റിപ്പബ്ളിക് ദിനത്തില്‍ ഡല്‍ഹി ആക്രമിക്കാനായിരുന്നു പദ്ധതിയെന്ന് അറസ്റ്റിലായ ഭീകരന്‍

റിപ്പബ്ളിക് ദിനത്തില്‍ ഡല്‍ഹി ആക്രമിക്കാനായിരുന്നു പദ്ധതിയെന്ന് അറസ്റ്റിലായ ഭീകരന്‍

ന്യൂഡെല്‍ഹി : റിപ്പബ്ളിക്ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രമടക്കം സുപ്രധാനമായ കേന്ദ്രങ്ങളില്‍ അക്രമണം നടത്താനുള്ള ഭീകരരുടെ തന്ത്രം പൊളിച്ച് സുരക്ഷാ സൈനികര്‍. മൂന്നംഗ ഭീകരസംഘത്തിന്റെ തലവനായ ബിലാല്‍ അഹമ്മദ് വാനിയെ ചോദ്യം ചെയ്ത ഉത്തര്‍പ്രദേശ് എടിഎസാണ് ഭീകരരുടെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. കഴിഞ്ഞദിവസം ശതാബ്ദി ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന വാനിയെ ഗവണ്‍മെന്റ് റെയില്‍വേ പൊലീസാണ് അറസ്റ്റ് ചെയ്തിരുന്നത്. ഡെല്‍ഹിയില്‍ ജമാ മസ്ജിദിന് സമീപമുള്ള അല്‍-റഷീദ് ഗസ്റ്റ് ഹൗസിലാണ് രണ്ട് ഭീകരരും താമസിച്ചിരുന്നത്. പൊലീസ് അന്വേഷിക്കുന്നെന്ന സൂചന ലഭിച്ചതോടെ ഇവര്‍ സ്ഥലം വിട്ടു. ഭീകരരുടെ പദ്ധതി വെളിപ്പെട്ട സാഹചര്യത്തില്‍ ഡെല്‍ഹിയിലും മറ്റ് നഗരങ്ങളിലും സുരക്ഷ ശക്തമാക്കി.

Comments

comments

Categories: FK News, Politics