യാസ് ബേ നവീകരണത്തിനുള്ള കോണ്‍ട്രാക്റ്റ് ബിഎഎം ഇന്റര്‍നാഷണലിന്

യാസ് ബേ നവീകരണത്തിനുള്ള കോണ്‍ട്രാക്റ്റ് ബിഎഎം ഇന്റര്‍നാഷണലിന്

12 ബില്യണ്‍ ദിര്‍ഹം ചെലവഴിച്ചുള്ളതാണ് യാസ് ബേ നവീകരണ പദ്ധതി

ദുബായ്: യാസ് ബേ വികസനത്തിന്റെ പ്രധാന കോണ്‍ട്രാക്റ്ററായി ബിഎഎം ഇന്റര്‍നാഷണലിനെ ചുമതലപ്പെടുത്തിയതായി മിറാള്‍. പൊതുസ്ഥലം, വിപണകേന്ദ്രങ്ങള്‍, എഫ് ആന്റ് ബി വിഭാഗം എന്നിവയുടെ ചുമതലയാണ് ഇതോടെ ബിഎഎമ്മിന് ഏല്‍പ്പിച്ചുനല്കുന്നത്. 2019 ഓടെ പ്രവര്‍ത്തനസജ്ജമാക്കാവുന്ന വിധത്തിലാണ് പൊതുസ്ഥലത്തിന്റെ പണികള്‍ പുരോഗമിക്കുന്നത്. യാസ് ബേ ഡവലപ്‌മെന്റിന്റെ ഭാഗമായി അനുവദിച്ച് നല്കിയ 12 ബില്യണ്‍ ദിര്‍ഹം പദ്ധതിയുടെ ഭാഗമായാണ് ദ്വീപില്‍ പൊതുസ്ഥലം പണിതീര്‍ക്കുന്നത്.

യാസ് ദ്വീപിന്റെ ദൃശ്യഭംഗിക്ക് കൂടുതല്‍ ചാരുത നല്കുന്നതാണ് നടപ്പിലാക്കുന്ന നവീകരണ പദ്ധതികള്‍. പണി പൂര്‍ത്തിയായിക്കഴിയുമ്പോള്‍ രാജ്യത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായി യാസ് ബേ മാറുമെന്നാണ് മിറാള്‍ അവകാശപ്പെടുന്നത്.

ആളുകള്‍ക്ക് യഥേഷ്ടം വിഹരിക്കാവുന്നതും മേല്‍ക്കൂരക്ക് കീഴിലായി ഉള്‍ക്കൊള്ളിക്കുന്നതുമായ പൊതുസ്ഥലം പാര്‍ട്ടികളും മറ്റും നടത്തുന്നതിനുള്ള വേദിയാക്കിയും മാറ്റാവുന്നതാണ്. 18000 ആളുകളെ ഉള്‍ക്കൊള്ളാവുന്ന വ്യാപ്തിയുള്ളതാണ് ഇത്

ആളുകള്‍ക്ക് യഥേഷ്ടം വിഹരിക്കാവുന്നതും മേല്‍ക്കൂരക്ക് കീഴിലായി ഉള്‍ക്കൊള്ളിക്കുന്നതുമായ പൊതുസ്ഥലം പാര്‍ട്ടികളും മറ്റും നടത്തുന്നതിനുള്ള വേദിയാക്കിയും മാറ്റാവുന്നതാണ്. 18000 ആളുകളെ ഉള്‍ക്കൊള്ളാവുന്ന വ്യാപ്തിയുള്ളതാണ് ഇത്. പണി തീരുമ്പോള്‍ ഇത്തരത്തില്‍ അബുദാബിയില്‍ നിലവിലുള്ള ഏകസ്ഥലമാകും യാസ് ബേ. ഇവിടത്തെ മേല്‍നോട്ടത്തിനും പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും മറ്റുമായി ഫഌഷ് എന്റര്‍ടെയ്ന്‍മെന്റിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവിടെ നിന്നും വില്പന ശാലയിലേക്ക് പ്രവേശിക്കുമ്പോള്‍ അവിടെ കലാപരിപാടികളും മറ്റ് പ്രകടനങ്ങളുംല്ലാം അവതരിപ്പിക്കുന്നതിനുള്ള വേദിയും സജ്ജമാക്കയിരിക്കും.

പുതിയ പദ്ധതിയിലേക്ക് ബിഎഎം ഇന്റന്‍നാഷണലിനെ കോണ്‍ട്രാക്റ്ററായി ലഭിച്ചത് തന്നെ വലിയ കാര്യമാണെന്ന് മിറാള്‍ ചീഫ് പോര്‍ട്‌ഫോളിയോ ഓഫീസര്‍ ബിആര്‍ കിരണ്‍ പറഞ്ഞു. യാസ് ബേയിലെ കലാപരിപാടികളുടെ നടത്തിപ്പില്‍ തങ്ങള്‍ക്ക് ആകാംക്ഷയുണ്ടെന്നും ലോകസഞ്ചാരികള്‍ക്കിടയില്‍ പ്രധാന സ്ഥാനം യാസ് ബേക്ക് നേടിക്കൊടുക്കാന്‍ ഈ കലാകേന്ദ്രം കൊണ്ട് സാധിക്കുമെന്നും ഫഌഷ് എന്റര്‍ടെയ്ന്‍മെന്റ് സിഇഒ ജോണ്‍ ലിക്രിഷ് പറഞ്ഞു. യാസ് ബേയെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്താന്‍ മിറാളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലുള്ള സംതൃപ്തി ബിഎഎം ഏരിയ ഡയറക്റ്റര്‍ പാട്രിക്ക് മക് കിന്നിയും അറിയിച്ചു. യാസ് ദ്വീപിന്റെ തെക്കന്‍ ഭാഗത്ത് മിറാള്‍ നടപ്പിലാക്കുന്ന മൂന്ന് നവീകരണപദ്ധതികളില്‍ ഒന്നാണ് യാസ് ബേ. അബുദാബി മീഡിയ സോണ്‍ അതോറിറ്റിയുടെ ടു ഫോര്‍ ഫിഫ്റ്റി ഫോറിന്റെ (towfour54) പ്രധാന കേന്ദ്രവും ഇവിടെയായിരിക്കും. ഇതിനൊപ്പം തന്നെ പരിഷ്‌കാരികളായ താമസക്കാരുടെ സാമീപ്യവും യാസ് ബേ്ക്ക് തനത് ലൈഫ്‌സ്റ്റൈല്‍ തന്നെ നല്കും.

Comments

comments

Categories: Arabia