മണിക്കൂറില്‍ 180 ചപ്പാത്തി, ഇനി ചപ്പാത്തി മേക്കിംഗ് ഈസി

മണിക്കൂറില്‍ 180 ചപ്പാത്തി, ഇനി ചപ്പാത്തി മേക്കിംഗ് ഈസി

6 കിലോഗ്രാം ഭാരത്തോടെ ഇന്‍ഡക്ഷന്‍ സ്റ്റൗവിന്റെ വലുപ്പമുള്ള ഈ യന്ത്രത്തിന്റെ വില 15000 രൂപയാണ്

പുതുമയുള്ള യന്ത്രങ്ങള്‍ നിര്‍മിക്കാന്‍ ബൊമ്മൈക്ക് ഏറെയിഷ്ടമാണ്. തന്റെ സൈക്കിള്‍ ഷോപ്പിലേക്ക് പുതിയ യന്ത്രങ്ങള്‍ നിര്‍മിച്ചാണ് കണ്ടുപിടുത്തങ്ങളുടെ തുടക്കം. കര്‍ണാടകയിലെ ബുക്കസാന്ദ്ര സ്വദേശിയായ ഈ നാല്‍പത്തിയൊന്നുകാരന്‍ ഇപ്പോള്‍ ശ്രദ്ധേയനാകുന്നത് തന്റെ പുതിയ നിര്‍മാണ പരീക്ഷണത്തിലൂടെയാണ്. ചപ്പാത്തി മേക്കറായിരുന്നു ഇത്തവണത്തെ പരീക്ഷണം. പ്രായമായ തന്റെ അമ്മ ചപ്പാത്തി/ റൊട്ടി ഉണ്ടാക്കുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കിയാണ് ബൊമ്മൈ പുതിയ ഉദ്യമത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. ഫലമോ, തികച്ചും ആയാസ രഹിതമായി ചപ്പാത്തി ഉണ്ടാക്കാനുള്ള ഒരു യന്ത്രത്തിന്റെ പിറവിയിലേക്കും നയിക്കപ്പെട്ടു.

ഗ്രാമത്തില്‍, പ്രത്യേകിച്ച് സ്ത്രീകളുടെ ജോലി ആയാസ രഹിതവും ആരോഗ്യകരവും ആക്കുന്നതിനുള്ള നിര്‍മാണ പരീക്ഷണങ്ങള്‍ ഇതിനു മുമ്പും ബൊമ്മൈ ആവിഷ്‌കരിച്ചിട്ടുണ്ട്. പരമ്പരാഗത രീതിയിലെ സ്റ്റൗവ് ഉപയോഗത്തില്‍ നിന്നും മലിനീകരണത്തെ 80 ശതമാനത്തോളം ചെറുക്കുന്ന കല്‍ക്കരി സ്റ്റൗവ് നിര്‍മിച്ചാണ് ഇതിനുമുമ്പ് അദ്ദേഹം ശ്രേദ്ധയനായത്

വീട്ടിലെ സാമ്പത്തിക പ്രാരാബ്ദത്താല്‍ പഠനമൊക്കെ പാതിവഴിയില്‍ നിര്‍ത്തിയ ബൊമ്മൈ ജോലി സാധ്യത ലക്ഷ്യമിട്ട് സെറികള്‍ച്ചര്‍ കോഴ്‌സാണ് ചെയ്തത്. പിന്നീട് സ്വന്തമായി സൈക്കിള്‍ ഷോപ്പിനു തുടക്കമിട്ട അദ്ദേഹം ഇന്ന് ലൈസന്‍സുള്ള വര്‍ക്‌ഷോപ്പ് നടത്തിവരുന്നു.

 

മണിക്കൂറില്‍ 180 ചപ്പാത്തി

റൊട്ടിക്കൊതിയനായ ബൊമ്മൈ നിര്‍മിച്ച പുതിയ ചപ്പാത്തി മേക്കര്‍ പരാമ്പരാഗത ചപ്പാത്തി പലക, കുഴവി എന്നിവയില്‍ നിന്നും തികച്ചും വിഭിന്നമാണ്. ചലിക്കാതെ ഇരിക്കുന്ന ചപ്പാത്തി പലകയാണ് പരാമ്പരാഗത ചപ്പാത്തിയുണ്ടാക്കലില്‍ പ്രധാന ഘടകമെങ്കില്‍, ബൊമ്മാനിയുടെ പുതിയ ഉപകരണത്തില്‍ ചപ്പാത്തി പ്ലേറ്റാണ് ചലിക്കുന്നത്, അത് പരത്തുന്നതിനുള്ള കുഴവി സ്ഥിമായി ഉറപ്പിച്ചിരിക്കുന്ന അവസ്ഥയിലാണുള്ളത്. വേഗത്തില്‍ ചപ്പാത്തി പരത്തി എടുക്കാവുന്ന ഈ ഉപകരണത്തിന്റെ സഹായത്താല്‍ മണിക്കൂറില്‍ 180 ചപ്പാത്തിയുണ്ടാക്കാമെന്നന്നും ബൊമ്മൈ അവകാശപ്പെടുന്നു.

