ഫെഡറല്‍ ബാങ്കും ലുലു എക്‌സ്‌ചേഞ്ചും ധാരണയില്‍

ഫെഡറല്‍ ബാങ്കും ലുലു എക്‌സ്‌ചേഞ്ചും ധാരണയില്‍

വിദേശ പണമിടപാടുകള്‍ക്ക് ഇനി ബ്ലോക്ക് ചെയിന്‍ സുരക്ഷ

കൊച്ചി/ദുബായ് : വിദേശ പണമിടപാടുകള്‍ക്ക് ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയുടെ പരിരക്ഷ ഏര്‍പ്പെടുത്താന്‍ ഫെഡറല്‍ ബാങ്കും ലുലു എക്‌സ്‌ചേഞ്ചും ധാരണയായി. ഇതോടെ വിദേശപണമിപാടുകള്‍ വേഗത്തിലും സുരക്ഷിതമായും നടക്കും. ഡിജിറ്റല്‍ ധനവിനിമയ സുരക്ഷയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇരു കമ്പനികളും നടത്തിയ പരീക്ഷണം വലിയ വിജയമായതായി ഫെഡറല്‍ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശാലിനി വാര്യരും ലുലു എക്‌സ്‌ചേഞ്ച് മാനേജിംഗ് ഡയറക്റ്റര്‍ അദീബ് അഹമ്മദും അറിയിച്ചു.

ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത ‘ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ പ്ലാറ്റ്‌ഫോം’ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ വേഗത്തില്‍ വിവരങ്ങള്‍ കൈമാറാനും തികഞ്ഞ വിശ്വാസ്യതയോടെ വളരെ സുതാര്യമായി പണമിടപാടുകള്‍ നടത്താനും കഴിയും. സ്വയംനിയന്ത്രിതമായ സാങ്കേതിക വിദ്യയായതിനാല്‍ അതില്‍ ആര്‍ക്കെങ്കിലും
കൃത്രിമം കാണിക്കാനോ തെറ്റുകള്‍ സംഭവിക്കാനോ ഉള്ള സാധ്യത ഏറെക്കുറെ തീര്‍ത്തും ഇല്ലാതാകും.

ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ പ്ലാറ്റ്‌ഫോമിന് സാങ്കേതിക പിന്തുണ നല്‍കുന്നത് ബാംഗഌര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ്‌ കമ്പനിയായ ഡിജിലെഡ്ജ് ആണ്.

ലോകമാകെ ധനകാര്യസേവന മേഖലയില്‍ വിപ്ലവകരമായ പരിവര്‍ത്തനമാണ് ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ സൃഷ്ടിക്കുന്നതെന്നും പുതിയ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കി സ്വയം നവീകരിക്കുന്നതില്‍ ലുലു എക്‌സ്‌ചേഞ്ച് എന്നും ബദ്ധശ്രദ്ധരാണെന്നും മാനേജിംഗ് ഡയറക്റ്റര്‍ അദീബ് അഹമ്മദ്

വിദേശത്തു നിന്ന് ഇന്ത്യയിലേക്കുള്ള പണമടവ് വന്‍തോതില്‍ കൈകാര്യം ചെയ്യുന്ന ഫെഡറല്‍ ബാങ്ക് വിദേശത്തുള്ള വിവിധ മണി എക്‌സ്‌ചേഞ്ചുകളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഏറ്റവും നൂതനമായ
സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനം നല്‍കുന്നതില്‍
ബദ്ധശ്രദ്ധരാണ് മുന്‍നിര ധനകാര്യ കമ്പനിയായ ലുലു എക്‌സ്‌ചേഞ്ച്.

വിദേശ പണമിടപാടില്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിന് ലുലു എക്‌സ്‌ചേഞ്ചുമായി ധാരണയുണ്ടാക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശാലിനി വാര്യര്‍ പറഞ്ഞു.

ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യ ബാങ്കിംഗ് മേഖലയില്‍ വളരെ വലിയ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ പോകുകയാണ്. ഇതിന്റെ ഗുണഫലങ്ങള്‍ ഉപഭോക്താക്കള്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും ലഭ്യമാക്കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ‘ഡിജിറ്റല്‍ അറ്റ് ദി ഫോര്‍, ഹ്യൂമന്‍ അറ്റ് ദി കോര്‍’ എന്ന ഫെഡറല്‍ ബാങ്കിന്റെ ആപ്തവാക്യം പ്രാവര്‍ത്തികമാക്കുന്നതിനുള്ള പുതിയ ചുവടുവെപ്പാണ് ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയുടെ അവതരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ലോകമാകെ ധനകാര്യസേവന മേഖലയില്‍ വിപ്ലവകരമായ പരിവര്‍ത്തനമാണ് ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ സൃഷ്ടിക്കുന്നതെന്നും പുതിയ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കി സ്വയം നവീകരിക്കുന്നതില്‍ ലുലു എക്‌സ്‌ചേഞ്ച് എന്നും ബദ്ധശ്രദ്ധരാണെന്നും മാനേജിംഗ് ഡയറക്റ്റര്‍ അദീബ് അഹമ്മദ് പറഞ്ഞു. ഫെഡറല്‍
ബാങ്കുമായി ചേര്‍ന്ന് പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതില്‍ കമ്പനി ആവേശഭരിതരാണെന്നും ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും നടപടിക്രമങ്ങളാകെ ലഘൂകരിക്കുകയും ചെയ്യുമെന്നും അദീബ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia