യൂറോപ്പിലേക്കുള്ള കുടിയേറ്റം വര്‍ധിക്കും

യൂറോപ്പിലേക്കുള്ള കുടിയേറ്റം വര്‍ധിക്കും

പ്രകൃതി ദുരന്തങ്ങള്‍ മാത്രമല്ല, കുടിയേറ്റത്തിനും അതിലൂടെ രാഷ്ട്രീയ സംഘര്‍ഷത്തിനുമൊക്കെ കാലാവസ്ഥ വ്യതിയാനം കാരണമാകുമെന്നു പുതിയ പഠനം വെളിപ്പെടുത്തുന്നു. സ്ഥിതിഗതികള്‍ ഇത്തരത്തില്‍ പുരോഗമിക്കുകയാണെങ്കില്‍ 2100 ആകുമ്പോഴേക്കും യൂറോപ്പിലുള്ള ഒട്ടുമിക്ക രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയായിരിക്കും രേഖപ്പെടുത്തുകയെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ആഗോളതലത്തില്‍ സമീപകാലത്തു കാലാവസ്ഥ മാറ്റം വരുത്തിയ ദുരിതങ്ങളെക്കുറിച്ചു മാധ്യമങ്ങളിലൂടെ കാണുകയും കേള്‍ക്കുകയും വായിച്ചറിയുകയും ചെയ്തവരാണു നമ്മള്‍. ചില ദുരിതങ്ങള്‍ നമ്മളെ ഇപ്പോഴും വേട്ടയാടുന്നുമുണ്ട്. കേരള തീരത്ത് ആഞ്ഞുവീശിയ ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ച കെടുതി അത്തരത്തിലൊന്നാണ്. അത് ഉളവാക്കിയ ഞെട്ടലില്‍നിന്നും ഇനിയും നമ്മള്‍ മുക്തരായിട്ടില്ല. വിനാശകാരിയായ കാലാവസ്ഥ മാറ്റം ഈ രീതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ നാശനഷ്ടങ്ങള്‍ക്കു പുറമേ, 2100 ആകുമ്പോഴേക്കും യൂറോപ്യന്‍ യൂണിയന് സമ്മാനിക്കുന്നത് പ്രതിവര്‍ഷം പത്ത് ലക്ഷം കുടിയേറ്റക്കാരെയായിരിക്കുമെന്ന് ഏറ്റവും പുതിയ പഠനം സൂചിപ്പിക്കുന്നു. നിലവിലെ കാലാവസ്ഥാ പ്രവണതകള്‍ക്കനുസൃതമായിട്ടാണു കാര്യങ്ങള്‍ പുരോഗമിക്കുന്നതെങ്കില്‍ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും യൂറോപ്പില്‍ സ്ഥിര താമസമാക്കാന്‍ പോകുന്ന കുടിയേറ്റക്കാരുടെ എണ്ണം ഇപ്പോഴുള്ളതിനേക്കാള്‍ മൂന്നിരട്ടിയാകുമെന്നാണ് പ്രവചനം. കാലാവസ്ഥ മാറ്റത്തിനു കാരണമാകുന്ന പ്രധാന ഘടകമെന്നു പറയപ്പെടുന്നത് ആഗോളതാപനമാണ്. എന്നാല്‍ ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയകരമാവുകയാണെങ്കില്‍ പോലും കുടിയേറ്റത്തിനായി ശ്രമിക്കുന്ന അപേക്ഷകരുടെ എണ്ണം കുറയില്ല. പകരം അത് കാല്‍ ശതമാനത്തോളം ഉയര്‍ന്നേക്കുമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സിലെ പ്രഫസര്‍ വോള്‍ഫ്രം ഷ്‌ലെങ്കറിന്റെ നേതൃത്വത്തിലാണു പഠനം നടത്തിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ യൂറോപ്പിനെ എങ്ങനെ ബാധിക്കുമെന്ന് ഈ പഠനം കാണിച്ചുതരുന്നതായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സിലെ പോളിസി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ബോബ് വാര്‍ഡ് പറഞ്ഞു. സമുദ്രത്തിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനുള്ള കാരണം കാലാവസ്ഥ മാറ്റമാണല്ലോ. ഇത്തരത്തില്‍ സമുദ്രനിരപ്പ് ഉയരുമ്പോള്‍ തീരദേശത്തു താമസിക്കുന്ന ദശലക്ഷക്കണക്കിനു പേര്‍ക്കു ദുരിതമനുഭവിക്കേണ്ടി വരും.

