്ടെത്തിയ മോട്ടോര്‍സൈക്കിളുകളുടെ ഉടമകളെ കമ്പനി നേരിട്ട് അറിയിക്കുകയും ചെയ്യും.

അംഗീകൃത ഡീലര്‍മാരെ സമീപിച്ചാല്‍ സൗജന്യമായി റിപ്പയര്‍ ചെയ്തു തരും. തകരാറ് കണ്ടെത്തിയ മോട്ടോര്‍സൈക്കിളുകളുടെ ഉടമകളെ കമ്പനി നേരിട്ട് അറിയിക്കുകയും ചെയ്യും

249 സിസി, ഓയില്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് യമഹ എഫ്ഇസഡ് 25, ഫേസര്‍ 25 മോഡലുകള്‍ക്ക് കരുത്ത് പകരുന്നത്. 8,000 ആര്‍പിഎമ്മില്‍ 20 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 20 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ഈ എന്‍ജിന് കഴിയും. രണ്ട് ബൈക്കുകളിലും 5 സ്പീഡാണ് ട്രാന്‍സ്മിഷന്‍. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സെറ്റപ്പും സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വ്വഹിക്കുന്നു. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. ഓള്‍-എല്‍ഇഡി ഹെഡ്‌ലാംപുള്ള സെഗ്‌മെന്റിലെ ആദ്യ ബൈക്കാണ് എഫ്ഇസഡ് 25. ഫുള്‍ ഫെയറിംഗ് സഹിതം വരുന്ന യമഹ ഫേസര്‍ 25 സ്‌പോര്‍ട്‌സ് ടൂറര്‍ ബൈക്കാണ്.

Comments

comments

Categories: Auto