2018 ഒമാന് ഭാഗ്യവര്‍ഷം തന്നെ

2018 ഒമാന് ഭാഗ്യവര്‍ഷം തന്നെ

ഒമാന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ മികച്ച വളര്‍ച്ചയുണ്ടാകുമെന്നാണ് ബിഎംഐ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്

മസ്‌ക്കറ്റ്: ഹൈഡ്രോകാര്‍ബണ്‍ ഉല്‍പ്പാദനത്തിലെ വര്‍ധനയും വരുമാനസ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതികളും ഒമാന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ കുതിപ്പേകുന്നു. ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബിഎംഐ റിസര്‍ച്ചിന്റെ ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ ഒമാന്‍ മികച്ച ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച കൈവരിക്കും.

റിയല്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 3.4 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. 2017ല്‍ ഇത് .7 ശതമാനമാണ്. ഈ വര്‍ഷം സാമ്പത്തിക രംഗത്ത് മാന്ദ്യം അനുഭവപ്പെട്ടതിന് പ്രദാന കാരണം ഹൈഡ്രോ കാര്‍ബണ്‍ മേഖലയിലേറ്റ തിരിച്ചടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണ, വാതക ഉല്‍പ്പാദനത്തില്‍ സുപ്രധാനമായ വളര്‍ച്ച കൈവരിക്കാന്‍ 2018ല്‍ സാധിക്കുമെന്നാണ് ഒമാന്‍ പ്രതീക്ഷ വെക്കുന്നത്.

2019 മുതല്‍ 2022 വരെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 3നും 3.5നും ഇടയിലായിരിക്കുമെന്നും ബിഎംഐ പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്

സര്‍ക്കാര്‍ വരുമാനം കൂടുന്നതിനും സമ്പദ് വ്യവസ്ഥ കൂടുതല്‍ പുഷ്ടിപ്പെടുന്നതിനും എണ്ണ വില ഉയരേണ്ടത് ആവശ്യമാണെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. അതേസമയം 2019ന് ശേഷം എണ്ണ, വാതക ഉല്‍പ്പാദനത്തില്‍ കുറവ് വരാനാണ് സാധ്യതയെന്നും ബിഎംഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2019 മുതല്‍ 2022 വരെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 3നും 3.5നും ഇടയിലായിരിക്കുമെന്നും ബിഎംഐ പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

കുറഞ്ഞ നികുതി, നിക്ഷേപ സൗഹൃദ കാലാസസ്ഥ തുടങ്ങിയവയുടെ കാര്യത്തില്‍ ഒമാന്‍ മികച്ച സാഹചര്യങ്ങളാണ് ഒരുക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Comments

comments

Categories: Arabia