നവംബറില്‍ ഒരു ലക്ഷം പേരെ റോഡ് സുരക്ഷ പഠിപ്പിച്ചതായി ഹോണ്ട

നവംബറില്‍ ഒരു ലക്ഷം പേരെ റോഡ് സുരക്ഷ പഠിപ്പിച്ചതായി ഹോണ്ട

കുട്ടികളും സ്ത്രീകളും കോളെജ് വിദ്യാര്‍ത്ഥികളും ക്ലാസ്സുകളില്‍ പങ്കെടുത്തതായി ഹോണ്ട 2വീലേഴ്‌സ് ഇന്ത്

ഗുരുഗ്രാം : ഈ വര്‍ഷം നവംബറില്‍ ഒരു ലക്ഷത്തിലധികം ഇന്ത്യക്കാരെ റോഡ് സുരക്ഷ പഠിപ്പിച്ചതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അറിയിച്ചു. റോഡ് സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുകയെന്നത് കമ്പനിക്ക് പ്രതിജ്ഞാബദ്ധതയാണെന്ന് എച്ച്എംഎസ്‌ഐ വ്യക്തമാക്കി. പുതിയതും പരിചയസമ്പന്നരുമായ റൈഡര്‍മാരും കുട്ടികളും സ്ത്രീകളും കോളെജ് വിദ്യാര്‍ത്ഥികളും ക്ലാസ്സുകളില്‍ പങ്കെടുത്തതായും ഹോണ്ട 2വീലേഴ്‌സ് ഇന്ത്യ പ്രസ്താവിച്ചു.

നവംബറില്‍ 1,20,859 പേര്‍ക്കാണ് റോഡ് സുരക്ഷ സംബന്ധിച്ച് ക്ലാസ്സെടുത്തത്. ഭാവിയില്‍ ഇവര്‍ ഉത്തരവാദപ്പെട്ട റൈഡര്‍മാരായിരിക്കുമെന്ന് ഹോണ്ട വിശ്വസിക്കുന്നു. കാച്ച് ദെം യംഗ് എന്ന മുദ്രാവാക്യവുമായി ഏകദേശം 55,000 കുട്ടികള്‍ക്ക് റോഡ് സുരക്ഷാ സംബന്ധമായ അറിവുകള്‍ പകര്‍ന്നുനല്‍കി. നവംബറിലെ ശിശു ദിനത്തില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക കാംപെയ്ന്‍ നടത്തി.

നാല് മണിക്കൂറിനുള്ളില്‍ സ്ത്രീകളെ സൗജന്യമായി സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിക്കുന്നതാണ് ഹോണ്ടയുടെ ഡ്രീം റൈഡിംഗ് ഇനീഷിയേറ്റീവ്

ഡ്രീം റൈഡിംഗ് ഇനീഷിയേറ്റീവിലൂടെ നവംബറില്‍ 2,600 ലധികം സ്ത്രീകള്‍ വാഹനമോടിക്കാന്‍ പഠിച്ചു. നാല് മണിക്കൂര്‍ സമയത്തിനുള്ളില്‍ സ്ത്രീകളെ ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിക്കുന്നതാണ് ഹോണ്ട 2009 ല്‍ തുടങ്ങിയ ഡ്രീം റൈഡിംഗ് ഇനീഷിയേറ്റീവ്. തികച്ചും സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഒരുക്കുന്നത്. ഇതുവരെ ഒരു ലക്ഷത്തോളം സ്ത്രീകളാണ് ഇത്തരത്തില്‍ റൈഡിംഗ് പഠിച്ചത്.

ഇന്ത്യയില്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണം നടത്തുന്നതില്‍ ഹോണ്ട 2വീലേഴ്‌സ് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. പങ്കെടുത്തവര്‍ക്ക് തിയറി, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ നല്‍കിയതായി അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Auto