യു എസ് രഹസ്യദൗത്യം; സ്‌പേസ് എക്‌സ് വീണ്ടും ബഹിരാകാശത്ത്

യു എസ് രഹസ്യദൗത്യം;  സ്‌പേസ് എക്‌സ് വീണ്ടും ബഹിരാകാശത്ത്

യു എസ് ഗവണ്‍മെന്റിന്റെ രഹസ്യ ദൗത്യവുമായി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഫാല്‍ക്കന്‍ 9 റോക്കറ്റ് ഫ്‌ളോറിഡയിലെ കേപ് കാനവരല്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഭൂമിയില്‍ നിന്ന് 1,200 മൈല്‍ ദൂരത്തുള്ള ഭ്രമണപഥത്തിനടുത്ത് സുമാ എയര്‍ക്രാഫ്റ്റിനെ എത്തിച്ച ശേഷം റോക്കറ്റ് ബൂസ്റ്ററില്‍ നിന്ന് രണ്ടു മിനിറ്റ് കൊണ്ട് വേര്‍പെട്ട് ഫാല്‍ക്കന്‍ 9 എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ തിരിച്ചിറങ്ങി.

നവംബറില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന വിക്ഷേപണമാണ് അമേരിക്കന്‍ സമയം ഞായറാഴ്ച രാത്രി എട്ടു മണിക്ക് നടന്നത്. വിക്ഷേപണം സംബന്ധിച്ച പല വിവരങ്ങളും സ്‌പേസ് എക്‌സ് രഹസ്യമായി സൂക്ഷിക്കുകയാണ്. വിക്ഷേപണം സ്‌പേസ് എക്‌സിന്റെ വെബ്‌സൈറ്റില്‍ പ്രക്ഷേപണം ചെയ്തുവെങ്കിലും തല്‍സമയ ദൃശ്യങ്ങള്‍ അതില്‍ ലഭ്യമായില്ല. സുമാ എയര്‍ക്രാഫ്റ്റിന്റെ നിര്‍മാണവും ദൗത്യവും സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

അതേസമയം ലോകത്ത് നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ശക്തിയുള്ള സ്‌പേസ് എക്‌സ് റോക്കറ്റിന്റെ വിക്ഷേപണം ഈ മാസം അവസാനം നടക്കുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്്‌ലയുടെ പുതിയ ഇലക്ട്രിക് കാറും റോക്കറ്റിലുണ്ടാകും. ഫാല്‍ക്കന്‍ ഹെവി എന്ന മെഗാ റോക്കറ്റ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാകും വിക്ഷേപിക്കുക. ടെസ്്‌ല റോഡ് സ്റ്റാര്‍ ബില്ല്യണേഴ്‌സ് ചെറി റെഡ് 2008 ആയിരിക്കും ഈ ആളില്ലാ ദൗത്യത്തില്‍ യാത്രയാകുക. 23 എഞ്ചിനുകളുള്ള റോക്കറ്റ് 1,40,660 പൗണ്ട് ഭാരവും വഹിച്ചാണ് ഭ്രമണപഥത്തിലെത്തുക. സ്‌പേസ് എക്‌സിന്റെ ഏറ്റവും സങ്കീര്‍ണമായ വിക്ഷേപണമായാണ് ഇലോണ്‍ മസ്‌ക് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

Comments

comments

Categories: FK News, Tech, World