എക്‌സ്‌പോ 2020 എണ്ണ ഇതര മേഖലകള്‍ക്ക് കുതിപ്പേകും

എക്‌സ്‌പോ 2020 എണ്ണ ഇതര മേഖലകള്‍ക്ക് കുതിപ്പേകും

എന്‍ബികെ ഇക്കണോമിക് അപ്‌ഡേറ്റ് പ്രകാരം എണ്ണ ഇതര മേഖല 2018ല്‍ 3.7 ശതമാനവും 2019ല്‍ 4 ശതമാനവും വളരും

ദുബായ്: ഗള്‍ഫ് മേഖലയിലെ സമാനതകളില്ലാത്ത റീട്ടെയ്ല്‍ ഉല്‍സവമായി മാറുമെന്ന് കരുതപ്പെടുന്ന എക്‌സ്‌പോ 2020 എണ്ണ ഇതര സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകുമെന്ന് റിപ്പോര്‍ട്ട്. എന്‍ബികെ ഇക്കണോമിക് അപ്‌ഡേറ്റ് പ്രകാരം എണ്ണ ഇതര മേഖല 2018ല്‍ 3.7 ശതമാനവും 2019ല്‍ 4 ശതമാനവും വളരും.

2020ല്‍ നടക്കുന്ന എക്‌സ്‌പോയ്ക്കായുള്ള തയാറെടുപ്പുകള്‍ വലിയോ തോതിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കാും ഇടയാക്കുകയെന്നും ഇത് എണ്ണ-ഇതര മേഖലകുളുടെ വളര്‍ച്ചയ്ക്ക് അടിത്തറയൊരുക്കുമെന്നുമാണ് എന്‍ബികെ പറയുന്നത്.

വരുമാനസ്രോതസ്സുകളെ വൈവിധ്യവല്‍ക്കരിക്കാനുള്ള യുഎഇയുടെ പദ്ധതി മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഇയുടെ ശക്തിയാണെന്നാണ് വിലയിരുത്തല്‍. ഒപെക് രാജ്യങ്ങള്‍ എണ്ണം ഉല്‍പ്പാദനം വെട്ടിച്ചുരുക്കാനുള്ള കരാര്‍ നീട്ടുന്നത് കാരണം എണ്ണ മേഖലയുടെ വളര്‍ച്ച ഒരു നിശ്ചിത പരിധിക്കുള്ളില്‍ തന്നെ ഒതുങ്ങുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതേസമയം 2019മുതല്‍ എണ്ണ മേഖല വളര്‍ച്ച വീണ്ടെടുത്തേക്കും എന്നും വാദമുണ്ട്. എണ്ണ ഉല്‍പ്പാദന രംഗത്ത് കൂടുതല്‍ നിക്ഷേപം എത്തുന്നതിന് ഇത് വഴിവെക്കും.

Comments

comments

Categories: Arabia