പുതിയ ഇംഗ്ലീഷ് ന്യൂസ് ചാനലുമായി സൗദി

പുതിയ ഇംഗ്ലീഷ് ന്യൂസ് ചാനലുമായി സൗദി

നിലവിലെ അല്‍-ഇഖബരിയ സാറ്റലൈറ്റ് ചാനല്‍ ലിമിറ്റഡ് ലയബിലിറ്റി കമ്പനിയായി മാറും

റിയാദ്: സൗദി സാറ്റലൈറ്റ് ടിവി ചാനലായ അല്‍-ഇഖബരിയ ഇനി ഇഖബരിയ നെറ്റ് വര്‍ക്ക് കമ്പനിയായി അറിയപ്പെടും. സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. ഔദ് ബിന്‍ സലെ അല്‍ ഔദ് ആണ് ഇക്കാര്യം അറിയിച്ചത്. സൗദി പ്രസ് ഏജന്‍സിക്കു റേഡിയോ ആന്‍ഡ് ടെലിവിഷന്‍ കോര്‍പ്പറേഷനും 50 ശതമാനം വീതം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാകുമിത്.

നിലവില്‍ അറബി ഭാഷയില്‍ സേവനം നല്‍കുന്ന ചാനല്‍ പുതിയ ഇംഗ്ലീഷ് ന്യൂസ് ചാനല്‍ കൂടി തുടങ്ങും. സൗദി നിവാസികള്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട വാര്‍ത്താ സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സൗദിയുടെ സാമ്പത്തിക-സാമൂഹ്യ പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030 നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചാനലും തുടങ്ങിയിരിക്കുന്നത്. സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് വിഷന്‍ 2030 നടപ്പാക്കുന്നത്.

Comments

comments

Categories: Arabia