പുതിയ കാറുകളുടെ ഗ്ലോബല്‍ പ്രീമിയര്‍ ഓട്ടോ എക്‌സ്‌പോയിലെന്ന് ടാറ്റ മോട്ടോഴ്‌സ്

പുതിയ കാറുകളുടെ ഗ്ലോബല്‍ പ്രീമിയര്‍ ഓട്ടോ എക്‌സ്‌പോയിലെന്ന് ടാറ്റ മോട്ടോഴ്‌സ്

ഇംപാക്റ്റ് ഡിസൈന്‍ 2.0 എന്ന പുതിയ ഡിസൈന്‍ ഭാഷ പ്രദര്‍ശിപ്പിക്കും

ന്യൂഡെല്‍ഹി : 2018 ഓട്ടോ എക്‌സ്‌പോയില്‍ 26 മൊബിലിറ്റി സൊലൂഷന്‍സ് പ്രദര്‍ശിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. പൊതു ഗതാഗത വാഹനം, സ്വകാര്യ കാറുകള്‍, ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി വാഹനങ്ങള്‍, ബസ് റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ബിആര്‍ടിഎസ്), കൊമേഴ്‌സ്യല്‍ യൂട്ടിലിറ്റി വാഹനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. മോട്ടോര്‍ ഷോയുടെ പതിനാലാമത് എഡിഷന്‍ ഫെബ്രുവരി 9 നാണ് ആരംഭിക്കുന്നത്.

ഓട്ടോ എക്‌സ്‌പോയിലെ സ്വന്തം സ്റ്റാളില്‍ പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങളായി 26 സ്മാര്‍ട്ട് മൊബിലിറ്റി സൊലൂഷന്‍സ് പ്രദര്‍ശിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇലക്ട്രിക് ടിഗോര്‍ പ്രദര്‍ശനത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ചില പാസഞ്ചര്‍ വാഹനങ്ങളുടെയും കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെയും ഗ്ലോബല്‍ പ്രീമിയര്‍ ഓട്ടോ എക്‌സ്‌പോയിലുണ്ടാകും.

26 സ്മാര്‍ട്ട് മൊബിലിറ്റി സൊലൂഷന്‍സ് പ്രദര്‍ശിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്

ഇംപാക്റ്റ് ഡിസൈന്‍ 2.0 എന്ന പുതിയ പാസഞ്ചര്‍ കാര്‍ ഡിസൈന്‍ ലാംഗ്വേജ് ടാറ്റ മോട്ടോഴ്‌സ് പ്രദര്‍ശിപ്പിക്കും. സ്മാര്‍ട്ട് മൊബിലിറ്റി, സ്മാര്‍ട്ട് സിറ്റീസ് എന്ന പേരിലാണ് ടാറ്റ മോട്ടോഴ്‌സ് പവലിയന്‍ ഒരുക്കുന്നത്.

Comments

comments

Categories: Auto