പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള അടുത്ത ചുവട് : പണത്തിനു പകരം പുഞ്ചിരി

പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള അടുത്ത ചുവട് : പണത്തിനു പകരം പുഞ്ചിരി

സാധന – സേവനങ്ങള്‍ക്കു പ്രതിഫലം പണമായി നേരിട്ടു നല്‍കേണ്ടാത്ത കാഷ്‌ലെസ് ഇക്കണോമിയിലേക്ക് നാം നിനച്ചിരിക്കാതെ തന്നെ വളരെയധികം കടന്നിരിക്കുന്നു

പ്രതിഫലമായി പണമൊന്നും വേണ്ട, നിങ്ങളുടെ സംതൃപ്തി അറിയിക്കുന്ന ഒരു പുഞ്ചിരി മതി. ഇത്തരമൊരു പരസ്യം നാളെ ഏതെങ്കിലും വ്യാപാരികള്‍ പുറത്തിറക്കിയാല്‍ ആശ്ചര്യപ്പെടേണ്ടതില്ല. പ്രതിഫലമായി നേരിട്ട് പണം കൊടുക്കേണ്ടെന്നു മാത്രം മനസിലാക്കിയാല്‍ മതി. അല്ലെങ്കില്‍ ചൈനയിലെ ഹാംഗ്‌സോ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കെന്‍ഡക്കി ഫ്രൈഡ് ചിക്കന്റെ (കെഎഫ്‌സി) കെ പ്രോ റെസ്‌റ്റൊറന്റിലെ കാര്യമെടുത്തു നോക്കൂ. അവിടെ ഭക്ഷണം കഴിക്കാനെത്തിയ ആളുകള്‍ ഒന്നു ചിരിച്ചു കാട്ടിയാല്‍ മതി, ബില്‍ സ്വീകരിച്ചു കഴിഞ്ഞു. സ്‌മൈല്‍ ടു പേ സമ്പ്രദായമെന്നാണ് ഇതിനെ വിളിക്കുന്നത്. കൗണ്ടറിലെ കാമറ ഉപഭോക്താവിന്റെ മുഖം സ്‌കാന്‍ ചെയ്ത് ആലി പേ എന്ന മൊബീല്‍ ആപ്ലിക്കേഷനിലൂടെ ബില്‍ത്തുക സ്വീകരിക്കുന്ന സമ്പ്രദായമാണിത്. സ്മാര്‍ട്ട്‌ഫോണിലൂടെ വിരലടയാളം, കൃഷ്ണമണി, ശബ്ദം എന്നിവ സ്‌കാന്‍ ചെയ്ത് ആളെ മനസിലാക്കി ബില്‍ അടയ്ക്കുന്ന രീതി പലയിടത്തും നടപ്പിലാക്കിയതായി നമുക്കറിയാം. എന്നാല്‍ അവയ്‌ക്കെല്ലാം പുറമേ ഉപഭോക്താവിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് തുക ഈടാക്കുന്ന രീതിയാണിവിടെ അവലംബിക്കുന്നത്.

