Archive

Back to homepage
Business & Economy

റോഡ് വികസനം: ഭൂമിയേറ്റെടുക്കല്‍ ചെലവ് കുത്തനെ വര്‍ധിച്ചു

ന്യൂഡെല്‍ഹി: റോഡ് വികസനവുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ ചെലവില്‍ വന്‍ വര്‍ധന. 2009ല്‍ ആകെ പദ്ധതി ചെലവിന്റെ ഒന്‍പത് ശതമാനം മാത്രമായിരുന്ന ഭൂമിയേറ്റെടുക്കല്‍ ചെലവ് 2012ല്‍ 16 ശതമാനത്തിലേക്കും അടുത്തിടെ നടന്ന എക്‌സ്പ്രസ് ഹൈവേ പ്രൊജക്റ്റുകളില്‍ 37 മുതല്‍ 55 ശതമാനം എന്നീ

More

ഇന്ത്യയില്‍ മിത്സുബിഷിയുടെ വന്‍ നിക്ഷേപം

ന്യൂഡെല്‍ഹി: ക്യൂബ് ഹൈവേസ് കമ്പനിയില്‍ നിന്നും 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നതിന് മിത്സുബിഷി നേതൃത്വം നല്‍കുന്ന ജാപ്പനീസ് കണ്‍സോര്‍ഷ്യം കരാറില്‍ ഒപ്പിട്ടു. 300- 350 ഡോളര്‍ മൂല്യമുള്ളതാവും ഇടപാട്. ഐ സ്‌ക്വയേര്‍ഡ് കാപ്പിറ്റല്‍, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവയുടെ പിന്തുണയുള്ള കമ്പനിയാണ്

Auto

നവംബറില്‍ ഒരു ലക്ഷം പേരെ റോഡ് സുരക്ഷ പഠിപ്പിച്ചതായി ഹോണ്ട

ഗുരുഗ്രാം : ഈ വര്‍ഷം നവംബറില്‍ ഒരു ലക്ഷത്തിലധികം ഇന്ത്യക്കാരെ റോഡ് സുരക്ഷ പഠിപ്പിച്ചതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അറിയിച്ചു. റോഡ് സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുകയെന്നത് കമ്പനിക്ക് പ്രതിജ്ഞാബദ്ധതയാണെന്ന് എച്ച്എംഎസ്‌ഐ വ്യക്തമാക്കി. പുതിയതും പരിചയസമ്പന്നരുമായ റൈഡര്‍മാരും കുട്ടികളും സ്ത്രീകളും

Slider Top Stories

60 ബില്യണ്‍ ഡോളറിന്റെ ലയന, ഏറ്റെടുക്കല്‍ ഇടപാടുകള്‍

ന്യൂഡെല്‍ഹി: 2017ല്‍ 60 ബില്യണ്‍ യുഎസ് ഡോളറിലധികം (ഏകദേശം 4 ലക്ഷം കോടി രൂപ) മൂല്യമുള്ള ലയന, ഏറ്റെടുക്കല്‍ (എം ആന്‍ഡ് എ) ഇടപാടുകളാണ് ഇന്ത്യന്‍ കമ്പനികളില്‍ നടന്നതെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ ഏകീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും അതിനൊപ്പം തന്നെ

Slider Top Stories

പ്രതിമാസ പാചകവാതക വില വര്‍ധന സര്‍ക്കാര്‍ ഒഴിവാക്കിയേക്കും

ന്യൂഡെല്‍ഹി: പാചക വാതകത്തിന്റെ പ്രതിമാസ വില വര്‍ധന ഉപേക്ഷിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ശരാശരി എണ്ണ വിലയുടെയും മുന്‍ മാസത്തെ വിദേശ വിനിമയ നിരക്കിന്റെയും അടിസ്ഥാനത്തില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ എല്ലാ മാസവും ഒന്നാം തീയതി പാചകവാതകത്തിന്റെയും എടിഎഫിന്റെയും വില പുതുക്കി

Slider Top Stories

എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല: അശോക് ഗജപതി രാജു

ന്യൂഡെല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് സംഭവിച്ചതു പോലെ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം നിഷ്‌ക്രിയമാകണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി അശോക് ഗജപതി രാജു. എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Slider Top Stories

മുന്‍നിര ഇന്ത്യന്‍ ഐടി കമ്പനികളെ പിന്തള്ളി മുന്നേറാനൊരുങ്ങി ആക്‌സഞ്ച്വര്‍

ബെംഗളുരു: ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ രാജ്യത്തെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി (ഐടി) ഔട്ട്‌സോഴ്‌സിംഗ് വ്യവസായ വളര്‍ച്ചയ്ക്ക് നേതൃത്വം വഹിച്ചിട്ടുള്ളത് പാരമ്പര്യമുള്ള കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ് (ടിസിഎസ്), കൊഗ്നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് കോര്‍പ്, ഇന്‍ഫോസിസ് ലിമിറ്റഡ്, വിപ്രോ ലിമിറ്റഡ് എന്നിവയാണ്.

