ടൊയോട്ട മുന്‍ മേധാവി ടാറ്റ്‌സുറോ ടൊയോഡ അന്തരിച്ചു

ടൊയോട്ട മുന്‍ മേധാവി ടാറ്റ്‌സുറോ ടൊയോഡ അന്തരിച്ചു

ടൊയോട്ട മോട്ടോര്‍ കോര്‍പ്പ് സ്ഥാപകന്‍ കീചിറോ ടൊയോഡയുടെ മകനാണ്

ടൊയോട്ട : ടൊയോട്ട മോട്ടോര്‍ കോര്‍പ്പ് മുന്‍ പ്രസിഡന്റ് ടാറ്റ്‌സുറോ ടൊയോഡ (88) അന്തരിച്ചു. 1990 കളുടെ തുടക്കത്തില്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളെ ആഗോള വ്യാവസായിക ശക്തിയാക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നു. ടൊയോട്ട മോട്ടോര്‍ കോര്‍പ്പ് സ്ഥാപകന്‍ കീചിറോ ടൊയോഡയുടെ മകനാണ് ടാറ്റ്‌സുറോ ടൊയോഡ.

1980 കളിലും 90 കളിലും ടൊയോട്ട ആഗോളതലത്തില്‍ സാന്നിധ്യമറിയിക്കുന്നതില്‍ ടാറ്റ്‌സുറോ ടൊയോഡ പ്രധാന പങ്കാണ് വഹിച്ചത്. 1992 മുതല്‍ 1995 വരെ ടൊയോട്ട മോട്ടോര്‍ കോര്‍പ്പിന് അദ്ദേഹം നേതൃത്വം നല്‍കി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് 1995 ലാണ് ടാറ്റ്‌സുറോ ടൊയോഡ വിരമിച്ചത്. ന്യൂമോണിയ ബാധയെതുടര്‍ന്ന് ഡിസംബര്‍ 30 ന് ടാറ്റ്‌സുറോ ടൊയോഡ അന്തരിച്ചതായി ടൊയോട്ട പ്രസ്താവനയില്‍ അറിയിച്ചു. അയാകോ ടൊയോഡയാണ് ഭാര്യ.

1980 കളുടെ മധ്യത്തില്‍ ജനറല്‍ മോട്ടോഴ്‌സും ടൊയോട്ടയും ചേര്‍ന്ന് കാലിഫോര്‍ണിയയില്‍ സ്ഥാപിച്ച ന്യൂ യുണൈറ്റഡ് മോട്ടോര്‍ മാനുഫാക്ച്ചറിംഗ് ഇന്‍ക് (നുമ്മി) എന്ന വാഹന നിര്‍മ്മാണ കമ്പനിയുടെ ആദ്യ പ്രസിഡന്റായിരുന്നു ടാറ്റ്‌സുറോ ടൊയോഡ. ടൊയോട്ടയുടെ കാര്യക്ഷമമായ ഉല്‍പ്പാദന സംവിധാനം സ്വന്തം നാടായ ജപ്പാന് പുറത്ത് മികവ് തെളിയിക്കുന്നതാണ് ഈ സംയുക്ത സംരംഭത്തില്‍ കണ്ടത്.

1990 കളുടെ തുടക്കത്തില്‍ ടൊയോട്ടയെ ആഗോള വ്യാവസായിക ശക്തിയാക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നു

യുഎസ്സിലെ സ്വന്തം അസ്സംബ്ലി, കംപോണന്റ് ഫാക്ടറികളില്‍ ടൊയോട്ട തുടര്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിന് നുമ്മി വഴിയൊരുക്കി. യുഎസ്സില്‍ ടൊയോട്ടയുടേതായി നിലവില്‍ പത്ത് മാനുഫാക്ച്ചറിംഗ് പ്ലാന്റുകളുണ്ട്.

Comments

comments

Categories: Auto