സാങ്കേതികരംഗം കണ്ണു ചിമ്മുന്ന നേരത്തിനുള്ളില്‍ മാറിമറിയുന്ന സാഹചര്യത്തില്‍ അടുത്ത ദശകത്തിനുള്ളില്‍ പണരഹിത സമ്പദ്‌വ്യവസ്ഥയില്‍ എന്തുമാറ്റമാണ് വരുന്നതെന്നു പറയാന്‍ നാം അശക്തരാണ്. എന്നാല്‍ ഒന്നുറപ്പാണ്, പണമടയ്ക്കാന്‍ മാത്രമല്ല സമ്പത്ത് വിദഗ്ധമായി കൈകാര്യം ചെയ്യുന്നതിനും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന തലമുറയാണ് നമുക്കു മുമ്പിലുള്ളത്. വായ്പ, ഇന്‍ഷുറന്‍സ്, സംഭാവന എന്നിവയെല്ലാം മൊബീല്‍ ആപ്ലിക്കേഷനുകള്‍ ഒറ്റമൂലിയാകുന്നു. 2014- 15 സാമ്പത്തിക വര്‍ഷം തന്നെ ചൈനയിലെ പണരഹിത ഇടപാടുകള്‍ 63 ശതമാനം വളര്‍ന്നു കഴിഞ്ഞു. ബ്രിട്ടണിലാകട്ടെ പണരഹിത ഇടപാടുകള്‍ പണവിനിമയത്തെ മറികടന്നിരിക്കുന്നു. അതെ, പണത്തിനെതിരേ ലോകമെമ്പാടും വെല്ലുവിളി ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. സാങ്കേതികവിദ്യ, സാമ്പത്തിക ഇടപാടുകളുടെ അടിസ്ഥാനശിലകളെ പുനര്‍നിര്‍ണയിക്കുന്നത് കാലാകാലങ്ങളായി തുടരുന്ന പ്രക്രിയയാണ്. ബി സി 16-ാം നൂറ്റാണ്ടില്‍ കവടികളായിരുന്ന പണത്തിനു പകരം വിനിമയത്തിനുപയോഗിച്ചിരുന്നതെങ്കില്‍ പിന്നീട് ബി സി ഏഴാം നൂറ്റാണ്ടില്‍ പ്രാചീന് തുര്‍ക്കിയിലാണ് ആദ്യ ലോഹനാണയങ്ങള്‍ പ്രചാരത്തില്‍ വരുന്നത്.

2014- 15 സാമ്പത്തിക വര്‍ഷം തന്നെ ചൈനയിലെ പണരഹിത ഇടപാടുകള്‍ 63 ശതമാനം വളര്‍ന്നു കഴിഞ്ഞു. ബ്രിട്ടണിലാകട്ടെ പണരഹിത ഇടപാടുകള്‍ പണവിനിമയത്തെ മറികടന്നിരിക്കുന്നു. അതെ, പണത്തിനെതിരേ ലോകമെമ്പാടും വെല്ലുവിളി ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. സാങ്കേതികവിദ്യ, സാമ്പത്തിക ഇടപാടുകളുടെ അടിസ്ഥാനശിലകളെ പുനര്‍നിര്‍ണയിക്കുന്നത് കാലാകാലങ്ങളായി തുടരുന്ന പ്രക്രിയയാണ്

പിന്നെയും നൂറ്റാണ്ടുകള്‍ക്കു ശേഷം കടലാസിന്റെ കണ്ടുപിടിത്തത്തോടെയാണ് ചൈനക്കാര്‍ കറന്‍സികള്‍ വിനിമയത്തിനുപയോഗിച്ചു തുടങ്ങിയത്. പിന്നീട് ഇതിന് ഒരു കേന്ദ്രസംവിധാനത്തിന്റെ നിയന്ത്രണം വേണമെന്നു തോന്നിയതിന്റെ അടിസ്ഥാനത്തിലാകണം ട്രസ്റ്റ് എന്ന ആശയം വന്നത്. കറന്‍സികള്‍ക്ക് ഔദ്യോഗിക ട്രസ്റ്റിന്റെ അംഗീകാരം ലഭിച്ചതോടെ വിലയുണ്ടായി. ഇതിനു പിന്‍പറ്റി കേന്ദ്ര ബാങ്കുകള്‍ വഴി കറന്‍സിയിറക്കാന്‍ ആധുനിക സര്‍ക്കാരുകള്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് ഈ കേന്ദ്രീകൃത വ്യവസ്ഥയെ വെല്ലുവിളിക്കുന്ന കിപ്‌റ്റോ കറന്‍സിയുടെ കാലമായിരിക്കുന്നു. വ്യാപകമായി പ്രചരിക്കുന്ന ബിറ്റ്‌കോയിന്‍ അടക്കം ഇന്റര്‍നെറ്റില്‍ സംഭരിച്ച ആയിരക്കണത്തിനു ക്രിപ്‌റ്റോകറന്‍സികള്‍ ഇന്ന് പുറത്തിറങ്ങിയിരിക്കുന്നു. ഇവ സാമ്പത്തികരംഗത്തെ നിയന്ത്രണത്തിനും സ്വാധീനത്തിനും കനത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. സര്‍ക്കാരിനോ കംപ്യൂട്ടര്‍ ശൃംഖലകള്‍ക്കോ, ആര്‍ക്കാണ് കറന്‍സിയുടെ നിയന്ത്രണം ? കാര്‍ഡ് വിതരണ കമ്പനികള്‍ക്കോ ബാങ്കുകള്‍ക്കോ, ആര്‍ക്കാണ് നമ്മുടെ പണമടയ്ക്കലിന്റെ നിയന്ത്രണം? എല്ലാറ്റിലുമുപരി ആരാണ് സാമ്പത്തിക ക്രയവിക്രയങ്ങളുടെ വിവരങ്ങള്‍ക്കു നിയന്ത്രണം വഹിക്കുന്നത്, നിങ്ങളോ അവരോ ? തുടങ്ങിയ മര്‍മ്മപ്രധാന ചോദ്യങ്ങളാണ് ക്രിപ്‌റ്റോകറന്‍സികള്‍ ഉയര്‍ത്തുന്നത്.

ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയാണ് ക്ലിയോ എ ഐ. എക്കൗണ്ട് ഉടമകള്‍ക്ക് സ്വന്തം പണം കൈകാര്യം ചെയ്യാന്‍ ഡിജിറ്റല്‍ സഹായം നല്‍കുകയാണ് കമ്പനിയുടെ ദൗത്യം. ഫേസ്ബുക്ക് മെസഞ്ചറിലൂടെ ഉപയോക്താക്കളുടെ ചെലവു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ക്ലിയോയുടെ ജോലി. ഇതിന് എക്കൗണ്ടുമായി കമ്പനി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നു. ഇന്ന് ലോകമെമ്പാടും ഒരു ലക്ഷം ഉപയോക്താക്കളുള്ള കമ്പനിയാണ് ക്ലിയോ എ ഐ. ബാങ്കിംഗ് സംവിധാനത്തിന് ഒരു ബദലായി