2020 ഓടെ പകുതി പുതിയ കാറുകളില്‍ എഐ നല്‍കുമെന്ന് ചൈന

2020 ഓടെ പകുതി പുതിയ കാറുകളില്‍ എഐ നല്‍കുമെന്ന് ചൈന

നാഷണല്‍ സ്മാര്‍ട്ട് കാര്‍ സ്ട്രാറ്റജിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്

ഷാംഗ്ഹായ് : 2020 ഓടെ രാജ്യത്തെ അമ്പത് ശതമാനമെങ്കിലും പുതിയ കാറുകളില്‍ കൃത്രിമ ബുദ്ധി നല്‍കുമെന്ന് ചൈന. മാത്രമല്ല സ്മാര്‍ട്ട് വാഹനങ്ങള്‍ക്കായി രാജ്യത്തെ വലിയ നഗരങ്ങളുടെ തൊണ്ണൂറ് ശതമാനത്തോളവും ഹൈവേകളിലും വയര്‍ലെസ് ശൃംഖല സ്ഥാപിക്കുമെന്നും ആസൂത്രണ സമിതിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നാഷണല്‍ സ്മാര്‍ട്ട് കാര്‍ സ്ട്രാറ്റജിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. നാഷണല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിഫോം കമ്മീഷന്‍ (എന്‍ഡിആര്‍സി) ചുക്കാന്‍ പിടിക്കും.

2025 ഓടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മേഖലയില്‍ ലോക നേതാവാകുകയാണ് ചൈനയുടെ ലക്ഷ്യം. 2020 ഓടെ രാജ്യത്തെ എഐ വ്യവസായം 150 ബില്യണ്‍ യുവാന്‍ (22.15 ബില്യണ്‍ ഡോളര്‍) വളര്‍ച്ച കൈവരിക്കണമെന്ന് ചൈന ആഗ്രഹിക്കുന്നു. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് സ്മാര്‍ട്ട് കാറുകള്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് ചൈന കരുതുന്നു.

2020 ഓടെ രാജ്യത്തെ എഐ വ്യവസായം 22.15 ബില്യണ്‍ ഡോളര്‍ വളര്‍ച്ച കൈവരിക്കണമെന്ന് ചൈന ആഗ്രഹിക്കുന്നു

സ്മാര്‍ട്ട് കാര്‍ ഇന്നൊവേഷനുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് കൗണ്‍സിലിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ദേശീയ ടീം രൂപീകരിക്കുമെന്ന് എന്‍ഡിആര്‍സി വ്യക്തമാക്കി. ബന്ധപ്പെട്ട ബിസിനസ്സുകള്‍ക്ക് നികുതി നിരക്കുകളില്‍ ഇളവ് ഉള്‍പ്പെടെയുള്ള മുന്‍ഗണനാ നയങ്ങള്‍ രൂപപ്പെടുത്തുമെന്നും എന്‍ഡിആര്‍സി അറിയിച്ചു. 2035 ഓടെ ഗുണമേന്‍മയുള്ള സ്മാര്‍ട്ട് കാറുകളുടെ പേരില്‍ ചൈന ആഗോള പ്രശസ്തി നേടുമെന്ന് എന്‍ഡിആര്‍സി അവകാശപ്പെട്ടു.

Comments

comments

Categories: Auto