പുതിയ എന്‍ജിനും സിവിടിയുമായി ഹ്യുണ്ടായ് ഐ20 ഫേസ്‌ലിഫ്റ്റ് പുറത്തിറക്കും

പുതിയ എന്‍ജിനും സിവിടിയുമായി ഹ്യുണ്ടായ് ഐ20 ഫേസ്‌ലിഫ്റ്റ് പുറത്തിറക്കും

1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് പകരമാണ് 1.2 ലിറ്റര്‍ കപ്പ എന്‍ജിന്‍ നല്‍കുന്നത്

ന്യൂഡെല്‍ഹി : അടുത്ത മാസം 9 ന് തുടങ്ങുന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ ഹ്യുണ്ടായ് ഐ20 ഫേസ്‌ലിഫ്റ്റ് അവതരിപ്പിക്കും. പുതിയ കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷനും (സിവിടി), 1.2 ലിറ്റര്‍ കപ്പ എന്‍ജിനും നല്‍കിയായിരിക്കും ഐ20 ഫേസ്‌ലിഫ്റ്റ് പുറത്തിറക്കുന്നത്. 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് പകരമാണ് 1.2 ലിറ്റര്‍ എന്‍ജിന്‍ നല്‍കുന്നത്.

നിലവിലെ ഐ20 യില്‍ നല്‍കിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന് പകരം 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഘടിപ്പിക്കും. 2016 ല്‍ ഇന്ത്യയില്‍ അരങ്ങേറിയ ഐ20 പ്രധാനമായും യൂറോപ്യന്‍ വിപണിയെ ലക്ഷ്യംവെച്ച് നിര്‍മ്മിച്ചതാണ്. എന്നാല്‍ വിലയുടെ കാര്യത്തില്‍ ഐ20 കടുത്ത സമീപനം സ്വീകരിച്ചു. മിഡ്-സ്‌പെക് വേരിയന്റായ മാഗ്നയുടെ വില പത്ത് ലക്ഷത്തോളം രൂപയായിരുന്നു. പ്രധാന എതിരാളിയായ മാരുതി സുസുകി ബലേനോയുടെ ടോപ് വേരിയന്റായ ആല്‍ഫയേക്കാള്‍ 81,000 രൂപ കൂടുതല്‍.

മെക്കാനിക്കല്‍ കൂടാതെ, ഐ20 യുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്ന നടപടികളും ഹ്യുണ്ടായ് സ്വീകരിക്കും

ഇന്ത്യയില്‍ ഓട്ടോമാറ്റിക് കാറുകളുടെ ഡിമാന്‍ഡ് വര്‍ഷാവര്‍ഷം 7-8 ശതമാനം വളര്‍ച്ച കൈവരിക്കുന്നത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എതിരാളികളുമായുള്ള മത്സരത്തില്‍ ഒരു മൈല്‍ ദൂരം മുന്നേ സഞ്ചരിക്കുന്നതിന് കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (സിവിടി) ഹ്യുണ്ടായ് ഐ20 യെ സഹായിക്കുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. ടോര്‍ക്ക് കണ്‍വെര്‍ട്ടറേക്കാള്‍ കൂടുതല്‍ ഇന്ധനക്ഷമത സമ്മാനിക്കുന്നതായിരിക്കും പുതിയ സിവിടി. എന്നാല്‍ പാഡില്‍ ഷിഫ്റ്ററുകള്‍ ഉണ്ടാകില്ല. അതേസമയം സമീപ ഭാവിയില്‍ ഹ്യുണ്ടായ് നല്‍കിയേക്കും.

മെക്കാനിക്കല്‍ കൂടാതെ, ഐ20 യുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്ന നടപടികളും ഹ്യുണ്ടായ് സ്വീകരിക്കും. രണ്ട് ഭാഗങ്ങളായ ഗ്രില്ലിന് പകരം പുതിയ വെര്‍ണയില്‍ കണ്ടതുപോലെ സിംഗിള്‍ ‘കാസ്‌കേഡ്’ ഗ്രില്ല് നല്‍കും. പുതിയ ബംപറുകള്‍, ഹെഡ്‌ലൈറ്റുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയും കാണാം.

Comments

comments

Categories: Auto