സൂര്യനെ തൊടാനുള്ള ദൗത്യവുമായി നാസ

സൂര്യനെ തൊടാനുള്ള ദൗത്യവുമായി നാസ

വാഷിംഗ്ടണ്‍: പുതുവര്‍ഷത്തില്‍ 60-ാം വയസിലേക്ക് കടക്കുന്നതിനൊപ്പം പ്രധാനപ്പെട്ട നിരവധി ദൗത്യങ്ങള്‍ക്കുള്ള തയാറെടുപ്പുകളാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ നടത്തുന്നത്. 2018ലെ നാസയുടെ നിര്‍ണായക ദൗത്യങ്ങളിലൊന്ന് സൂര്യനിലേക്കുള്ളതാണ്. സൂര്യന്റെ അന്തരീക്ഷത്തിലേക്ക് പ്രത്യേകം തയാറാക്കിയ ബഹിരാകാശ വാഹനത്തെ നേരിട്ടിറക്കുകയാണ് നാസയുടെ ലക്ഷ്യം. പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

സൂര്യന്റെ ബാഹ്യാന്തരീക്ഷത്തെ കുറിച്ച് പഠിക്കുന്നതിനു വേണ്ടിയുള്ള പാര്‍ക്കര്‍ സോളാര്‍ പ്രോബ് നാസ ഈ വര്‍ഷം വിക്ഷേപിക്കും. ആസ്‌ട്രോഫിസിസ്റ്റ് യൂജിന്‍ പാര്‍ക്കറിന്റെ പേരിലാണ് ഈ പ്രോബ് തയാറാക്കിയിരിക്കുന്നത്. സൂര്യന്റെ ചൂട്, സൗരോര്‍ജ വികിരണങ്ങള്‍ എന്നിവയെ കുറിച്ചും പ്രോബ് ശാസ്ത്രീയമായ അന്വേഷണം നടത്തും. സൂര്യന്റെ അന്തരീക്ഷത്തിന് ഏറ്റവും പുറത്തുള്ള കൊറോണയെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

ശുക്രനിലെ ഗുരുത്വാകര്‍ഷണബലം ഉപയോഗപ്പെടുത്തിയായിരിക്കും പ്രോബ് സൂര്യനെക്കുറിച്ചുള്ള പര്യവേഷണം നടത്തുകയെന്നാണ് നാസ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുളളത്. സൂര്യന്റെ ചൂടില്‍ നിന്നും സുരക്ഷിതമായ അകലത്തിലാണ് (6.2 മില്യണ്‍ കിലോ മീറ്റര്‍ അടുത്ത്) നാസയുടെ ബഹിരാകാശവാഹനം ഭ്രമണം ചെയ്യുക. ബുധന്റെ ഭ്രമണപഥത്തില്‍ കൂടിയായിരിക്കും ഇത്. ബഹിരാകാശത്ത് ഇന്നേവരെ ഒരു പേടകത്തിനും ഇല്ലാത്ത അത്ര വേഗത്തിലായിരിക്കും പ്രോബ് ഭ്രമണം ചെയ്യുക. സൂര്യനില്‍ നിന്നുള്ള കൊടിയ ചൂടും റേഡിയേഷനുമൊക്കെ പ്രതിരോധിക്കാനുള്ള ശേഷി ഇതിനുണ്ടാകുമെന്നാണ് നാസ പറയുന്നത്.

Comments

comments

Categories: Slider, Top Stories