അപ്രീലിയ എസ്ആര്‍ 125 ബുക്കിംഗ് ആരംഭിച്ചു

അപ്രീലിയ എസ്ആര്‍ 125 ബുക്കിംഗ് ആരംഭിച്ചു

സുസുകി ആക്‌സസ് 125, ഹോണ്ട ആക്റ്റിവ 125 എന്നിവയാണ് എതിരാളികള്‍

ന്യൂഡെല്‍ഹി : അപ്രീലിയ ഇന്ത്യയില്‍ തങ്ങളുടെ എസ്ആര്‍ 125 സ്‌കൂട്ടര്‍ ഉടനെ പുറത്തിറക്കും. തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ സ്‌കൂട്ടറിന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. 1,000 രൂപ ടോക്കണ്‍ തുക നല്‍കി അപ്രീലിയ എസ്ആര്‍ 125 ബുക്ക് ചെയ്യാം. എസ്ആര്‍ 125 ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ഡീലര്‍ഷിപ്പുകളിലെത്തുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു. സുസുകി ആക്‌സസ് 125, ഹോണ്ട ആക്റ്റിവ 125 എന്നിവയാണ് അപ്രീലിയ എസ്ആര്‍ 125 ന്റെ എതിരാളികള്‍.

വെസ്പ വിഎക്‌സ്എല്‍ 125 ന്റെ അതേ പവര്‍ട്രെയ്ന്‍ ആയിരിക്കും അപ്രീലിയ എസ്ആര്‍ 125 ഉപയോഗിക്കുന്നത്. 10.6 എച്ച്പി കരുത്തും 10.6 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വ്വഹിക്കും. മുന്‍ ചക്രത്തില്‍ ഡിസ്‌ക് ബ്രേക് നല്‍കുമ്പോള്‍ പിന്‍ ചക്രത്തില്‍ ഡ്രം ബ്രേക്കായിരിക്കും. ട്യൂബ്‌ലെസ് ടയറുകളിലായിലിരിക്കും അപ്രീലിയ എസ്ആര്‍ 125 ഓടുന്നത്.

അപ്രീലിയ എസ്ആര്‍ 150 യുടെ പുതിയ കളര്‍ ഓപ്ഷനുകളും കമ്പനി പ്രഖ്യാപിച്ചേക്കും

എസ്ആര്‍ 125 പുറത്തിറക്കുന്നത് കൂടാതെ, അപ്രീലിയ എസ്ആര്‍ 150 യുടെ പുതിയ കളര്‍ ഓപ്ഷനുകളും കമ്പനി പ്രഖ്യാപിച്ചേക്കും. ഡീലര്‍ഷിപ്പുകളില്‍ പല തവണയായി പുതിയ നിറങ്ങളിലുള്ള എസ്ആര്‍ 150 കണ്ടിരുന്നു. ഇതിലൊന്ന് മാറ്റ് ഗ്രീന്‍ ആണ്. പുതിയ നിറങ്ങളിലുള്ള എസ്ആര്‍ 150 സ്‌കൂട്ടറിന് നിലവിലെ വിലയില്‍ മാറ്റമുണ്ടാകില്ലെന്ന് കരുതുന്നു. അപ്രീലിയ എസ്ആര്‍ 150 റേസ് എഡിഷനും കമ്പനി പുറത്തിറക്കിയിരുന്നു.

Comments

comments

Categories: Auto