10 ആസിയാന്‍ രാജ്യ നേതാക്കള്‍ മുഖ്യാതിഥികളാകും:പ്രധാനമന്ത്രി

10 ആസിയാന്‍ രാജ്യ നേതാക്കള്‍ മുഖ്യാതിഥികളാകും:പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: 2018 ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പത്ത് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കന്മാര്‍ മുഖ്യാതിഥികളായെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്നും എല്ലാ ഇന്ത്യക്കാരെ സംബന്ധിച്ചും ഇത് അഭിമാനിക്കാവുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. 2017ലെ അവസാന മന്‍ കി ബാത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ജനുവരി 26 എല്ലാ ഇന്ത്യക്കാര്‍ക്കും ചരിത്രപരമായ ഒരു ആഘോഷമാണ്. എന്നാല്‍ 2018 ജനുവരി 26 പ്രത്യേകമായി ഓര്‍പ്പിക്കപ്പെടുന്നതാണെന്നും മോദി പറഞ്ഞു. ആസിയാന്‍ രാജ്യങ്ങളെയും ഇന്ത്യയേയും സംബന്ധിച്ച് 2017 വളരെ പ്രത്യേകത നിറഞ്ഞ വര്‍ഷമാണ്. 2017ലാണ് ആസിയാന്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം തന്നെയാണ് ആസിയാനുമായുള്ള ഇന്ത്യയുടെ സഖ്യത്തിന് 25 വര്‍ഷം പൂര്‍ത്തിയാകുന്നതെന്നും മോദി പറഞ്ഞു.

ബ്രൂണൈ,കംബോഡിയ,ഇന്തോനേഷ്യ,ലാവോസ്, മലേഷ്യ,മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍,തായ്‌ലന്‍ഡ്,വിയറ്റ്‌നാം എന്നീ പത്ത് രാജ്യങ്ങളുടെ നേതാക്കളാണ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥികളാവുക.

Comments

comments

Categories: Slider, Top Stories