സെബിയുടെ ഐടി സേവന ചുരുക്കപ്പട്ടികയില്‍ വിപ്രോയും ടെക് മഹീന്ദ്രയും

സെബിയുടെ ഐടി സേവന ചുരുക്കപ്പട്ടികയില്‍ വിപ്രോയും ടെക് മഹീന്ദ്രയും

ന്യൂഡെല്‍ഹി: ഐടി സേവനങ്ങള്‍ക്കായുള്ള സെബിയുടെ ചുരുക്കപ്പട്ടികയില്‍ 15 കമ്പനികള്‍ ഇടം നേടി. ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, വിപ്രോ, ടെക് മഹിന്ദ്ര, തുടങ്ങി കമ്പനികള്‍ പട്ടികയിലുണ്ട്.തങ്ങളുടെ ഐടി ഇന്‍ഫ്രാസ്ട്രക്ചറിലെ സുരക്ഷാ പിഴവുകളെ തിരിച്ചറിഞ്ഞ് തരംതിരിക്കല്‍, സുരക്ഷാ ഭീഷണികള്‍ക്കെതിരായ സംരക്ഷണം നല്‍കല്‍ എന്നീ രണ്ട് സേവനങ്ങള്‍ക്കായാണ് സെബി പട്ടിക തയാറാക്കിയത്. ഈ സേവനങ്ങള്‍ നല്‍കുന്നതിനായി സെബി സെപ്റ്റംബറില്‍ കമ്പനികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചിരുന്നു.

ആദ്യ വിഭാഗത്തിലെ സേവനങ്ങള്‍ നല്‍കുന്നതിനായി ഏഴ് കമ്പനികളെയാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പടുത്തിയിരിക്കുന്നത്. വിപ്രോ, ഏണസ്റ്റ് ആന്‍ഡ് യംഗ് എല്‍എല്‍പി, പ്രൈസ്‌വാട്ടര്‍ഹൗസ്, സുമെറു സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ്, ഡിജിറ്റല്‍ ഏജ് സ്ട്രാറ്റജീസ്, എഎഎ ടെക്‌നോളജീസ്, ഓഡിടൈം ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റംസ് (ഇന്ത്യ) ലിമിറ്റഡ് എന്നീ കമ്പനികളാണ് പട്ടിയിലുള്ളത്.

നെറ്റ്‌വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതടക്കമുള്ള സേവനങ്ങള്‍ക്കായി 8 കമ്പനികളെയാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, വിപ്രോ, ടെക് മഹിന്ദ്ര,ഐബിഎം ഇന്ത്യ,സിഫി ടെക്‌നോളജീസ്, പ്രൈസ്‌വാട്ടര്‍ഹൗസ്, ഡയമെന്‍ഷന്‍ ഡാറ്റ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, നെറ്റ്മാജിക് സൊല്യൂഷന്‍സ് എന്നിവയാണ് ഈ പട്ടികയില്‍ സ്ഥാനം നേടിയത്.

Comments

comments

Categories: Slider, Top Stories