2018 ഹ്യുണ്ടായ് സാന്‍ട്രോ ഉടനെയെത്തും

2018 ഹ്യുണ്ടായ് സാന്‍ട്രോ ഉടനെയെത്തും

ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്നത് തിരിച്ചറിഞ്ഞു

ന്യൂഡെല്‍ഹി : 2018 ഹ്യുണ്ടായ് സാന്‍ട്രോ ഇന്ത്യന്‍ വിപണിയില്‍ വൈകാതെ അവതരിപ്പിച്ചേക്കും. ഹ്യുണ്ടായ് ഇന്ത്യയുടെ പുതിയ ചെറിയ കാര്‍ പരീക്ഷണ ഓട്ടം നടത്തുന്നത് കണ്ടെത്തി. ഹ്യുണ്ടായ് എഎച്ച്2 എന്ന് കമ്പനിക്കുള്ളില്‍ അറിയപ്പെടുന്ന കാര്‍ സാന്‍ട്രോ നെയിംപ്ലേറ്റിലാണ് ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നത്. ഓള്‍-ന്യൂ ഹ്യുണ്ടായ് സാന്‍ട്രോ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2018 പകുതിയോടെ കാര്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. ടാറ്റ ടിയാഗോ, മാരുതി സുസുകി സെലേറിയോ, റെനോ ക്വിഡ് എന്നീ കാറുകള്‍ക്ക് 2018 ഹ്യുണ്ടായ് സാന്‍ട്രോ കനത്ത വെല്ലുവിളി ഉയര്‍ത്തും.

 

ടാറ്റ ടിയാഗോ, മാരുതി സുസുകി സെലേറിയോ, റെനോ ക്വിഡ് കാറുകള്‍ക്ക് 2018 ഹ്യുണ്ടായ് സാന്‍ട്രോ കനത്ത വെല്ലുവിളി ഉയര്‍ത്തും

റിയര്‍ വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍, ഉയര്‍ന്നുനില്‍ക്കുന്ന ടെയ്ല്‍ ലാംപുകള്‍, ആകര്‍ഷകമായ വീല്‍ കവറുകള്‍ എന്നിവ് ടെസ്റ്റിംഗ് നടത്തുന്ന വാഹനത്തില്‍ കാണാനിടയായി. ഹ്യുണ്ടായ് മോഡലുകളില്‍ കാണുന്നതുപോലെ കാസ്‌കേഡിംഗ് ഗ്രില്ല്, ഷാര്‍പ്പ് ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, സ്റ്റൈലിഷ് ഫ്രണ്ട് ബംപര്‍ എന്നിവ 2018 സാന്‍ട്രോയിലും കാണുമാറാകുമെന്ന് പ്രതീക്ഷിക്കുന്നു.

0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സായിരിക്കും. ഇന്ത്യയില്‍ എന്‍ട്രി-ലെവല്‍ കാറുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഡിമാന്‍ഡ് മനസ്സിലാക്കി എഎംടി പിന്നീട് നല്‍കിയേക്കും.

Comments

comments

Categories: Auto