കുടിയേറ്റം ഇന്നും യൂറോപ്പില്‍ ചൂടേറിയ രാഷ്ട്രീയ വിഷയമാണ്. യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ എന്ന കാര്യത്തില്‍ ജനഹിതപരിശോധന നടത്താന്‍ വരെ യുകെ തയാറായത് കുടിയേറ്റം എന്ന ഒരൊറ്റ കാരണം കൊണ്ടായിരുന്നു. ജര്‍മനിയിലും ഫ്രാന്‍സിലും ഈ വര്‍ഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പോലും മുഖ്യവിഷയം കുടിയേറ്റം തന്നെയായിരുന്നു. ഈ പശ്ചാത്തലത്തില്‍ കാലാവസ്ഥ വ്യതിയാനവും അത് സൃഷ്ടിക്കുന്ന കുടിയേറ്റവും ആശങ്കയോടെ മാത്രമേ ലോകത്തിനു കാണുവാന്‍ സാധിക്കൂ.

ചൈനയില്‍ കാലാവസ്ഥ മാറ്റത്തെ നേരിടാന്‍ സ്‌പോഞ്ച് നഗരങ്ങള്‍ നിര്‍മിക്കുന്നു

 
കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന ആഘാതങ്ങളുടെ തീവ്രത കുറയ്ക്കാന്‍ ചൈന 30 ‘സ്‌പോഞ്ച് സിറ്റി’ കള്‍ നിര്‍മിക്കുന്നു. ചൈനയില്‍ സമീപകാലത്തു കാലാവസ്ഥ മാറ്റത്തെ തുടര്‍ന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വര്‍ധിച്ചു വരികയാണ്. നിരവധി നഗരങ്ങളും ജീവനുകളും വെള്ളപ്പൊക്കത്തില്‍ നഷ്ടമാവുകയുണ്ടായി. ഇതിനെതിരേ പോരാടുന്നതിന്റെ ഭാഗമായിട്ടാണു സര്‍ക്കാര്‍ 30 സ്‌പോഞ്ച് നഗരങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. 2015-ലാണ് സ്‌പോഞ്ച് സിറ്റി പദ്ധതിക്കു തുടക്കമിട്ടത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രൂപപ്പെടുന്ന വെള്ളത്തെ ആഗിരണം ചെയ്യുക എന്നതാണു പദ്ധതിയുടെ മുഖ്യലക്ഷ്യം. ചൈനയിലെ പ്രധാന നഗരങ്ങളായ ഷാങ്ഹായ്, വുഹാന്‍, സിയാമെന്‍ തുടങ്ങിയ 30 നഗരങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കും. 2020-ാടെ, ചൈനയിലെ 80 ശതമാനം നഗരപ്രദേശങ്ങളെയും മഴവെള്ളത്തിന്റെ 70 ശതമാനം പുനരുപയോഗിക്കാന്‍ പ്രാപ്തമാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി 12 ബില്യന്‍ ഡോളറാണ് 30 നഗരങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായമായി നല്‍കുക. സ്വകാര്യമേഖലയില്‍നിന്നും പദ്ധതിക്കായി തുക കണ്ടെത്താനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഷാങ്ഹായിലെ പുഡോങ് ജില്ലയിലുള്ള ലിന്‍ഗാങ് എന്ന നഗരമായിരിക്കും ഏറ്റവും വലിയ സ്‌പോഞ്ച് സിറ്റിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഈ പദ്ധതിയുടെ നിര്‍വഹണം ഏകീകൃത സ്വഭാവമുള്ളതല്ല. ഓരോ പ്രദേശത്തിന്റെയും പാരസ്ഥിതികമായ സ്വഭാവമനുസരിച്ച് പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ പദ്ധതി നടപ്പിലാക്കുവാനാണു തീരുമാനിച്ചിരിക്കുന്നത്. അത്യാധുനിക ഡ്രെയ്‌നേജ് സംവിധാനം ഒരുക്കലും, വെള്ളക്കെട്ട് ഒഴിവാക്കാന്‍ സജ്ജമായ നിരത്തുകള്‍ നിര്‍മിക്കുകയും പരിസ്ഥിതി സൗഹാര്‍ദ്ദമാകുന്നതിനു ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നതാണു സ്‌പോഞ്ച് സിറ്റി പദ്ധതി. ഈ പദ്ധതിയുടെ സാധ്യത മനസിലാക്കി ജര്‍മനിയിലെ ബര്‍ലിന്‍ പോലുള്ള നഗരങ്ങള്‍ സ്‌പോഞ്ച് നഗരങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ദുര്‍ബല പ്രദേശങ്ങളില്‍ താമസിക്കുന്നവരെ കൂട്ട പലായനത്തിന് പ്രേരിപ്പിക്കും. ഇത്തരത്തില്‍, പലായനങ്ങള്‍ സംഘര്‍ഷത്തിലേക്കും യുദ്ധത്തിലേക്കും നയിക്കും. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന വരള്‍ച്ച, വെള്ളപ്പൊക്കം, ഉഷ്ണ തരംഗം, സമുദ്രനിരപ്പ് ഉയരുന്നത്, ശക്തമായ കൊടുങ്കാറ്റ്, തുടങ്ങിയവയുടെ എണ്ണവും രൂക്ഷതയും വര്‍ധിപ്പിക്കും. ഈ പ്രഭാവം സബ് സഹാറന്‍ ആഫ്രിക്കയിലും ഏഷ്യയും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ കാര്‍ഷികരംഗത്തെ കൂടുതല്‍ ദുഷ്‌കരമാക്കും. യൂറോപ്പിലും കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതമുണ്ടാകുമെങ്കിലും അവിടെയുള്ള വിപുലമായ അടിസ്ഥാനസൗകര്യങ്ങളും അനുകൂലമായ സാഹചര്യങ്ങളും ഒരുപരിധി വരെ കെടുതികളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായിരിക്കും. ഇതാകട്ടെ, കുടിയേറ്റക്കാരുടെ ആകര്‍ഷണീയ കേന്ദ്രമായി യൂറോപ്പിനെ മാറ്റുകയും ചെയ്യും. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ യൂറോപ്പിലേക്കുള്ള കുടിയേറ്റ നിരക്കില്‍ വന്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍ രേഖപ്പെടുത്തുന്നു. സിറിയയിലെ യുദ്ധം, വടക്കന്‍ ആഫ്രിക്കയിലും പശ്ചിമേഷ്യയിലുമുണ്ടായ സംഘര്‍ഷങ്ങള്‍, ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും ദാരിദ്രം തുടങ്ങിയ ഘടകങ്ങള്‍ കുടിയേറ്റത്തിന്റെ തോത് ഉയര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.

കാലാവസ്ഥ വ്യതിയാനത്തിന്റെ ഭവിഷ്യത്തുക്കളെ കുറിച്ച് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട് തയാറാക്കിയ ഗവേഷകര്‍ 2000 മുതല്‍ 2014 വരെയുള്ള കാലയളവില്‍ യൂറോപ്യന്‍ യൂണിയന് 103 രാജ്യങ്ങളില്‍നിന്നും അഭയം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ട് ലഭിച്ച അപേക്ഷകള്‍ പഠനവിഷയമാക്കുകയുണ്ടായി. ഓരോ വര്‍ഷവും അപേക്ഷകളില്‍ വന്‍ വര്‍ധനയുണ്ടായതായിട്ടാണ് കണക്കുകള്‍ രേഖപ്പെടുത്തിയത്. അതായത് പ്രതിവര്‍ഷം ശരാശരി 3,50,000 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇങ്ങനെ അപേക്ഷിച്ചവരില്‍ ഭൂരിഭാഗവും കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നാണു പലായനം ചെയ്യാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചത്. ഇറാഖ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ താപനില ഉയരുന്നത് കാര്‍ഷികരംഗത്തെ ബാധിക്കുന്നു. ഇത്തരം രാജ്യങ്ങളില്‍നിന്നും പലായനം ചെയ്യുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തെ കുടിയേറ്റവുമായി ബന്ധപ്പെടുത്തുന്നത് യുക്തിയില്ലാത്ത കാര്യമാണെന്ന് ഒരുവിഭാഗം പറയുന്നുണ്ടെങ്കിലും കാലാവസ്ഥ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ ഈ വാദത്തെ തള്ളിക്കളയാന്‍ തയാറാകുന്നില്ല. 2006 മുതല്‍ 2010 വരെയുള്ള കാലയളവിലുണ്ടായ വരള്‍ച്ചയാണു സിറിയയില്‍ 2011-ല്‍ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണമെന്നു 2015-ല്‍ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നുണ്ട്.

