ഐഐഎമ്മുകളില്‍ മാറ്റത്തിന്റെ കാറ്റ്

ഐഐഎമ്മുകളില്‍ മാറ്റത്തിന്റെ കാറ്റ്

നിലവില്‍ എല്ലാ ഐഐഎമ്മുകളും സ്ഥാപിക്കപ്പെട്ടിട്ടുള്ളത് കോര്‍പ്പറേറ്റ് ബോഡി ആയാണ്. ഭരണപരമായ തീരുമാനങ്ങളെടുക്കാനും, വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനും, ഡിഗ്രികള്‍ നല്‍കാനുമുള്ള അധികാരം ഇപ്പോള്‍ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരില്‍ നിക്ഷിപ്തമാണ്

സ്വയംഭരണാധികാരത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ പ്രാരംഭകാലം മുതല്‍ ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റുകളില്‍ (ഐഐഎം) നടന്നുവരുന്നുണ്ട്. തുടക്കത്തില്‍ മുഖ്യ സംവിധാനത്തില്‍ നിന്ന് അകന്നു നിന്നുകൊണ്ടും ബിസിനസ് മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ(പിജിഡിഎം) നല്‍കിക്കൊണ്ടുമാണ് ഇത് അടയാളപ്പെടുത്തപ്പെട്ടത്. സൊസൈറ്റികളായി രജിസ്റ്റര്‍ ചെയ്തതും, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി), ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍(എഐസിടിഇ) തുടങ്ങിയ നിയന്ത്രണ സ്ഥാപനങ്ങളുടെ അധികാര പരിധിക്കു കീഴില്‍ വരാത്തതും ഈ പ്രക്രിയയെ സഹായിച്ചു.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തില്‍ (എച്ച്ആര്‍ഡി) നിന്നുള്ള പിടിവലികള്‍ ഐഐഎമ്മുകളെ സമഗ്രമായി അവര്‍ക്കു കീഴില്‍ കൊണ്ടുവരുന്ന വിധത്തിലുള്ളതായിരുന്നു. പ്രത്യേകിച്ച്, അന്നത്തെ മന്ത്രി കൊണ്ടുവന്ന ഐഐഎം ബില്ലിന്റെ കരട്. എന്നാല്‍ പ്രകാശ് ജാവദേക്കര്‍ മാനവ വിഭവശേഷി വികസന മന്ത്രിയായപ്പോള്‍ സംഭവിച്ചത് നേരെ തിരിച്ചാണ്. അദ്ദേഹവും പ്രധാനമന്ത്രിയുടെ ഓഫീസും ഐഐഎം സെന്ററുകള്‍ക്ക് സ്വയംഭരണാധികാരം ഉറപ്പു വരുത്തിക്കൊണ്ടുള്ള കരടു ബില്‍ മുന്നോട്ടുവച്ചു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബില്‍ 2017, പാര്‍ലമെന്റിന്റെ ഇരു സഭകളും 2017 ഡിസംബര്‍ 19ന് പാസാക്കി. രാഷ്ട്രീയരംഗത്തു നിന്നും ഏകകണ്‌ഠേനയുള്ള പിന്തുണയാണ് ബില്ലിന് ലഭിച്ചത്. ‘വര്‍ധിച്ച സ്വയംഭരണാധികാരം’ എന്ന ഘടകമാണ് ഭൂരിഭാഗം അഭിപ്രായങ്ങളെയും അനുകൂലമാക്കിയത്. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായി ഈ ബില്‍ ഐഐഎമ്മുകളെ അംഗീകരിക്കുന്നു. ഏകീകൃതമായ ഭരണം ഉറപ്പാക്കുന്നതിനായി അവയ്ക്ക് നിയമപരമായി അംഗീകരിക്കപ്പെട്ട സ്വതന്ത്ര പദവി നല്‍കാനും ബില്‍ ലക്ഷ്യംവയ്ക്കുന്നു. തീര്‍ച്ചയായും, വിദ്യാര്‍ത്ഥികള്‍ക്ക് ഡിപ്ലോമകള്‍ക്ക് പകരം എംബിഎ ബിരുദം നല്‍കാനും ഐഐഎമ്മുകള്‍ക്ക് സാധിക്കും.

നിലവില്‍ എല്ലാ ഐഐഎമ്മുകളും സ്ഥാപിക്കപ്പെട്ടിട്ടുള്ളത് കോര്‍പ്പറേറ്റ് ബോഡി ആയാണ്. ഭരണപരമായ തീരുമാനങ്ങളെടുക്കാനും, വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനും, ഡിഗ്രികള്‍ നല്‍കാനുമുള്ള അധികാരം ഇപ്പോള്‍ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരില്‍ നിക്ഷിപ്തമാണ്. ബോര്‍ഡിലുള്ള അഞ്ച് അംഗങ്ങള്‍ അലൂമിനിയില്‍ നിന്നുള്ളവരാണ് എന്നതില്‍ നിന്ന് അലൂമിനിക്ക് ഭരണകാര്യങ്ങളില്‍ നല്‍കുന്ന പ്രാധാന്യം വ്യക്തമാണ്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്റ്ററെയും രജിസ്ട്രാറെയും നിയമിക്കാനുള്ള അധികാരവും ബോര്‍ഡിനാണ്. ഐഐഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമാക്കുന്നതിനുള്ള നിര്‍ണായക നീക്കമാണ് ഇത്.

ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായാണ് ഐഐടികളെ പരിഗണിക്കുന്നത്. കേന്ദ്ര തലത്തിലുള്ള ഐഐടി കൗണ്‍സിലാണ് ഇവയുടെ ഭരണം ഇന്നും കൈയാളുന്നത്. യുജിസി ചെയര്‍മാന്‍ ഈ കൗണ്‍സിലിന്റെ ഭാഗമാണ്. ഐഐഎം ബില്‍ പാസായതോടെ സ്വയംഭരണ കൈമാറ്റത്തിനു വേണ്ടിയുള്ള ഈ മുന്‍നിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യം തീര്‍ച്ചയായും എത്രയും വേഗം അഭിസംബോധന ചെയ്യപ്പെടും

ഐഐഎം ബില്ലിന്റെ മുന്നോട്ടുള്ള പ്രയാണം ഇന്ത്യയുടെ ഗവേഷണ പരിതസ്ഥിതിയേയും ബലപ്പെടുത്തും. ആഗോള തലത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്ക് മെച്ചപ്പെടുത്തുന്നതില്‍ ഈ നിയമനിര്‍മാണം മുഖ്യ പങ്കു വഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐഐഎമ്മുകള്‍ ഈ പരിഷ്‌കരണം മുതലെടുക്കണം.

ലോക്‌സഭയില്‍ ഐഐഎം കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഒരേയൊരു പ്രതിനിധി എന്ന നിലയില്‍ ഈ സുപ്രധാന നിയമ നിര്‍മാണത്തിന്റെ ഭാഗമായത് മഹത്തായ കാര്യമാണെന്ന് ഞാന്‍ മനസിലാക്കുന്നു. സംസ്ഥാനത്തിന്റെ പ്രതിനിധിയായി എന്നെ പാര്‍ലമെന്റിലേക്കയച്ച എന്റെ രാഷ്ട്രീയ മാര്‍ഗദര്‍ശി, സിക്കിം മുഖ്യമന്ത്രി പവന്‍ ചാംലിംഗിനെ ഞാന്‍ വണങ്ങുന്നു.

വ്യവസ്ഥാനുസൃതമായ ഈ വമ്പന്‍ പരിഷ്‌കരണം നമ്മുടെ പ്രീമിയം മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂഷനുകളെ ആഗോള- ദേശീയ തലങ്ങളില്‍ പ്രചരിപ്പിക്കും. ഐഐടികള്‍ ഉള്‍പ്പെടെയുള്ള ഈ സ്ഥാപനങ്ങള്‍, നമ്മുടെ രാജ്യത്തെയും മികച്ച രീതിയില്‍ സേവിക്കും. ഇന്നൊവേറ്റ് ചെയ്യാനും പുനര്‍വിചിന്തനം നടത്താനും സ്ഥാപനപരമായ ശേഷി പുനര്‍നിര്‍മിക്കാനും അനുവദിക്കുന്ന നിയമനിര്‍മാണങ്ങളിലൂടെ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. 21ാം നൂറ്റാണ്ട് ഇത്തരത്തില്‍ നാഴികക്കല്ലായി മാറുന്ന ആശയങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ശാസ്ത്രി ഭവനില്‍ (മാനവ വിഭവശേഷി മന്ത്രാലയം സ്ഥിതി ചെയ്യുന്നയിടം) നിന്നു നയിക്കപ്പെടുന്നതില്‍ നിന്നു മാറിച്ചിന്തിക്കാന്‍ തുടങ്ങിയാല്‍ മാത്രമേ ഇതു സാധ്യമാവുകയുള്ളു.

ശിക്ഷണം, കണ്‍സള്‍ട്ടിംഗ്, ഗവേഷണം എന്നിവയിലൂടെ സ്വരൂപിച്ച അറിവിന്റെ ഉറച്ച അടിത്തറയിലാണ് ഐഐഎമ്മുകള്‍ കെട്ടിപ്പടുത്തിട്ടുള്ളത്. നാളെയുടെ നേതൃത്വമാകേണ്ട യുവ മനസുകള്‍ക്ക് ഏറ്റവും പുരോഗമനപരവും നൂതനവുമായ കരിക്കുലമാണ് ഫാക്കല്‍റ്റികള്‍ അതുകൊണ്ടുതന്നെ പകര്‍ന്നു നല്‍കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനും ഉന്നത നിലവാരത്തിനും പേരുകേട്ട പാരമ്പര്യമുള്ള ഐവി ലീഗ് ഇന്‍സ്റ്റിറ്റിയൂഷനുകളെയും മാനേജ്‌മെന്റ് കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്ന മറ്റു വിദേശ സര്‍വകലാശാലകളെയും പോലെ ഐഐഎമ്മുകള്‍ക്കും മുന്നോട്ടു വരാന്‍ സാധിക്കുമെന്നതാണ് സ്വയംഭരണാവകാശത്തിന്റെ ഏറ്റവും പ്രധാന പരിണിതഫലം. ഐഐഎം അഡ്മിഷന് യോഗ്യനായ ഒരു വിദ്യാര്‍ത്ഥിയും പിന്നിലാകില്ലയെന്നതും ഇത് ഉറപ്പു വരുത്തും.

ഐഐഎം ബില്ലിന്റെ മുന്നോട്ടുള്ള പ്രയാണം ഇന്ത്യയുടെ ഗവേഷണ പരിതസ്ഥിതിയേയും ബലപ്പെടുത്തും. ആഗോള തലത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്ക് മെച്ചപ്പെടുത്തുന്നതില്‍ ഈ നിയമനിര്‍മാണം മുഖ്യ പങ്കു വഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐഐഎമ്മുകള്‍ ഈ പരിഷ്‌കരണം മുതലെടുക്കണം

ബില്ലിനെ സംബന്ധിച്ച് പാര്‍ലമെന്റില്‍ സംസാരിക്കുന്ന വേളയില്‍ എലൈറ്റിസത്തെ കുറിച്ചും സമൂഹത്തിന് സേവനം ചെയ്തുകൊണ്ട് പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സഹഅംഗങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറഞ്ഞു. അത് തീര്‍ച്ചയായും വാസ്തവമായ ആശങ്കയാണെന്നും ഞാന്‍ മനസിലാക്കി. ഐഐഎമ്മിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇന്ത്യക്കകത്തും പുറത്തും വളരെയധികം മികച്ച പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ സന്ദര്‍ഭങ്ങള്‍ ഞാന്‍ അവര്‍ക്കു മുന്നില്‍ നിരത്തി.