കമ്പനി മാറിയിരിക്കുന്നു. ലാമ്പത്തിക മാനെജ്‌മെന്റിലെ സ്വന്തം പ്ര്ശനങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി തുടങ്ങിയതാണ് ക്ലിയോ എന്നാണ് 27 കാരനായ കമ്പനി സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവുമായ ബാര്‍ണീ ഹുസ്സേയോ പറയുന്നത്. പല മാസങ്ങളിലും ബാങ്കില്‍ നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ബാങ്കിംഗില്‍ ക്ലിയോയെ ഉള്‍പ്പെടുത്തിയത്. എങ്ങനെ അധികച്ചെലവുണ്ടാകുന്നുവെന്നു പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഇത് കാര്യമായ വ്യത്യാസമുണ്ടാക്കി. ചെലവിടല്‍ നല്ലതുപോലെ നിയന്ത്രിക്കാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍ക്കു ബദലാകാന്‍ ഡിജിറ്റല്‍ അസിസ്റ്റന്റുകള്‍ക്കാകുമെന്ന് ഹുസ്സേയോ അവകാശപ്പെടുന്നു. ഒരു വര്‍ഷത്തെ ബാങ്ക് ഇടപാടുകള്‍ അപഗ്രഥിച്ച് മെച്ചപ്പെട്ട മാറ്റം വരുത്താന്‍ ഇവ സഹായകമാകുമെന്നാണ് അദ്ദേഹം പറയുന്നത്. ഉദാഹരണത്തിന് ക്രെഡിറ്റ് കാര്‍ഡാണ് അധികച്ചെലവുണ്ടാക്കുന്നതെങ്കില്‍ അതിനു മാറ്റം വരുത്താന്‍ ഈ സംവിധാനത്തിനാകും. ഓവര്‍ഡ്രാഫ്റ്റ് എടുത്ത് ചെലവാക്കുന്നതും അമിത ഫീസ് അടയ്‌ക്കേണ്ടി വരുന്നതും അവസാനിപ്പിക്കാന്‍ ഇതിലൂടെയാകും. മാത്രമല്ല കുറഞ്ഞ ചെലവു വരുന്ന സാമ്പത്തിക സേവനങ്ങള്‍ ബാങ്കിനേക്കാള്‍ വേഗത്തില്‍ നല്‍കാനും കഴിയുന്നു. ഒരു റീറ്റെയ്ല്‍ ബാങ്കായി മാറാന്‍ ഡിജിറ്റല്‍ അസിസ്റ്റന്റുകള്‍ക്കാകില്ലെങ്കിലും അത്തരം ബാങ്കുകള്‍ നല്‍കുന്ന ചില സേവനങ്ങള്‍ നല്‍കാന്‍ അവയ്ക്കു കഴിയുന്നു. വായ്പയെടുക്കുക, സുഹൃത്തുക്കള്‍ക്കു വേണ്ടി പണം നല്‍കുക പോലുള്ള സേവനങ്ങള്‍ നല്‍കാന്‍ അവയ്ക്കു സാധിക്കും. ചൈനയില്‍ നിന്നുള്ള ടെന്‍സെന്റ്‌സ് വീ ചാറ്റ് എന്ന മൊബീല്‍ ആപ്പിന്റെ വിജയമാണ് ഹുസ്സെയോയില്‍ ഇത്രയ്ക്ക് ആത്മവിശ്വാസം ജനിപ്പിക്കുന്നത്. ഒരു എസ്എംഎസ് സേവനദാതാവായി തുടങ്ങിയ ടെന്‍സെന്റ്‌സ് വീ ചാറ്റ് സാമ്പത്തിക സേവനങ്ങളുടെ ഒരു മുന്‍നിര പതാകവാഹകനായാണിന്ന് പ്രവര്‍ത്തിക്കുന്നത്.

ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയാണ് ക്ലിയോ എ ഐ. എക്കൗണ്ട് ഉടമകള്‍ക്ക് സ്വന്തം പണം കൈകാര്യം ചെയ്യാന്‍ ഡിജിറ്റല്‍ സഹായം നല്‍കുകയാണ് കമ്പനിയുടെ ദൗത്യം. ഫേസ്ബുക്ക് മെസഞ്ചറിലൂടെ ഉപയോക്താക്കളുടെ ചെലവു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ക്ലിയോയുടെ ജോലി

 

എന്നാല്‍ 20- 30 വയസ് പ്രായമുള്ള ഉപയോക്താക്കളെ ആശ്രയിച്ച് വായ്പാ ലൈസന്‍സ് ഇല്ലാത്ത ക്ലിയോയ്ക്ക് എങ്ങനെ ബാങ്കിംഗ് സേവനത്തിനു പകരക്കാരനാകാന്‍ കഴിയുമെന്ന ചോദ്യത്തിന് കമ്പനി ഉത്തരം നല്‍കേണ്ടിയിരുന്നു. ഹുസ്സേയോയ്ക്ക് ഇത്തരം അപകടങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. പണമിടപാടു സ്ഥാപനം വോംഗയില്‍ ഡേറ്റ സയന്റിസ്റ്റായാണ് അദ്ദേഹം കരിയര്‍ ആരംഭിച്ചത്. അധാര്‍മ്മിക ഇടപാടുകളുടെയും അശ്രദ്ധയുടെയും പേരില്‍ ഉണ്ടായ ദുഷ്‌ക്കീര്‍ത്തി മാറ്റാന്‍ അവര്‍ ശ്രമിക്കുന്ന സമയമായിരുന്നു അത്. അവരുടെ പോയ വര്‍ഷത്തെ അവസാന സെറ്റ് ഫലങ്ങള്‍ 65 മില്യണ്‍ പൗണ്ടിന്റെ നഷ്ടമാണ് കരമൊടുക്കുന്നതിനു മുമ്പായി രേഖപ്പെടുത്തിയത്. ക്ലിയോ പോലുള്ള കമ്പനികളുടെ ഉദയവും അവയ്ക്കിടയിലെ മല്‍സരവും യൂറോപ്പില്‍ വലിയ മാറ്റത്തിനു തുടക്കമിട്ടു. ഇവ യൂറോപ്പിലെ രണ്ടാമത്തെ സാമ്പത്തിക സേവനദാതാവായി വളര്‍ന്നു. ഇത് ബാങ്കുകളെ പണമടയ്ക്കല്‍ അടിസ്ഥാന സൗകര്യങ്ങളും ഉപഭോക്തൃവിവരങ്ങളും ഫിന്‍ടെക്ക് കമ്പനികള്‍ പോലുള്ള മൂന്നാം കക്ഷികള്‍ക്കു നിയന്ത്രിക്കുന്നതിന് അനുവാദം നല്‍കും. അതു പ്രയോഗതലത്തില്‍ ഇടപാടുകാരന്റെ ചെലവിടല്‍ ചരിത്രം ഇതര ബാങ്കിംഗ് സേവനവുമായി പങ്കു വെക്കുന്നതാകും. ഇത് വിലമതിക്കുന്ന വിവരമാണ്. ഉദാഹരണത്തിന് കാര്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ പ്രാധാന്യം വഹിക്കുന്നതിനാല്‍ പെട്രോള്‍ ചെലവ് കൂടുന്നുവെന്നും അത് മാസാവസാനം ഓവര്‍ഡ്രാഫ്റ്റ് എടുക്കുന്നതിലേക്കു നയിക്കുമെന്നും മനസിലാക്കാനാകുന്നു.

സ്വകാര്യവിവരങ്ങള്‍ പങ്കുവെക്കുന്നതിന് ഉപയോക്താവിന്റെ സമ്മതം വാങ്ങാന്‍ നിരവധി നിയമങ്ങളുടെ അവശ്യകതയുണ്ട്. സുരക്ഷിതമാര്‍ഗത്തിലൂടെ ഇടപാടുകാരന് സ്വന്തം വിവരങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഇത് അനുവാദം നല്‍കുന്നു. ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസസ് (എപിഐ) പോലുള്ള പുത്തന്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിംഗുകള്‍ പുതിയ ഇത്തരം സേവനങ്ങള്‍ ഉറപ്പു വരുത്തുകയും ഓരോന്നിനെക്കുറിച്ചും സംസാരിക്കണമെന്നു ബാങ്കുകളോട് നിര്‍ദേശിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഇടപാടുകാരന്റെ അനുവാദത്തോടെ ബാങ്കുകളെ നേരിട്ട് പണമടയ്ക്കാനും അനുവദിക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ ബാക്കിയുള്ളിടങ്ങളില്‍ ബാങ്കുകള്‍ സ്വന്തം എപിഐകള്‍ ഉണ്ടാക്കിയാലും തത്വത്തില്‍ അത് ഒന്നായിരിക്കും. ഇത് മല്‍സരത്തിന് പ്രചോദനമേകും. ഹുസ്സേയെ സംബന്ധിച്ചിടത്തോളം അത് ബലാബലത്തില്‍ വരുന്ന മാറ്റമായിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് ആരെയാണ് വിശ്വസിക്കാനാകുക. വിപണിയിലെ ആശയക്കുഴപ്പം ഉപയോക്താക്കളെ തകര്‍ത്തുകളയും. അവര്‍ അതിവേഗം പിന്മാറുകയും സ്വകാര്യവിവരങ്ങളുടെ മേലുള്ള നിയന്ത്രണം കൈമോശം വരുത്തുകയും ചെയ്യും. ഇതിന്റെ ഗുണം സാങ്കേതികകാര്യങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നവര്‍ക്കാകും കിട്ടുക.

ഓപ്പണ്‍ബാങ്കിംഗ് മോശം ആശയമായാണു കണക്കാക്കുന്നത്. കുറഞ്ഞ വരുമാനക്കാരെ സാമ്പത്തികമായി ഒഴിവാക്കുന്നതിന് കാരണമാകുമെന്നതാണ് പ്രധാന വസ്തുത. ഇതു വന്നാല്‍ ഇടപാടുകാര്‍ക്ക് അവരുടെ വിവരങ്ങളില്‍ പൂര്‍ണാധികാരം ഉണ്ടെന്ന് വിശ്വസിക്കാനാകില്ല. ഇടപാടുകാര്‍ ബാങ്കുകള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കുമെന്ന പ്രതീക്ഷയും വേണ്ട. മാത്രമല്ല, ഇടപാടുകാര്‍ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന അപകടവും ഒളിഞ്ഞിരിക്കുന്നു. വായ്പയ്ക്ക് ചെലവു കൂടുന്നതും സ്വകാര്യവിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും പോലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. ലോകബാങ്കിന്റെ കണക്കനുസരിച്ച് ലോകത്തെ രണ്ടു ബില്യണ്‍ ആളുകള്‍ക്ക് ബാങ്ക് എക്കൗണ്ടില്ല. ഇവരുടെ എണ്ണം കുറഞ്ഞുരുന്നുണ്ട്. എങ്കിലും പുതിയ സാമ്പത്തിക സേവനങ്ങളുടെ വികസനവും പണമടയ്ക്കാനുള്ള നൂതനമാര്‍ങ്ങളുടെ കണ്ടെത്തലും പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ക്യു ആര്‍ കോഡിനു മുമ്പില്‍ ആശയക്കുഴപ്പം അനുഭവിക്കുന്നവരും അടുത്തെങ്ങും ബാങ്ക് ശാഖകളില്ലാത്തതിനാല്‍ മൊബീല്‍ ബാങ്കിംഗിനെ ആശ്രയിക്കുന്നവരും എന്താണു ചെയ്യേണ്ടത്. 2011-ല്‍ ഈസിടാപ്പ് എന്ന മൊബീല്‍ പേമെന്റ് കമ്പനി രംഗത്തു വന്നതോടെ ഈ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്താനായി.

നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നടന്ന കാര്യങ്ങള്‍ ഉദാഹരണം. പണം പ്രധാന വിനിമയമാര്‍ഗമായി സ്വീകരിച്ചിരുന്ന സമൂഹത്തില്‍ ഭൂരിപക്ഷത്തിനും മൊബീല്‍ സാങ്കേതികവിദ്യയെ ആശ്രയിക്കേണ്ടി വന്നു. ഈ സമയത്ത് ഈസിടാപ്പ് അവതരിപ്പിച്ച സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ കച്ചവടക്കാര്‍ക്ക് ഏതു തരം മൊബീല്‍പേമെന്റും സ്വീകരിക്കാനായി. ഇത് അവരുടെ എക്കൗണ്ടുകളിലേക്ക് അനുസ്യൂതം പണമൊഴുകാന്‍ കാരണമായി. ഈ ഡിജിറ്റല്‍ ഇടപാടുകളാണ് ഇന്ന് തലവേദനയായിരിക്കുന്ന ബിറ്റ്‌കോയിന്‍ പോലുള്ള വിര്‍ച്വല്‍ കറന്‍സികളുടെ ആദ്യപടി. ഈ മേഖലയില്‍ ഇന്ന് വന്‍ നിക്ഷേപകര്‍ വാതുവെപ്പു നടത്തുന്നു. വലിയൊരു വിഭാഗം ചില്ലറവില്‍പ്പനക്കാര്‍ ബിറ്റ്‌കോയിനുകള്‍ സ്വീകരിക്കാനൊരുങ്ങിയിട്ടുമുണ്ട്. ബിറ്റ്‌കോയിന്‍ വഴി പണമടയ്ക്കുന്നത് എത്രമാത്രം അഭികാമ്യമാകുമെന്ന് സംശയമുണ്ട്. വിലയുടെ അസ്ഥിരതയും ഇടപാടിന്റെ വര്‍ധിച്ച ചെലവും പൊതുവേ അനിശ്ചിതത്വം സൃഷ്ടിക്കും. ക്രിപ്‌റ്റോകറന്‍സികള്‍ എങ്ങനെയാണ് വിഭവസമാഹരണത്തിനുപയോഗിക്കുകയെന്നു പരിശോധിക്കാം. നിലവിലുള്ള സംരംഭകരുടെ ധനസമാഹരണത്തെ അവര്‍ വെല്ലുവിളിക്കുയാണ് ചെയ്യുന്നത്. ഇനിഷ്യല്‍ കോയിന്‍ ഓഫറിംഗുകളിലൂടെ സ്റ്റാര്‍ട്ടപ്പ് ടെക് കമ്പനികള്‍ മൂലധനസമാഹരണത്തിന് ഡിജിറ്റല്‍ ടോക്കണുകള്‍ വില്‍ക്കുന്നു. മറ്റുള്ളവര്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിലൂടെ ടോക്കണുകളുടെ മൂല്യം കൂടുന്നു.

എളുപ്പത്തിലും വേഗത്തിലുമുള്ള തന്ത്രമാണിതെങ്കിലും ക്രമരഹിതവും അപകടസാധ്യതയുള്ളതുമാണെന്നതാണു വാസ്തവം. കേന്ദ്ര ഏജന്‍സികള്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല. ചൈനീസ് കേന്ദ്ര ബാങ്ക് ഐസിഒകള്‍ നിരോധിച്ചിരിക്കുകയാണ്. അടുത്തതായി ക്രിപ്‌റ്റോകറന്‍സികളുടെ അടിത്തറ ബ്ലോക്ക് ചെയ്‌നുകള്‍ എന്നറിയപ്പെടുന്ന ഡിജിറ്റല്‍ ലെഡ്ജറുകളാണ്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു കംപ്യൂട്ടറുകളടങ്ങിയ ശൃംഖലയിലൂടെയാണ് ഇതില്‍ ഇടപാടുകള്‍ കുറിക്കുന്നത്. ഒരു കംപ്യൂട്ടറില്‍ ഇടപാട് മാറ്റം വരുത്തുമ്പോള്‍ ശൃംഖലയെത്തന്നെ അത് ബാധിക്കുന്നു. പ്രയോഗതലത്തില്‍ ഇടപാടുകള്‍ സ്ഥിരീകരിക്കുന്ന ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ്കാര്‍ഡ് കമ്പനികള്‍, നിയമോപദേശകര്‍, ബാങ്കുകള്‍ എന്നിവരെയെല്ലാം കടത്തിവെട്ടുന്നു. എന്നാല്‍ സൈദ്ധാന്തിക തലത്തിലാകട്ടെ, ഒരു പുരയിടമോ വീടോ വാങ്ങുമ്പോള്‍ ബ്ലോക്ക് ചെയിനിലൂടെ ഉടനടി വാങ്ങാനാകുന്നു. ദൈനംദിനജീവിതത്തില്‍ ബ്ലോക്ക്‌ചെയിനുകള്‍ ഓട്ടോമാറ്റിക്ക് പേമെന്റുകള്‍ക്ക് അടിത്തറയിടുന്നു.

Comments

comments