2017 ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയ കേംപാക്റ്റ് സെഡാന്‍ ഹോണ്ട സിറ്റി

2017 ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയ കേംപാക്റ്റ് സെഡാന്‍ ഹോണ്ട സിറ്റി

 

മാരുതി സുസുകി സിയാസിനെയും ഹ്യുണ്ടായ് വെര്‍ണയെയും മറികടന്നാണ് ഹോണ്ട സിറ്റിയുടെ നേട്ടം

ന്യൂഡെല്‍ഹി : 2017 ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയ സെഡാന്‍ ഹോണ്ട സിറ്റി. മാരുതി സുസുകി സിയാസിനെയും ഹ്യുണ്ടായ് വെര്‍ണയെയും മറികടന്നാണ് ഹോണ്ട സിറ്റിയുടെ നേട്ടം. 1998 മുതല്‍ ഇന്ത്യയില്‍ ഹോണ്ട സിറ്റി വിറ്റുവരുന്നുണ്ട്. ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഹോണ്ട സിറ്റിയെന്ന കോംപാക്റ്റ് സെഡാന്‍ ഇന്ത്യയില്‍ ഇതിനകം വിഗ്രഹവല്‍ക്കരിക്കപ്പെട്ടു.

2017 ല്‍ ഇന്ത്യയില്‍ 62,573 യൂണിറ്റ് ഹോണ്ട സിറ്റിയാണ് വിറ്റത്. മാരുതി സുസുകി സിയാസിന്റെ വില്‍പ്പന 47,114 യൂണിറ്റിലൊതുങ്ങി. 2017 ഓഗസ്റ്റില്‍ അവതരിച്ച പുതു തലമുറ ഹ്യുണ്ടായ് വെര്‍ണ വില്‍പ്പന വേഗം വര്‍ധിപ്പിച്ചുവരുന്നതേയുള്ളൂ. 2017 ല്‍ ഹോണ്ട സിറ്റിയെ മറികടക്കാന്‍ കഴിഞ്ഞില്ല.

ഡിസംബറില്‍ മാത്രം 4,300 ലധികം ഹോണ്ട സിറ്റിയാണ് വിറ്റുപോയത്. സിറ്റിയുടെ പ്രതിമാസ വില്‍പ്പന ശരാശരി 4,000 യൂണിറ്റാണ്. ഒരു കൂട്ടം പുതിയ ഫീച്ചറുകളും കോസ്‌മെറ്റിക് അപ്‌ഗ്രേഡുകളുമായി കഴിഞ്ഞ ഫെബ്രുവരിയില്‍ സിറ്റിയുടെ ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചിരുന്നു. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും പതിനൊന്ന് വേരിയന്റുകളിലുമാണ് 2017 ഹോണ്ട സിറ്റി ലഭിക്കുന്നത്. പുതിയ മോഡലില്‍ ഇന്ധനക്ഷമത വര്‍ധിച്ചിട്ടുണ്ട്. മെക്കാനിക്കല്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഹോണ്ട സിറ്റി ഫേസ്‌ലിഫ്റ്റില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

സിറ്റിയുടെ പ്രതിമാസ വില്‍പ്പന ശരാശരി 4,000 യൂണിറ്റാണ്. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും പതിനൊന്ന് വേരിയന്റുകളിലുമാണ് 2017 ഹോണ്ട സിറ്റി ലഭിക്കുന്നത്

ഹോണ്ട നിരയിലെ ബെസ്റ്റ് സെല്ലിംഗ് കാറുകളിലൊന്നാണ് സിറ്റി. പുതു തലമുറ ഹ്യുണ്ടായ് വെര്‍ണ വരുന്നതിന് മുമ്പാണ് ഹോണ്ട സിറ്റിയുടെ ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചത്. പുതിയ വെര്‍ണ ഉയര്‍ത്തിയ വെല്ലുവിളി അങ്ങനെയാണ് സിറ്റി മറികടക്കുന്നത്. ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍ സന്ദര്‍ഭോചിതമായി പ്രവര്‍ത്തിച്ചു എന്ന് സാരം.

Comments

comments

Categories: Auto