ചപ്പാത്തി പരത്തുന്നതിനും മറ്റുമുള്ള ആയാസം താരതമ്യേന കുറയ്ക്കുന്ന ഈ ഉപകരണം സൗരോര്‍ജ്ജത്തിലും വൈദ്യുതിയിലും പ്രവര്‍ത്തിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത. 15000 രൂപയാണ് ഇതിന്റെ വില. അനായാസം പ്രവര്‍ത്തിപ്പിക്കാനും എടുത്തുകൊണ്ടുപോകാനും കഴിയുന്ന ഈ യന്ത്രത്തിന് ഒരു സാധാരണ ഇന്‍ഡക്ഷന്‍ സ്റ്റൗവിന്റെ വലുപ്പമേയുള്ളൂ. 6 കിലോഗ്രാം ഭാരമുള്ള യന്ത്രത്തിന്റെ പ്രവര്‍ത്തനം തികച്ചും ലളിതമായ ലിവര്‍ മെക്കാനിസത്തിലൂടെയാണ്.

 

പാചകസമയം കുറയ്ക്കും

”ഗ്രാമങ്ങളിലെ പരമ്പരാഗത രീതിയിലുള്ള ചപ്പാത്തി പരത്തലും ആയാസപ്പെടലും ഇനിയില്ല. സ്ത്രീകളുടെ പാചക സമയം ഗണ്യമായി കുറയ്ക്കുന്ന ഉപകരണമാണിത്. ആയാസം കുറഞ്ഞതിനാല്‍ അമ്മ ചപ്പാത്തിയുണ്ടാക്കാന്‍ ഇപ്പോള്‍ വിസമ്മതിക്കാറുമില്ല. മാത്രമല്ല ഗ്രാമത്തിലെ മറ്റും സ്ത്രീകളും ഈ യന്ത്രം ഉപയോഗിച്ച ശേഷം അഭിനന്ദിക്കുന്നുണ്ട് ”, ബൊമ്മൈ പറയുന്നു. മിനിട്ടില്‍ രണ്ടു മുതല്‍ മൂന്നൂ ചപ്പാത്തി വരെ ഈസിയായി ഉണ്ടാക്കാവുന്ന ഉപകരണം ചിത്രദുര്‍ഗയില്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണിപ്പോള്‍.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തന്റെ പുതിയ റൊട്ടി മേക്കറും പ്രദര്‍ശനത്തിന് എത്തിക്കാനാണ് ബൊമ്മൈയുടെ അടുത്ത ശ്രമം. ഗ്രാമീണ സ്ത്രീകള്‍ക്കും കര്‍ഷക കുടുംബങ്ങള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

നവീന ആശയങ്ങളുമായി ഗ്രാമീണ സംരംഭകന്‍

ഗ്രാമത്തില്‍, പ്രത്യേകിച്ച് സ്ത്രീകളുടെ ജോലി ആയാസ രഹിതവും ആരോഗ്യകരവും ആക്കുന്നതിനുള്ള നിര്‍മാണ പരീക്ഷണങ്ങള്‍ ഇതിനു മുമ്പും ബൊമ്മൈ ആവിഷ്‌കരിച്ചിട്ടുണ്ട്. പരമ്പരാഗത രീതിയിലെ സ്റ്റൗവ് ഉപയോഗത്തില്‍ നിന്നും മലിനീകരണത്തെ 80 ശതമാനത്തോളം ചെറുക്കുന്ന കല്‍ക്കരി സ്റ്റൗവ് നിര്‍മിച്ചാണ് ഇതിനുമുമ്പ് അദ്ദേഹം ശ്രേദ്ധയനായത്. സിലിക്കണ്‍ മെറ്റലില്‍, എയര്‍ ഫില്‍റ്ററോടു കൂടി നിര്‍മിച്ച ഈ പരിസ്ഥിതി സൗഹാര്‍ദ്ദ സ്റ്റൗവ് ഗ്രാമത്തില്‍ ഹിറ്റായി മാറിയിരുന്നു. 2600 രൂപ വിലയുള്ള ഈ സ്റ്റൗവ് ഇതിനോടകം ഗ്രാമത്തിലെ വിവിധ ഹോട്ടലുകളിലായി അമ്പതോളം എണ്ണം വിറ്റുപോയിട്ടുണ്ടെന്നും ബൊമ്മൈ വ്യക്തമാക്കുന്നു. കൂടുതല്‍ നവീകരണങ്ങള്‍ വരുത്തി കൂളിംഗ് ഫാനോടുകൂടി ഇതിന്റെ പുതിയ മോഡല്‍ പുറത്തിറക്കാനുള്ള പദ്ധതി ആസുത്രണം ചെയ്യുകയാണ് ഈ ഗ്രാമിണ സംരംഭകന്‍.

 

Comments

comments

Categories: FK News, FK Special

Related Articles