ഇക്കാര്യത്തില്‍ ചൈനയെ കണ്ട് പഠിക്കാം

ഇക്കാര്യത്തില്‍ ചൈനയെ കണ്ട് പഠിക്കാം

ഷെന്‍സെന്‍ നഗരത്തിലെ ആയിരക്കണക്കിന് ബസുകളെ ഇലക്ട്രിക് കരുത്തിലേക്ക് മാറ്റിക്കൊണ്ടാണ് ചൈന ചരിത്രം കുറിച്ചത്.

 

എല്ലാ നഗരങ്ങളിലെയും പ്രധാന പ്രശ്‌നം അന്തരീക്ഷമലിനീകരണം തന്നെയാണ്. വാഹനങ്ങളുടെ എണ്ണത്തിലുണ്ടാവുന്ന ഇരട്ടിപ്പും കമ്പനികളില്‍ നിന്ന് പുറംതള്ളുന്ന പുകയുമെല്ലാമാണ് ഈ മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങള്‍. ആഗോളതലത്തില്‍ ഇതിന് അങ്ങിങ്ങായി പ്രതിവിധികള്‍ നിര്‍ദേശിക്കപ്പെടുന്നുണ്ടെങ്കിലും നടപ്പാക്കപ്പെടുന്നത് ചുരുക്കം മാത്രമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ നടപടിയുമായി ചൈന മുന്നോട്ട് വന്നിരിക്കുകയാണ്. ചൈനയിലെ ഷെന്‍സെന്‍ നഗരത്തിലെ ആയിരക്കണക്കിന് ബസുകളെ ഇലക്ട്രിക് കരുത്തിലേക്ക് മാറ്റിക്കൊണ്ടാണ് ചൈന ചരിത്രം കുറിച്ചത്.

പതിനാറായിരത്തില്‍പ്പരം ബസുകളാണ് ഇതുവഴി ഗ്രീന്‍ പട്ടികയിലേക്ക് മാറിയിരിക്കുന്നത്. പ്രതിവര്‍ഷം 3,45,000 ലിറ്റര്‍ ഇന്ധനം ഇതുവഴി ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനൊപ്പം തന്നെ പുറംതള്ളപ്പെടുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവില്‍ 1.35 മില്യണ്‍ ടണ്ണിന്റെ കുറവും ഉണ്ടാകും. ഇതോടെ ലോകത്ത് ഏറ്റവുമധികം ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തുന്ന നഗരമായി മാറിയിരിക്കുകയാണ് ഷെന്‍സെന്‍. അടുത്ത ഘട്ടമായി നഗരത്തിലുടനീളം 800ഓളം ചാര്‍ജ് പോയിന്റുകള്‍ സജ്ജമാക്കാനും കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനുമാണ് പദ്ധതി. ഇതിനൊപ്പം തന്നെ ടാക്‌സികളും വൈദ്യുതോര്‍ജത്തിലേക്ക് മാറുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. അന്തരീക്ഷമലിനീകരണത്തിന് പ്രതിവിധികള്‍ തേടിയും ലഘു നിയമങ്ങള്‍ നിലവില്‍ വരുത്തിക്കൊണ്ടും മറ്റും ഇതര രാജ്യങ്ങള്‍ നിരങ്ങി നീങ്ങുമ്പോഴാണ് ചൈനയുടെ കുതിച്ചുചാട്ടം.

Comments

comments

Categories: Auto, FK Special