പുതുവര്‍ഷം നേട്ടങ്ങളുടേതാകട്ടെ

പുതുവര്‍ഷം നേട്ടങ്ങളുടേതാകട്ടെ

പുതുവര്‍ഷം വിജയവര്‍ഷമാക്കി മാറ്റി നേട്ടങ്ങള്‍ കൊയ്യുവാന്‍ തയാറെടുക്കണം. അധ്വാനം കൂടാതെ മഹത്തായ കാര്യങ്ങള്‍ നേടിയെടുക്കാനാവില്ല

പിന്നിടുന്ന വര്‍ഷത്തെ വിലയിരുത്തി, പാഠങ്ങള്‍ പഠിച്ച് പുതിയ കര്‍മ്മപദ്ധതികള്‍ വിഭാവനം ചെയ്യാനും നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ വീണ്ടെടുക്കാനുമുള്ള അവസരമാണ് പുതുവര്‍ഷം. വിലയിരുത്തുക, വിഭാവനം ചെയ്യുക, വീണ്ടെടുക്കുക എന്നീ മൂന്ന് ദൗത്യങ്ങള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ മനസ്സിലുണ്ടാകണം. വീഴ്ചകളെ വിലയിരുത്തി, വിജയങ്ങളെ സ്വപ്‌നം കാണാനുള്ള സമയമാണിത്. പുതുവര്‍ഷം വിജയവര്‍ഷമാക്കി മാറ്റി നേട്ടങ്ങള്‍ കൊയ്യുവാന്‍ തയാറെടുക്കണം. അധ്വാനം കൂടാതെ മഹത്തായ കാര്യങ്ങള്‍ നേടിയെടുക്കാനാവില്ല. കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവന് കര്‍മ്മഫലങ്ങള്‍ തീര്‍ച്ചയായും ലഭിക്കും. സത്കര്‍മ്മിയായാല്‍ സത്ഫലങ്ങള്‍ ലഭിക്കും.

സ്വയം മതിപ്പും ആത്മവിശ്വാസവും ഉള്ളവരാണ് ജീവിതത്തില്‍ വിജയം വരിക്കുക. നമ്മെക്കുറിച്ച് നമുക്കു തന്നെ മതിപ്പുണ്ടാകണം. കഴിവുകളും സിദ്ധിസാധനകളും എനിക്കുണ്ടെന്ന അവബോധമാണ് സ്വയം മതിപ്പ്‌. ‘എന്നെക്കൊണ്ട് സാധിക്കും’ എന്ന ചിന്തയാണ് ആത്മവിശ്വാസം. ഈ ചിന്തകള്‍ പുതുവര്‍ഷത്തിലുടനീളമുണ്ടാകട്ടെ. ഓരോ ദിനവും സ്വയം മെച്ചപ്പെടുത്തണം

ബി.സി.45 മുതലാണ് പുതുവര്‍ഷാഘോഷം നടന്നതായി കണക്കാക്കപ്പെടുന്നത്. കാരണം ജൂലിയന്‍ കലണ്ടര്‍ നിലവില്‍ വന്നത് അന്ന് മുതലാണ്. ജൂലിയസ് സീസര്‍ അധികാരത്തില്‍ വന്നപ്പോള്‍ പഴയ റോമന്‍ കലണ്ടര്‍ നീക്കി പുതിയ കലണ്ടര്‍ തന്റെ പേരില്‍ പുറത്തിറക്കുകയായിരുന്നു. റോമന്‍ വിശ്വാസ പാരമ്പര്യത്തില്‍ നിന്നാണ് ആദ്യമാസത്തിന് ജനുവരി എന്നു പേര് ലഭിച്ചത്. ജാനൂസ് ഒരു റോമന്‍ ദേവതയാണ്. ജാനൂസിന് രണ്ടു മുഖങ്ങളുണ്ട്. ഒരു മുഖം പിന്നോട്ടും മറ്റേമുഖം മുന്നോട്ടും നോക്കുന്നുവെന്നാണ് സങ്കല്‍പ്പം. ജാനൂസില്‍ നിന്നാണ് ജനുവരി ഉണ്ടായത്. പഴയ വര്‍ഷത്തെയും പുതിയ വര്‍ഷത്തെയും കൂട്ടിയിണക്കുന്ന കണ്ണിയാണ് ജനുവരി. പഴയ വര്‍ഷത്തില്‍ നിന്നുള്ള പാഠങ്ങള്‍ പുതുവര്‍ഷത്തിന്റെ ഗതിവേഗത്തിന് ഊര്‍ജം പകരും. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഗുണപരമായ മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള തീരുമാനങ്ങള്‍ പുതുവര്‍ഷത്തിലെടുക്കണം. മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള തീവ്രമായ ആഗ്രഹം പുതുവര്‍ഷത്തെ അര്‍ത്ഥവത്താക്കും.

