എമിറേറ്റ്‌സിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിച്ചോ ധവാന്റെ ട്വീറ്റ്

എമിറേറ്റ്‌സിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിച്ചോ ധവാന്റെ ട്വീറ്റ്

ടീം ഇന്ത്യ താരം ശിഖര്‍ ധവാന്റെ എമിറേറ്റ്‌സിനെതിരെയുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലി ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു

ദുബായ്: പ്രമുഖ വിമാനകമ്പനിയായ എമിറേറ്റ്‌സിനെതിരെ കഴിഞ്ഞ ദിവസം ടീം ഇന്ത്യ ബാറ്റ്‌സ്മന്‍ ശിഖര്‍ ധവാന് നടത്തിയ വിമര്‍ശനങ്ങള്‍ ട്വിറ്ററില്‍ വലിയ വിവാദത്തിനാണ് വഴിവെച്ചത്. പ്രമുഖ ഇന്ത്യന്‍ താരത്തില്‍ നിന്നേറ്റ വിമര്‍ശനം എമിറേറ്റ്‌സിന്റെ ബ്രാന്‍ഡിംഗിനെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അണ്‍പ്രൊഫഷണല്‍ സമീപനം എന്നാണ് ധവാന്‍ എമിറേറ്റ്‌സിലെ സര്‍വീസിനെ വിശേഷിപ്പിച്ചത്.

ട്വിറ്ററിലായിരുന്നു എമിറേറ്റ്‌സിനെതിരെയുള്ള തന്റെ ദേഷ്യം ധവാന്‍ പ്രകടമാക്കിയത്. വെള്ളിയാഴ്ച്ച കേപ്പ് ടൗണിലേക്കുള്ള യാത്രയാണ് പ്രശ്‌നങ്ങളില്‍ കലാശിച്ചത്. ജനുവരി 5ന് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തില്‍ കളിക്കാനാണ് താരവും കുടുംബവും എമിറേറ്റ്‌സ് വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. കണക്റ്റിംഗ് ഫ്‌ളൈറ്റായിരുന്നു അത്.

തിരിച്ചറിയല്‍ രേഖയായി ജനന സര്‍ട്ടിഫിക്കറ്റും മറ്റ് ഡോക്യുമെന്റ്‌സും എമിറേറ്റ്‌സ് അധികൃതര്‍ ആവശ്യപ്പെട്ടുവെന്നും അതില്ലാത്തതിനാല്‍ വിമാനത്തില്‍ കയറുന്നത് തടഞ്ഞുമെന്നുമാണ് ധവാന്‍ ട്വീറ്റ് ചെയ്തത്.

അതേസമയം തങ്ങളുടെ നിലപാടിനെ എമിറേറ്റ്‌സ് പ്രതിരോധിച്ചു. നിയമപ്രകാരമുള്ള നടപടികള്‍ കൈക്കൊള്ളുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് എമിറേറ്റ്‌സ് അധികൃതര്‍ വ്യക്തമാക്കി

ഒടുവില്‍ കുടുംബത്തെ ദുബായില്‍ നിര്‍ത്തി താരത്തിന് ഒറ്റയ്ക്ക് സൗത്ത് ആഫ്രിക്കയിലേക്ക് യാത്ര ചെയ്യേണ്ടി വന്നു. തീര്‍ത്തും അണ്‍പ്രൊഫഷണലായ സമീപനമാണ് എമിറേറ്റ്‌സില്‍ നിന്നുണ്ടായത്. ഞാന്‍ എന്റെ കുടുംബത്തോടൊപ്പം സൗത്ത് ആപ്രിക്കയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. എന്നാല്‍ ഭാര്യയോടും മക്കളോടും വിമാനത്തില്‍ കയറാന്‍ പറ്റില്ലെന്നു പറഞ്ഞു-താരം ട്വീറ്റ് ചെയ്തു.

കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാണ് അവര്‍ പറഞ്ഞത്. അതപ്പോള്‍ കയ്യിലുണ്ടായിരുന്നില്ല. ഇങ്ങനെയുള്ള രേഖകള്‍ വേണമായിരുന്നെങ്കില്‍ മുംബൈയില്‍ നിന്ന് വിമാനത്തില്‍ കയറുമ്പോള്‍ തന്നെ അവര്‍ പറയണമായിരുന്നു. അല്ലാതെ ദുബായില്‍ എത്തിയ ശേഷമല്ല-ധവാന്‍ പറഞ്ഞു.

അതേസമയം തങ്ങളുടെ നിലപാടിനെ എമിറേറ്റ്‌സ് പ്രതിരോധിച്ചു. നിയമപ്രകാരമുള്ള നടപടികള്‍ കൈക്കൊള്ളുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് എമിറേറ്റ്‌സ് അധികൃതര്‍ വ്യക്തമാക്കി.

Comments

comments

Categories: Arabia