വൈവിധ്യമാര്‍ന്ന മേഖലകളില്‍ സംരംഭകരായ ഐഐഎമ്മിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ സമൂഹത്തിനും ഇന്ത്യക്കും ഇന്ന് പലതും തിരിച്ചു നല്‍കുന്നുണ്ട്. ഏയ്ഞ്ചല്‍ ഫണ്ടുകള്‍ സ്ഥാപിച്ചും സ്റ്റാര്‍ട്ടപ്പുകളെ പുഷ്ടിപ്പെടുത്താനും അവയെ വിജയത്തിലേക്കെത്തിക്കാനുമുള്ള മാധ്യമമായി വര്‍ത്തിച്ചുമാണ് അവര്‍ ഇതു ചെയ്യുന്നത്. ഉദാഹരണത്തിന് ഐഐഎം-എയുടെ ആദ്യ മുഴുവന്‍ സമയ ഡയറക്റ്ററായ രവി ജെ മത്തായിയുടെ ജവാല എക്‌സ്പിരിമെന്റ് പരിഗണിക്കുക. എജുക്കേഷന്‍ ഇന്നൊവേഷനിലുള്ള ഒരു പ്രൊജക്റ്റ് എങ്ങനെയാണ് ഗ്രാമീണ വികസനത്തിലേക്കുള്ള ഒരു സംരംഭമായി മാറിയത് എന്നതിനുള്ള ഉത്തമ ഉദാഹരണമാണിത്. ആനന്ദില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ് രൂപീകരിക്കുന്നതിനും ഇത് സഹായകമായി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ പ്രോല്‍സാഹനം നല്‍കുന്ന ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതാണ് മറ്റൊരു ഉദാഹരണം. ഐഐഎം കൊല്‍ക്കത്തയിലെ ഇന്‍ക്യുബേഷന്‍ സെന്റര്‍ ഒഡീഷ, പശ്ചിമ ബംഗാള്‍, വടക്കുകിഴക്കന്‍ മേഖല എന്നിവിടങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുന്നു.

ഇന്ന് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായാണ് ഐഐടികളെ പരിഗണിക്കുന്നത്. കേന്ദ്ര തലത്തിലുള്ള ഐഐടി കൗണ്‍സിലാണ് ഇവയുടെ ഭരണം ഇന്നും കൈയാളുന്നത്. യുജിസി ചെയര്‍മാന്‍ ഈ കൗണ്‍സിലിന്റെ ഭാഗമാണ്. ഐഐഎം ബില്‍ പാസായതോടെ സ്വയംഭരണ കൈമാറ്റത്തിനു വേണ്ടിയുള്ള ഈ മുന്‍നിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യം തീര്‍ച്ചയായും എത്രയും വേഗം അഭിസംബോധന ചെയ്യപ്പെടും. ഐഐഎമ്മുകളുടെയും ഐഐടികളുടെയും അടുത്ത തലമുറകളുടെ കടന്നുവരവു സൂചിപ്പിക്കുന്നതാണ് ഈ പുതിയ നിയമമെന്നതില്‍ സംശയമില്ല.

ഇന്ത്യക്കുവേണ്ടി ഇന്ത്യക്കാര്‍ വിജ്ഞാനം സൃഷ്ടിക്കുക എന്നതാണ് നിലവിലെ വിദ്യാഭ്യാസ പരിതസ്ഥിതിയിലെ അടുത്ത ഏറ്റവും വലിയ വെല്ലുവിളി. നമ്മുടെ സാങ്കേതിക വിദ്യാഭ്യാസത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ ഗവേഷണവും വികസനവും പ്രോല്‍സാഹിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യത്തിലും മനുഷ്യ മൂലധനത്തിലും നിക്ഷേപം നടത്തേണ്ടത് അത്യാവശ്യമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ആദ്യത്തെ ഏറ്റവും നിര്‍ണായക പരിഷ്‌കാരമാണ് ഇപ്പോഴത്തേത്. പാര്‍ലമെന്റില്‍ പ്രാധിനിധ്യമുള്ള എല്ലാ പാര്‍ട്ടികളുടെയും ഏകകണ്ഠമായ പിന്തുണ നേടിയ പരിഷ്‌കരണം കൂടിയാണിത്. ബൈപാര്‍ട്ടിഷിപ്പിന്റെ ഏറ്റവും മികച്ച ഉദാഹരണം കൂടിയാണിത്.
ഇപ്പോള്‍ പന്ത് ഐഐഎമ്മുകളുടെ കോര്‍ട്ടിലാണ്. രാജ്യം പ്രതീക്ഷിക്കുന്ന തരത്തില്‍ മഹത്തായ ഉയരങ്ങള്‍ താണ്ടാനുള്ള മാര്‍ഗമായി ഇതിനെ ഉപയോഗിക്കുക.

(ഐഐടി, ഐഐഎം പൂര്‍വ വിദ്യാര്‍ത്ഥിയും സിക്കിമില്‍ നിന്നുള്ള എംപിയുമാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider