നോക്കിയ 3310 തിരിച്ച് വരുന്നു

നോക്കിയ 3310 തിരിച്ച് വരുന്നു

ഫോണ്‍ ജനുവരിയില്‍ വിപണിയിലെത്തിയേക്കും

 

നോക്കിയയുടെ പഴയകാല മോഡലായിരുന്ന 3310യുടെ പരിഷ്‌കരിച്ച പതിപ്പെത്തുന്നു. ഇത്തവണ 4ജി സജ്ജീകരണവുമായാണ് ഫോണ്‍ എത്തുന്നത്. TA-1077 മോഡല്‍ നമ്പറിലുള്ള പുതിയ ഫോണ്‍ ചൈനയുടെ സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റ് ആയ TENNAയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ആദ്യമായി മോഡലിനെ പരിചയപ്പടുത്തിയത്. തുടര്‍ന്ന് 2ജി, 3ജി സജ്ജീകരണങ്ങളോടെ ഫോണ്‍ എത്തിയിരുന്നു. പുതിയ മോഡല്‍ ഈ മാസം വിപണിയിലെത്തുമെന്നാണ് സൂചന. ജനുവരി 12ന് എച്ചഎംഡി ഗ്ലോബല്‍ നടത്തുന്ന പരിപാടിയില്‍ വെച്ചായിരിക്കും ഇതെന്നും അഭ്യൂഹങ്ങളുണ്ട്.

ആന്‍ഡ്രോയിഡിന്റെ കസ്റ്റം വേര്‍ഷന്‍ ആയ ആലിബാബയുടെ യുന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ടിഡി-എല്‍ഇഡി, ടിഡി-എസ്ഡിഎംഎ, ജിഎസ്എം നെറ്റ്‌വര്‍ക്കുകള്‍ സപ്പോര്‍ട്ട് ചെയ്യും.

Comments

comments

Categories: FK News, Tech

Related Articles