പുതിയ കളര്‍ സ്‌കീമില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

പുതിയ കളര്‍ സ്‌കീമില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

ചാര നിറം, വെളുപ്പ് ഉള്‍പ്പെടുന്ന കളര്‍ തീമിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ പുറത്തിറക്കുന്നത്

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ പുതിയ കളര്‍ സ്‌കീമില്‍ അവതരിപ്പിക്കും. ചാര നിറം, വെളുപ്പ് ഉള്‍പ്പെടുന്ന കളര്‍ തീമിലാണ് 2018 ല്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ പുറത്തിറക്കുന്നത്. ഇതുവരെ കറുപ്പിലോ വെളുപ്പിലോ മാത്രമാണ് ബൈക്ക് ലഭിച്ചിരുന്നത്. പുതിയ കളര്‍ ഓപ്ഷന്‍ എന്നതിനപ്പുറം ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ കാണില്ല.

രാജ്യത്ത് ബിഎസ്-3 വാഹനങ്ങള്‍ നിരോധിച്ചതിനെതുടര്‍ന്ന് 2017 പകുതിയില്‍ ഹിമാലയന്റെ ഉല്‍പ്പാദനം റോയല്‍ എന്‍ഫീല്‍ഡ് നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് സെപ്റ്റംബറില്‍ ബൈക്കിന്റെ ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് വേര്‍ഷനാണ് കമ്പനി അവതരിപ്പിച്ചത്.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനിലെ 411 സിസി, ലോംഗ് സ്‌ട്രോക്, എയര്‍ കൂള്‍ഡ് എന്‍ജിന്‍ 6,500 ആര്‍പിഎമ്മില്‍ പരമാവധി 24.5 ബിഎച്ച്പി കരുത്തും 4,250 ആര്‍പിഎമ്മില്‍ പരമാവധി 32 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു.

പുതിയ കളര്‍ ഓപ്ഷനപ്പുറം ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ കാണില്ല. നിലവില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന അഡ്വഞ്ചര്‍ ടൂറിംഗ് മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

നിലവില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ വാങ്ങാന്‍ കഴിയുന്ന അഡ്വഞ്ചര്‍ ടൂറിംഗ് മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍. 1.68 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. പുതിയ കളര്‍ സ്‌കീം നല്‍കുമ്പോഴും റോയല്‍ എന്‍ഫീല്‍ഡ് വില വര്‍ധിപ്പിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസമോ അടുത്ത മാസമോ പുതിയ കളര്‍ സ്‌കീമിലുള്ള ഹിമാലയന്‍ നിരത്തുകളിലെത്തും.

Comments

comments

Categories: Auto