മാരുതി സുസുകി ‘ഫ്യൂച്ചര്‍ എസ്’ കണ്‍സെപ്റ്റിന്റെ ടീസര്‍ പുറത്ത്

മാരുതി സുസുകി ‘ഫ്യൂച്ചര്‍ എസ്’ കണ്‍സെപ്റ്റിന്റെ ടീസര്‍ പുറത്ത്

ഓള്‍-ന്യൂ കോംപാക്റ്റ് കാര്‍ ഡിസൈന്‍ ലാംഗ്വേജിലാണ് കണ്‍സെപ്റ്റ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്

ന്യൂഡെല്‍ഹി : അടുത്ത മാസം 9 ന് തുടങ്ങുന്ന ഓട്ടോ എക്‌സ്‌പോയില്‍ ‘ഫ്യൂച്ചര്‍ എസ്’ എന്ന കണ്‍സെപ്റ്റ് മാരുതി സുസുകി ഇന്ത്യാ ലിമിറ്റഡ് പ്രദര്‍ശിപ്പിക്കും. ഓള്‍-ന്യൂ കോംപാക്റ്റ് കാര്‍ ഡിസൈന്‍ ലാംഗ്വേജിലാണ് കണ്‍സെപ്റ്റ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാരുതി സുസുകി പുറത്തുവിട്ട ടീസര്‍ ചിത്രത്തില്‍നിന്ന് ഫ്യൂച്ചര്‍ എസ് മറ്റൊരു എസ്‌യുവിയാണെന്ന് മനസ്സിലാക്കാം. ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റിലൂടെ കോംപാക്റ്റ് കാറിന്റെ സാമ്പ്രദായിക അനുപാതങ്ങള്‍ ലംഘിക്കുകയാണെന്ന് സുസുകി അധികൃതര്‍ പറഞ്ഞു.

നിവര്‍ന്ന സ്റ്റാന്‍സ്, ഉയര്‍ന്ന സീറ്റിംഗ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ ടീസര്‍ ചിത്രത്തില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. തിരശ്ചീനമായ ഹുഡ് അസാധാരണമായ അഗ്രസീവ് സ്റ്റാന്‍സും പോസ്ചറും സമ്മാനിക്കുന്നു. ബോള്‍ഡ് ആന്‍ഡ് അപ്‌റൈറ്റ് ഫ്രണ്ട്, സവിശേഷമായ എ പില്ലര്‍ ട്രീറ്റ്‌മെന്റ് എന്നിവയും അര്‍ബന്‍ എസ്‌യുവിയുടെ ടീസറില്‍ കാണാം.

ഭാവിയില്‍ ഇന്ത്യയില്‍ കോംപാക്റ്റ് കാറുകള്‍ രൂപകല്‍പ്പന ചെയ്യുന്ന രീതി മാറ്റിമറിക്കുന്നതായിരിക്കും ഫ്യൂച്ചര്‍ എസ് കണ്‍സെപ്‌റ്റെന്ന് സിവി രാമന്‍ പറഞ്ഞു

കോംപാക്റ്റ് കാറുകള്‍ക്ക് പുതിയ ക്യാരക്ടര്‍ സൃഷ്ടിച്ചെടുക്കുന്നതിന് തങ്ങളുടെ ഡിസൈന്‍ ടീം തയ്യാറായതായി മാരുതി സുസുകി സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ (എന്‍ജിനീയറിംഗ്) സിവി രാമന്‍ പറഞ്ഞു. യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് വര്‍ധിച്ചുവരുന്ന ആവശ്യകതയും അവയുടെ ബോള്‍ഡ് ആര്‍ക്കിടെക്ച്ചറുമാണ് ഡിസൈന്‍ സംഘത്തിന് പ്രചോദനമായത്. ഭാവിയില്‍ ഇന്ത്യയില്‍ കോംപാക്റ്റ് കാറുകള്‍ രൂപകല്‍പ്പന ചെയ്യുന്ന രീതി മാറ്റിമറിക്കുന്നതായിരിക്കും ഫ്യൂച്ചര്‍ എസ് കണ്‍സെപ്‌റ്റെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Comments

comments

Categories: Auto