2018ല്‍ സൈബര്‍ ആക്രമണങ്ങള്‍ കൂടും: ഡാര്‍ക് മാറ്റര്‍ സിഇഒ

2018ല്‍ സൈബര്‍ ആക്രമണങ്ങള്‍ കൂടും: ഡാര്‍ക് മാറ്റര്‍ സിഇഒ

സൈബര്‍ സുരക്ഷയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനശൈലി സ്വീകരിക്കുന്നതാണ് കമ്പനികള്‍ക്ക് ഗുണകരമെന്ന് ഡാര്‍ക് മാറ്റല്‍ സിഇഒ ഫൈസല്‍ അല്‍ ബന്നായ്

ദുബായ്: 2017 ഡിജിറ്റല്‍ ലോകത്തെ സംബന്ധിച്ച് നിര്‍ണായകമായ വര്‍ഷമായിരുന്നു. ലോകം മുഴുവനും ഡിജിറ്റല്‍ സങ്കേതങ്ങളുടെ സാധ്യതകള്‍ തേടി അതില്‍ ലയിക്കാന്‍ ശ്രമിക്കുമ്പോഴും സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡെമോക്ലസിന്റെ വാള്‍ പോലെ തൂങ്ങുന്നു. വന്നാക്രൈ പോലുള്ള സൈബര്‍ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ 2018ല്‍ കുറച്ചു കൂടി കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് ഡാര്‍ക് മാറ്റര്‍ സിഇഒ ഫൈസല്‍ അല്‍ ബന്നായ് അഭിപ്രായപ്പെടുന്നത്.

നമ്മള്‍ ജീവിക്കുന്ന രീതിയും ജോലി ചെയ്യുന്ന ശൈലിയും എല്ലാം മാറ്റി മറിക്കുകയാണ് ഡിജിറ്റല്‍ വിപ്ലവം. ടെക് ലോകത്ത് ടെന്‍ഷന്‍ കൂടുകയും ചെയ്യുന്നു. കണക്റ്റിവിറ്റി കൂടുന്നതനുസരിച്ച് സൈബര്‍ ഭീഷണികളും ശക്തമാവുകയാണ്-ഫൈസല്‍ പറഞ്ഞു.

നമ്മള്‍ ജീവിക്കുന്ന രീതിയും ജോലി ചെയ്യുന്ന ശൈലിയും എല്ലാം മാറ്റി മറിക്കുകയാണ് ഡിജിറ്റല്‍ വിപ്ലവം. ടെക് ലോകത്ത് ടെന്‍ഷന്‍ കൂടുകയും ചെയ്യുന്നു.

രാജ്യങ്ങള്‍ സൈബര്‍ സുരക്ഷയ്ക്കായി കൂടുതല്‍ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നു. എന്നിട്ടും സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് ദിനംപ്രതി നമ്മള്‍ കേള്‍ക്കുന്നു. നിലവിലെ സൈബര്‍ സുരക്ഷാ രീതികള്‍ക്ക് എന്തോ പിശകുണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. നമുക്ക് മാറ്റങ്ങള്‍ അനിവാര്യമാണ്-ഫൈസല്‍ ചൂണ്ടിക്കാണിച്ചു.

കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സേവനങ്ങളില്‍ വലിയ കുതിപ്പ് നടത്താനാണ് യുഎഇയുടെ പദ്ധതി. അപ്പോള്‍ മറ്റ് രാജ്യങ്ങളേക്കാളും സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ പ്രാധാന്യത്തോടെ ഇവിടുത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെടത്ത.് ഊര്‍ജ്ജ മേഖല ഉള്‍പ്പടെ തന്ത്രപ്രധാനമായ നിരവധി രംഗങ്ങളില്‍ ഡിജിറ്റല്‍വല്‍ക്കരണം പോലുള്ള സങ്കേതങ്ങള്‍ അതിവേഗത്തിലാണ് യുഎഇ നടപ്പാക്കുന്നത്. സൈബര്‍ സുരക്ഷയില്‍ അധിഷ്ഠിതമായ ജീവനക്രമത്തിനും പ്രവര്‍ത്തനമോഡലിനും ആയിരിക്കണം സര്‍ക്കാര്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ഫൈസല്‍ വ്യക്തമാക്കി.

Comments

comments

Categories: Arabia