ഹീറോ എക്‌സ്ട്രീം എന്‍എക്‌സ്ടി ഈ മാസം 30 ന്

ഹീറോ എക്‌സ്ട്രീം എന്‍എക്‌സ്ടി ഈ മാസം 30 ന്

90,000 – 1,10,000 രൂപയായിരിക്കും വില

ന്യൂഡെല്‍ഹി : വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എക്‌സ്ട്രീം 200 എസ് അഥവാ എക്‌സ്ട്രീം എന്‍എക്‌സ്ടി ഹീറോ മോട്ടോകോര്‍പ്പ് ഈ മാസം 30 ന് അനാവരണം ചെയ്യും. 2016 ഓട്ടോ എക്‌സ്‌പോയിലാണ് ഹീറോ എക്‌സ്ട്രീം 200 എസ് കണ്‍സെപ്റ്റ് ആദ്യം പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് പ്രൊഡക്ഷന്‍ മോഡല്‍ പുറത്തിറക്കുന്നതിന് ഹീറോ മോട്ടോകോര്‍പ്പ് രണ്ട് വര്‍ഷത്തോളമെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയിലെ 200-300 സിസി സെഗ്‌മെന്റ് അതിവേഗ വളര്‍ച്ചയാണ് പ്രകടിപ്പിക്കുന്നത് ഹീറോ മോട്ടോകോര്‍പ്പിന് ആവേശം പകര്‍ന്നിരിക്കുകയാണ്.

200 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ ഹീറോ എക്‌സ്ട്രീം എന്‍എക്‌സ്ടിക്ക് കരുത്ത് പകരും. ഈ എന്‍ജിന്‍ പരമാവധി 18.5 ബിഎച്ച്പി കരുത്തും 17 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. ബജാജ് പള്‍സര്‍ എന്‍എസ് 200, ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി എന്നിവരാണ് ഹീറോ എക്‌സ്ട്രീം എന്‍എക്‌സ്ടിയുടെ എതിരാളികള്‍. 200 സിസി സെഗ്‌മെന്റിലെ ഇവരെ വെല്ലുവിളിക്കുന്നതിന് എക്‌സ്ട്രീം എന്‍എക്‌സ്ടിയുടെ സ്‌റ്റൈലിംഗ് ഷാര്‍പ്പും എഡ്ജിയുമായിരിക്കും.

ബജാജ് പള്‍സര്‍ എന്‍എസ് 200, ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി എന്നിവരാണ് ഹീറോ എക്‌സ്ട്രീം എന്‍എക്‌സ്ടിയുടെ എതിരാളികള്‍

എക്‌സ്ട്രീം 200 എസ്സിന്റെ രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകളായിരിക്കും. ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) ഓപ്ഷണലായി ഘടിപ്പിക്കാം. ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മോഡലില്‍ എല്‍ഇഡി പൈലറ്റ് ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ ലാംപുകള്‍, ഡുവല്‍-കളര്‍ സീറ്റ്, ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ കണ്ടിരുന്നു. എന്നാല്‍ എന്തെല്ലാം ഫീച്ചറുകളാണ് യഥാര്‍ത്ഥത്തില്‍ ഉള്ളതെന്ന് അറിയാന്‍ ഈ മാസം 30 വരെ കാത്തിരിക്കാം. 90,000 രൂപയ്ക്കും 1,10,000 രൂപയ്ക്കുമിടയിലായിരിക്കും ഹീറോ എക്‌സ്ട്രീം എന്‍എക്‌സ്ടിയുടെ വില.

Comments

comments

Categories: Auto