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ മുകേഷ് അംബാനിയുടെ കുടുംബം അനുവര്‍ത്തിച്ചു പോരുന്ന കോര്‍പ്പറേറ്റ് തത്വമാണ്: ‘വലുതായി ചിന്തിക്കുക, വ്യത്യസ്തമായി ചിന്തിക്കുക, വേഗത്തില്‍ ചിന്തിക്കുക, മുന്നോട്ടു ചിന്തിക്കുക, ഉത്കൃഷ്ടമായതിനെ ലക്ഷ്യമാക്കുക’എന്നത്. പുതുവര്‍ഷത്തില്‍ ഈ ദര്‍ശനം ഉള്‍ക്കൊള്ളുന്നത് നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കും. പണത്തേക്കാളുപരി ഉത്കൃഷ്ടതയെ ലക്ഷ്യമാക്കി മുന്നേറുക.

ശുഭാപ്തിവിശ്വാസമെന്ന അടിത്തറയില്‍ പ്രത്യാശയെന്ന ശക്തമായ ആയുധവുമായി മുന്നേറിയാല്‍ നേട്ടങ്ങള്‍ കൊയ്യാനാകും. പൗലോ കൊയ്‌ലോ തന്റെ ആല്‍ക്കമെസ്റ്റ് എന്ന നോവലില്‍ പറയുന്നു: ‘നിങ്ങള്‍ക്കെന്തങ്കിലും വളരെയേറെ ആവശ്യമുള്ളപ്പോള്‍ ഈ പ്രപഞ്ചം നിങ്ങള്‍ക്ക് ശരിയായ ദിശയിലേക്കുള്ള സൂചന നല്‍കും. സ്വപ്‌നം സഫലമാക്കുവാനുള്ള ഗൂഢോപദേശം നല്‍കും. നിങ്ങളുടെ ഔത്സുക്യങ്ങള്‍ വ്യക്തതാബോധം സമ്മാനിക്കും. മാര്‍ഗ്ഗതടസ്സങ്ങള്‍ കേവലം താല്‍ക്കാലികമാണെന്ന അറിവിന്റെ ആയുധം നല്‍കി നിങ്ങളെ യുദ്ധസജ്ജനാക്കും.’ പരാജയത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് വിജയത്തിന്റെ പിറവി. എല്ലാ കാര്‍മേഘപടലങ്ങളിലും ഒരു വിജയത്തിന്റെ രജതരേഖ എപ്പോഴും ഉണ്ടായിരിക്കും. അത് കണ്ടെത്തി, മാര്‍ഗ്ഗംതേടി മുന്നേറുമ്പോഴാണ് വിജയങ്ങള്‍ വന്നുചേരുക.

ശുഭാപ്തിവിശ്വാസമെന്ന അടിത്തറയില്‍ പ്രത്യാശയെന്ന ശക്തമായ ആയുധവുമായി മുന്നേറിയാല്‍ നേട്ടങ്ങള്‍ കൊയ്യാനാകും. പൗലോ കൊയ്‌ലോ തന്റെ ആല്‍ക്കമെസ്റ്റ് എന്ന നോവലില്‍ പറയുന്നു: ‘നിങ്ങള്‍ക്കെന്തങ്കിലും വളരെയേറെ ആവശ്യമുള്ളപ്പോള്‍ ഈ പ്രപഞ്ചം നിങ്ങള്‍ക്ക് ശരിയായ ദിശയിലേക്കുള്ള സൂചന നല്‍കും. സ്വപ്‌നം സഫലമാക്കുവാനുള്ള ഗൂഢോപദേശം നല്‍കും. നിങ്ങളുടെ ഔത്സുക്യങ്ങള്‍ വ്യക്തതാബോധം സമ്മാനിക്കും

സ്വയം മതിപ്പും ആത്മവിശ്വാസവും ഉള്ളവരാണ് ജീവിതത്തില്‍ വിജയം വരിക്കുക. നമ്മെക്കുറിച്ച് നമുക്കു തന്നെ മതിപ്പുണ്ടാകണം. കഴിവുകളും സിദ്ധിസാധനകളും എനിക്കുണ്ടെന്ന അവബോധമാണ് സ്വയം മതിപ്പ്‌. ‘എന്നെക്കൊണ്ട് സാധിക്കും’ എന്ന ചിന്തയാണ് ആത്മവിശ്വാസം. ഈ ചിന്തകള്‍ പുതുവര്‍ഷത്തിലുടനീളമുണ്ടാകട്ടെ. ഓരോ ദിനവും സ്വയം മെച്ചപ്പെടുത്തണം. ജീവിതത്തിന് കുറെക്കൂടി അടുക്കും ചിട്ടയും വരുത്തണം. തെറ്റായ വഴികളില്‍ നിന്ന് മാറിനടക്കണം. ലഹരി പദാര്‍ത്ഥങ്ങള്‍ വര്‍ജ്ജിക്കണം. മികവിനോടൊപ്പം മൂല്യങ്ങളെയും മുറുകെപിടിക്കണം. ലക്ഷ്യവും മാര്‍ഗ്ഗവും നല്ലതാകട്ടെ. വിജയങ്ങള്‍ തേടിവരും. പുതുവര്‍ഷം നേട്ടങ്ങളുടേതാകട്ടെ. പുതുവര്‍ഷ മംഗളങ്ങള്‍…

(ഫോണ്‍: 9847034600)

Comments

comments

Categories: FK Special, Slider