സൈന്യത്തിന് അര്‍ഥശാസ്ത്രവും ചാണക്യനീതിയും വേണമെന്ന് കരസേനാ മേധാവി

സൈന്യത്തിന് അര്‍ഥശാസ്ത്രവും ചാണക്യനീതിയും വേണമെന്ന് കരസേനാ മേധാവി

ന്യൂഡെല്‍ഹി : ഭാവിയിലെ യുദ്ധങ്ങള്‍ തികച്ചും വിഷമകരമായ തലങ്ങളിലും പരിതസ്ഥിതികളിലുമാവും അരങ്ങേറുകയെന്നും ഇന്ത്യ ഇത് കരുതിയിരിക്കണമെന്നും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അര്‍ഥശാസ്ത്രത്തില്‍ നിന്നും ചാണക്യനീതിയില്‍ നിന്നുമൊക്കെ തന്ത്രങ്ങള്‍ ഉള്‍ക്കൊള്ളേണ്ട കാലമാണ് മുന്നിലുള്ളതൊന്നും സൈന്യത്തിന്റെ സാങ്കേതിക വിദ്യ സംബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും സൈനികശക്തി നവീകരിക്കേണ്ടതുണ്ടെന്നും ഈ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടേയും ആയുധ വ്യവസായ മേഖലയുടേയും പിന്തുണ ലഭിച്ചാല്‍ സൈന്യം അത് കൂടുതല്‍ പ്രയോജനപ്പെടുത്തും. ബുള്ളറ്റ് പ്രൂഫുകളും ഫ്യൂവല്‍ സെല്‍ സാങ്കേതിക വിദ്യയും സംബന്ധിച്ച് അടുത്തിടെ ഏറെ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. ഈ തുടക്കം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കണം. ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍ നിന്ന് പൂര്‍ണമായും മാറാനാവണമെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.

Comments

comments

Categories: FK News, Politics

Related Articles