ഒമാനിലെ പുതിയ കുതിപ്പിന് കല്യാണ്‍ ജൂവലേഴ്‌സ്

ഒമാനിലെ പുതിയ കുതിപ്പിന് കല്യാണ്‍ ജൂവലേഴ്‌സ്

പുതിയ ഷോറൂമുകള്‍ ഷാരൂഖ് ഖാന്‍ ഉദ്ഘാടനം ചെയ്തു

മസ്‌ക്കറ്റ്: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കല്യാണ്‍ ജൂവലേഴ്‌സിന്റെ ഒമാനിലെ പുതിയ ഷോറൂമുകള്‍ വന്‍ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തില്‍ ഷാരൂഖ് ഖാന്‍ ഉദ്ഘാടനം ചെയ്തു. അല്‍ മാബില നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്, റൂവി ഹൈ സ്ട്രീറ്റ്, ബുഷാറിലെ അവന്യൂസ് മാള്‍ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍.

മസ്‌ക്കറ്റിലെ മൂന്ന് ഷോറൂമുകളിലും പ്രിയപ്പെട്ട താരങ്ങളെ കാണാനായി ആളുകള്‍ ആകാംക്ഷയോടെ കാത്തുനിന്നിരുന്നു. ബോളിവുഡ് സൂപ്പര്‍താരമായ ഷാരൂഖ് ഖാന്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരും സിനിമാതാരങ്ങളുമായ നാഗാര്‍ജുന, പ്രഭു ഗണേശന്‍, ശിവരാജ്കുമാര്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പമാണ് ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തത്. ഇതാദ്യമായാണ് ഒമാനില്‍ ഒന്നിലധികം ചലച്ചിത്രതാരങ്ങള്‍ ഒരേ ബ്രാന്‍ഡിന്റെ ഒന്നിലധികം ഷോറൂമുകള്‍ ഒരേ ദിവസം ഉദ്ഘാടനം ചെയ്യുന്നത്. കിംഗ് ഖാനെ ഒരുനോക്കുകാണാനായി ജനക്കൂട്ടം തിരക്കുകൂട്ടി. കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ടി എസ് കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, കല്യാണ്‍ ഡവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ ആര്‍ കാര്‍ത്തിക്, ശോഭ ലിമിറ്റഡ് സ്ഥാപകനും ചെയര്‍മാനുമായ പിഎന്‍സി മേനോന്‍, ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ രാഘവന്‍ സീതാരാമന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഒമാനിലെ മൂന്ന് പുതിയ ഷോറൂമുകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടു കൂടി കല്യാണിന് ഇന്ത്യയിലും മിഡില്‍ഈസ്റ്റിലുമായി ആകെ 121 ഷോറൂമുകളാകും

കല്യാണ്‍ ജൂവലേഴ്‌സിന്റെ ഷോറൂമുകളുടെ ഉദ്ഘാടനത്തിനായി ക്ഷണിച്ചതിലും മസ്‌ക്കറ്റില്‍ നിങ്ങളെയെല്ലാവരേയും കാണാന്‍ സാധിച്ചതിലും ഏറെ സന്തോഷമുണ്ട്. അമിതാഭ് ബച്ചന്‍ജിക്ക് സുഖമില്ലാതിരുന്നതിനാല്‍ ഇവിടെ എത്താന്‍ സാധിക്കാത്തതിലുള്ള ദു:ഖം നിങ്ങളെ അറിയിക്കുകയാണ്. അദ്ദേഹത്തിന് പകരമായാണ് ഞാന്‍ ഇവിടെ എത്തിയത്. നിങ്ങളുടെയെല്ലാം സ്‌നേഹം ഞാന്‍ അദ്ദേഹത്തെ അറിയിക്കും-ഷാരൂഖ് ഖാന്‍ പറഞ്ഞു.

ഒമാനില്‍ ഏറെ ആരാധകരുള്ള ഷാരൂഖ് ഖാനെ കാണാനായി എല്ലാ വേദികളിലും ജനക്കൂട്ടം ഇളകി മറിഞ്ഞു. തുടര്‍ന്ന് താരങ്ങള്‍ ഷോറൂമിലെ ആഭരണശേഖരം വീക്ഷിച്ചു. സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ ജനങ്ങള്‍ക്ക് ലോകോത്തര ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന തരത്തില്‍ മൂന്ന് ഷോറൂമുകള്‍ തുറന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്റ്ററും ചെയര്‍മാനുമായ ടി എസ് കല്യാണരാമന്‍ പറഞ്ഞു. പരമ്പരാഗതവും നൂതനവുമായ രൂപകല്‍പ്പനയിലുള്ള നിത്യേനയും ആഘോഷങ്ങള്‍ക്കും അണിയാനാകുന്നതുമായ അതീവ വിശിഷ്ടമായ ആഭരണശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഒമാനിലെ ആളുകളുടെ വിശ്വാസ്യത നേടിയെടുക്കുന്നതിനായി പരിശ്രമിക്കുമെന്നും അവര്‍ ഹൃദയപൂര്‍വ്വം ഞങ്ങളെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കല്യാണിന്റെ വളര്‍ച്ചയ്ക്ക് ഏറെ ശ്രദ്ധേയമായ പങ്കുവഹിച്ച അവര്‍ ഒമാനിലെ ഷോറൂമുകളുടെ ഉദ്ഘാടനത്തിന് സന്നിഹിതരാണെന്നതുതന്നെ മംഗളകരമാണ്. ഷാരൂഖ് ഖാനെയും കല്യാണ്‍ ബ്രാന്‍ഡ് അംബാസഡര്‍മാരെയും അവരുടെ പ്രിയപ്പെട്ട ആരാധകരുടെ പക്കലേയ്ക്ക് എത്തിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒമാനിലെ മൂന്ന് പുതിയ ഷോറൂമുകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടു കൂടി കല്യാണിന് ഇന്ത്യയിലും മിഡില്‍ഈസ്റ്റിലുമായി ആകെ 121 ഷോറൂമുകളാകും.

Comments

comments

Categories: Arabia