Arabia

വാറ്റ് നടപ്പാക്കുന്നത് ഒമാന്‍ നീട്ടിവെക്കും

മസ്‌ക്കറ്റ്: മൂല്യവര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വരുത്തുന്നത് ഒമാന്‍ 2019ലേക്ക് നീട്ടിവെക്കുന്നു. എന്നാല്‍ ചില ഉല്‍പ്പന്നങ്ങള്‍ക്ക് 2018 പകുതി മുതല്‍ വാറ്റ് ബാധകമാകുമെന്നാണ് സൂചന. ഒമാന്‍ സര്‍ക്കാരിന്റെ തീരുമാനം വാറ്റ് ഘടനയിലേക്ക് മാറുന്നതിന് കൂടുതല്‍ തയാറെടുപ്പുകള്‍ നടത്താന്‍ ബിസിനസുകളെ സഹായിക്കും. പുകയില

Arabia

2018ല്‍ സൈബര്‍ ആക്രമണങ്ങള്‍ കൂടും: ഡാര്‍ക് മാറ്റര്‍ സിഇഒ

ദുബായ്: 2017 ഡിജിറ്റല്‍ ലോകത്തെ സംബന്ധിച്ച് നിര്‍ണായകമായ വര്‍ഷമായിരുന്നു. ലോകം മുഴുവനും ഡിജിറ്റല്‍ സങ്കേതങ്ങളുടെ സാധ്യതകള്‍ തേടി അതില്‍ ലയിക്കാന്‍ ശ്രമിക്കുമ്പോഴും സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡെമോക്ലസിന്റെ വാള്‍ പോലെ തൂങ്ങുന്നു. വന്നാക്രൈ പോലുള്ള സൈബര്‍ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും

Auto

വാഹന നയം : കേന്ദ്ര സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചു

ന്യൂഡെല്‍ഹി : വാഹന നയം തയ്യാറാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ സഹായിക്കാന്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചു. പരിസ്ഥിതി സൗഹാര്‍ദ്ദ മൊബിലിറ്റിക്കായി ഇലക്ട്രിക് വാഹനങ്ങള്‍, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സാങ്കേതികവിദ്യാ സാധ്യതകളും പരിഗണിക്കുമെന്ന് ഘന വ്യവസായ മന്ത്രി അനന്ത് ഗീതെ പറഞ്ഞു.

More

ഉദയ് ലക്ഷ്യങ്ങളില്‍  നേട്ടം കൈവരിച്ച് ആന്ധ്ര

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഉജ്ജ്വല്‍ ഡിസ്‌കോം അഷുറന്‍സ് യോജന(ഉദയ്)ക്ക് കീഴില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് ആന്ധ്ര പ്രദേശ്. സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ കമ്പനികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന പദ്ധതിയാണ് ഉദയ്. വൈദ്യുതി വിതരണ കമ്പനികളുടെ സംയോജിത സാങ്കേതിക- സാമ്പത്തിക നഷ്ടങ്ങള്‍

Arabia

യുഎഇയില്‍ പെട്രോളിന് വില കൂടും

ദുബായ്: യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കൂടും. യുഎഇ ഊര്‍ജ്ജമന്ത്രാലയം പുറത്തിറക്കിയ പ്രതിമാസ വാര്‍ത്താ ബുള്ളറ്റിനിലാണ് ഇക്കാര്യം  വ്യക്തമാക്കിയിരിക്കുന്നത്. 98 അണ്‍ലീഡഡ് ഗ്യാസൊലീന് ലിറ്ററിന് 2.24 എഇഡി ആകും. ഡീസലിന് 2.33 എഇഡിയും. ജനുവരി മുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരും. മൂല്യവര്‍ധിത

Arabia

എക്‌സ്‌പോ 2020 എണ്ണ ഇതര മേഖലകള്‍ക്ക് കുതിപ്പേകും

ദുബായ്: ഗള്‍ഫ് മേഖലയിലെ സമാനതകളില്ലാത്ത റീട്ടെയ്ല്‍ ഉല്‍സവമായി മാറുമെന്ന് കരുതപ്പെടുന്ന എക്‌സ്‌പോ 2020 എണ്ണ ഇതര സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകുമെന്ന് റിപ്പോര്‍ട്ട്. എന്‍ബികെ ഇക്കണോമിക് അപ്‌ഡേറ്റ് പ്രകാരം എണ്ണ ഇതര മേഖല 2018ല്‍ 3.7 ശതമാനവും 2019ല്‍ 4 ശതമാനവും വളരും.

Arabia

പുതിയ ഇംഗ്ലീഷ് ന്യൂസ് ചാനലുമായി സൗദി

റിയാദ്: സൗദി സാറ്റലൈറ്റ് ടിവി ചാനലായ അല്‍-ഇഖബരിയ ഇനി ഇഖബരിയ നെറ്റ് വര്‍ക്ക് കമ്പനിയായി അറിയപ്പെടും. സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. ഔദ് ബിന്‍ സലെ അല്‍ ഔദ് ആണ് ഇക്കാര്യം അറിയിച്ചത്. സൗദി പ്രസ് ഏജന്‍സിക്കു റേഡിയോ ആന്‍ഡ് ടെലിവിഷന്‍

Arabia

2018 ഒമാന് ഭാഗ്യവര്‍ഷം തന്നെ

മസ്‌ക്കറ്റ്: ഹൈഡ്രോകാര്‍ബണ്‍ ഉല്‍പ്പാദനത്തിലെ വര്‍ധനയും വരുമാനസ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതികളും ഒമാന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ കുതിപ്പേകുന്നു. ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബിഎംഐ റിസര്‍ച്ചിന്റെ ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ ഒമാന്‍ മികച്ച ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച കൈവരിക്കും.

Arabia

ബനിയന്‍ ട്രീ റെഡിഡന്‍സസിനുള്ള ആദ്യ കരാര്‍; 68 മില്ല്യണ്‍ ഡോളര്‍ പദ്ധതി

ദുബായ്: പശ്ചിമേഷ്യയില്‍ പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്ന ആദ്യ ബനിയന്‍ ട്രീ റെസിഡന്‍സസ് പദ്ധതിക്കുള്ള കരാര്‍ സിവില്‍കോ സിവില്‍ എന്‍ജിനീയറിംഗ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗ് കമ്പനിക്ക്. യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡെവലപ്പര്‍ സ്വീഡ് & സ്വീഡ് ആണ് പദ്ധതിയുടെ ലീഡ് കോണ്‍ട്രാക്റ്ററായി സിവില്‍കോയെ നിയമിച്ച കാര്യം അറിയിച്ചത്.

Auto

പുറത്തിറക്കുംമുമ്പേ ഇന്ത്യയില്‍ ലംബോര്‍ഗിനി യൂറസ് വിറ്റുതീര്‍ന്നു

  ന്യൂഡെല്‍ഹി : ഇന്ത്യയില്‍ പുറത്തിറക്കുന്നതിന് മുമ്പേ ലംബോര്‍ഗിനി യൂറസ് എസ്‌യുവി വിറ്റുപോയി. 2018 വര്‍ഷത്തെ യൂറസ് എസ്‌യുവികളാണ് വിറ്റഴിക്കപ്പെട്ടത്. ഈ മാസമാദ്യമാണ് യൂറസ് എസ്‌യുവി ആഗോള അരങ്ങേറ്റം നടത്തിയത്. ലോകത്തെ എക്കാലത്തെയും ഏറ്റവും വേഗമേറിയ പ്രൊഡക്ഷന്‍ എസ്‌യുവിയായിരിക്കും യൂറസ് എന്ന്

More

സിഒപിഡി രോഗത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍

ശ്വാസകോശത്തെ ബാധിക്കുന്ന ബാധിക്കുന്ന സിഒപിഡി എന്ന അസുഖത്തേക്കുറിച്ചുള്ള ബോധവത്കരണത്തിനും രോഗാവസ്ഥയും പുനരധിവാസവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് വളരെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്നു എന്താണ് സിഒപിഡി (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്) ? ശ്വാസകോശത്തെ ബാധിക്കുന്ന ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫസീമ എന്നീ രണ്ട് അസുഖങ്ങളുടെ

World

ഒന്നര ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാര്‍

യുഎസില്‍ ഈ വര്‍ഷം അറസ്റ്റ് ചെയ്യപ്പെട്ടത് 143,470 അനധികൃത കുടിയേറ്റക്കാര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വര്‍ധനയാണിതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 20ന് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം കുടിയേറ്റക്കാര്‍ക്കെതിരായ നടപടികള്‍ കര്‍ക്കശമാക്കിയിരുന്നു.

More

ഭക്ഷ്യ സുരക്ഷയ്ക്ക് കൂടുതല്‍ ഉദ്യോഗസ്ഥര്‍

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ തലങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നു. ഫുഡ് ഇന്‍സ്‌പെക്റ്റര്‍മാര്‍ക്കു പുറമേ ഭക്ഷ്യ സുരക്ഷയുടെ ചുമതലയുള്ള സബ് ഡിവിഷണല്‍ ഓഫിസര്‍മാരെ നിയമിക്കുന്നതിനാണ് തീരുമാനം. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ ഇതിലൂടെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.