കുടിയേറ്റം ഇന്നും യൂറോപ്പില്‍ ചൂടേറിയ രാഷ്ട്രീയ വിഷയമാണ്. യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ എന്ന കാര്യത്തില്‍ ജനഹിതപരിശോധന നടത്താന്‍ വരെ യുകെ തയാറായത് കുടിയേറ്റം എന്ന ഒരൊറ്റ കാരണം കൊണ്ടായിരുന്നു. ജര്‍മനിയിലും ഫ്രാന്‍സിലും ഈ വര്‍ഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പോലും മുഖ്യവിഷയം കുടിയേറ്റം തന്നെയായിരുന്നു. ഈ പശ്ചാത്തലത്തില്‍ കാലാവസ്ഥ വ്യതിയാനവും അത് സൃഷ്ടിക്കുന്ന കുടിയേറ്റവും ആശങ്കയോടെ മാത്രമേ ലോകത്തിനു കാണുവാന്‍ സാധിക്കൂയെന്നു പഠനം നടത്തിയ പ്രഫസര്‍ വോള്‍ഫ്രം ഷ്‌ലെങ്കര്‍ പറയുന്നു. കാലാവസ്ഥ വ്യതിയാനത്തെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വീണ്ടും വര്‍ധിക്കാന്‍ തന്നെയാണു സാധ്യതയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

യൂറോപ്പില്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതമുണ്ടാകുമെങ്കിലും അവിടെയുള്ള വിപുലമായ അടിസ്ഥാനസൗകര്യങ്ങളും അനുകൂലമായ സാഹചര്യങ്ങളും ഒരു പരിധി വരെ കെടുതികളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായിരിക്കും. ഇതാകട്ടെ, കുടിയേറ്റക്കാരുടെ ആകര്‍ഷണീയ കേന്ദ്രമായി യൂറോപ്പിനെ മാറ്റുകയും ചെയ്യും.

കടല്‍പക്ഷികള്‍ വംശനാശത്തിലേക്ക്

കാലാവസ്ഥ വ്യതിയാനവും അമിതതോതിലുള്ള മല്‍സ്യബന്ധനവും കടല്‍പക്ഷികളുടെ വംശനാശത്തിനു കാരണമാകുന്നതായി ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) പറയുന്നു. ഗാന്നറ്റ് എന്ന ഒരു തരം മീന്‍ റാഞ്ചിപ്പക്ഷി, കിറ്റിവേക്ക്‌സ് തുടങ്ങിയ കടല്‍പ്പക്ഷികള്‍ ഇതിനോടകം വംശനാശം നേരിടുന്ന പക്ഷികളുടെ പട്ടികയിലിടം നേടി കഴിഞ്ഞു. പസഫിക്കിലും വടക്കന്‍ അറ്റ്‌ലാന്റിക്കിലും കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നു വന്‍ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. ഇത് കടല്‍പക്ഷികളുടെ പ്രധാന ഭക്ഷണമായ മല്‍സ്യങ്ങളുടെ ലഭ്യതയില്‍ കുറവ് വരുത്തി. കിറ്റിവേക്ക്‌സ് എന്ന കടല്‍പക്ഷികള്‍ അവയുടെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമായി നല്‍കുന്നതും മല്‍സ്യങ്ങളെയാണ്. എന്നാല്‍ മല്‍സ്യലഭ്യതയില്‍ ഇടിവുണ്ടായത് പക്ഷികളെ ബാധിച്ചു.

Comments

comments

Categories: FK Special, Slider