നോര്‍വെയില്‍ ഇലക്ട്രിക്/ഹൈബ്രിഡ് കാര്‍ വില്‍പ്പന 52 ശതമാനം

നോര്‍വെയില്‍ ഇലക്ട്രിക്/ഹൈബ്രിഡ് കാര്‍ വില്‍പ്പന 52 ശതമാനം

ഫോസില്‍ ഇന്ധന വാഹനങ്ങളുടെ വിപണി ഇതാദ്യമായി അമ്പത് ശതമാനത്തിന് താഴെ പോയി

ഓസ്‌ലോ : നോര്‍വെയില്‍ വില്‍ക്കുന്ന പുതിയ കാറുകളുടെ അമ്പത് ശതമാനത്തിലധികം ഇലക്ട്രിക്/ ഹൈബ്രിഡ് കാറുകള്‍. പുതിയ രജിസ്‌ട്രേഷന്‍ അനുസരിച്ചുള്ള കണക്കുകളാണ് പുറത്തുവന്നത്. സര്‍ക്കാര്‍ ഉദാരമായി സബ്‌സിഡികള്‍ അനുവദിച്ചതാണ് ഫോസില്‍ ഇന്ധനങ്ങള്‍ കൈവെടിഞ്ഞ് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളിലേക്ക് മാറുന്നതിന് ജനങ്ങള്‍ക്ക് പ്രോത്സാഹനമായത്.

2017 ല്‍ പുതിയ കാറുകളുടെ ആകെ വില്‍പ്പനയില്‍ 52 ശതമാനത്തോളം ഓള്‍-ഇലക്ട്രിക് കാറുകളോ ഹൈബ്രിഡ് കാറുകളോ ആയിരുന്നു. 2016 ല്‍ ഇത് 40 ശതമാനമായിരുന്നുവെന്ന് ഇന്‍ഡിപെന്‍ഡന്റ് നോര്‍വീജിയന്‍ റോഡ് ഫെഡറേഷന്‍ (ഒഎഫ്‌വി) പറഞ്ഞു.

സര്‍ക്കാര്‍ ഉദാരമായി സബ്‌സിഡികള്‍ അനുവദിച്ചതാണ് ജനങ്ങള്‍ക്ക് പ്രോത്സാഹനമായത്

ദേശീയ തലത്തില്‍ ഇത്രയധികം ഇലക്ട്രിക് കാര്‍ വില്‍പ്പനയുള്ള വേറെ രാജ്യമില്ലെന്ന് ഒഎഫ്‌വി മേധാവി ഓയ്‌വിന്‍ഡ് സോള്‍ബര്‍ഗ് തോഴ്‌സണ്‍ അവകാശപ്പെട്ടു. ഫോസില്‍ ഇന്ധന വാഹനങ്ങളുടെ വിപണി ഇതാദ്യമായി അമ്പത് ശതമാനത്തിന് താഴെ പോയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Auto