വാറ്റ് നടപ്പാക്കുന്നത് ഒമാന്‍ നീട്ടിവെക്കും

വാറ്റ് നടപ്പാക്കുന്നത് ഒമാന്‍ നീട്ടിവെക്കും

2019ലേക്കാണ് നീട്ടിവെക്കുന്നത്. അതേസമയം ചില ഉല്‍പ്പന്നങ്ങള്‍ക്ക് 2018 പകുതി മുതല്‍ നികുതി ഈടാക്കിയേക്കും

മസ്‌ക്കറ്റ്: മൂല്യവര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വരുത്തുന്നത് ഒമാന്‍ 2019ലേക്ക് നീട്ടിവെക്കുന്നു. എന്നാല്‍ ചില ഉല്‍പ്പന്നങ്ങള്‍ക്ക് 2018 പകുതി മുതല്‍ വാറ്റ് ബാധകമാകുമെന്നാണ് സൂചന. ഒമാന്‍ സര്‍ക്കാരിന്റെ തീരുമാനം വാറ്റ് ഘടനയിലേക്ക് മാറുന്നതിന് കൂടുതല്‍ തയാറെടുപ്പുകള്‍ നടത്താന്‍ ബിസിനസുകളെ സഹായിക്കും.

പുകയില ഉല്‍പ്പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവയ്ക്കായിരിക്കും 2018 പകുതി മുതല്‍ നികുതി ഏര്‍പ്പെടുത്തുക. ജിസിസി (ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍) രാജ്യങ്ങളില്‍ 2018 ജനുവരി മുതല്‍ വാറ്റ് ഏര്‍പ്പെടുത്താമെന്നായിരുന്നു സര്‍ക്കാരുകള്‍ തമ്മില്‍ ധാരണയായത്. എന്നാല്‍ സൗദി അറേബ്യയും യുഎഇയും മാത്രമേ ജനുവരി ഒന്ന് മുതല്‍ വാറ്റ് നടപ്പിലാക്കാന്‍ വേണ്ടി സജമ്മായിട്ടുളഅളൂ. മറ്റ് ജിസിസി രാജ്യങ്ങള്‍ വരും വര്‍ഷങ്ങളോട് കൂടിയായിരിക്കും വാറ്റ് പ്രാബല്യത്തില്‍ വരുത്തുക.

ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യനിധി) ഉള്‍പ്പടെയുള്ള ആഗോള സ്ഥാപനങ്ങള്‍ ജിസിസിയില്‍ വാറ്റ് നടപ്പിലാക്കണമെന്ന് ശക്തമായി വാദിക്കുന്നവരാണ്. വാറ്റ് നടപ്പാക്കാന്‍ ജിസിസി രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഒക്‌റ്റോബറില്‍ ഐഎംഎഫ് മിഡില്‍ ഈസ്റ്റ് ഡയറക്റ്റര്‍ ജിഹാദ് അസൗര്‍ പറഞ്ഞിരുന്നു

ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യനിധി) ഉള്‍പ്പടെയുള്ള ആഗോള സ്ഥാപനങ്ങള്‍ ജിസിസിയില്‍ വാറ്റ് നടപ്പിലാക്കണമെന്ന് ശക്തമായി വാദിക്കുന്നവരാണ്. വാറ്റ് നടപ്പാക്കാന്‍ ജിസിസി രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഒക്‌റ്റോബറില്‍ ഐഎംഎഫ് മിഡില്‍ ഈസ്റ്റ് ഡയറക്റ്റര്‍ ജിഹാദ് അസൗര്‍ പറഞ്ഞിരുന്നു.

വാറ്റ് നടപ്പാക്കുന്ന തീയതികളില്‍ വരുന്ന വ്യത്യാസം മേഖലയിലെ വ്യാപാരത്തെ ബാധിക്കില്ലെന്നാണ് സൂചന. സൗദി അറേബ്യയും യുഎഇയുമാണ് ലകോത്തിലെ ശക്തമായ രണ്ട് സമ്പദ് വ്യവസ്ഥകള്‍. ഈ രണ്ട് രാജ്യങ്ങളും വാറ്റ് നടപ്പാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അസൗര്‍ പറഞ്ഞു.

Comments

comments

Categories: Arabia