സ്വപ്‌ന ഭവനങ്ങള്‍ക്ക് പുതുജീവനേകി ഹോം സോള്‍

സ്വപ്‌ന ഭവനങ്ങള്‍ക്ക് പുതുജീവനേകി ഹോം സോള്‍

കേരളത്തിലെ ഫര്‍ണിച്ചര്‍ വ്യവസായത്തിന് ആധുനികതയുടെ പര്യവേഷം ചാര്‍ത്തി കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹോം സോള്‍ തെയ്യമ്പാട്ടില്‍. ഇന്‍ഡോര്‍ ഓട്ട്‌ഡോര്‍ ഫര്‍ണിച്ചറുകളുടെ വന്‍പിച്ച ശേഖരവുമായി കാലഘട്ടത്തിനൊത്ത കച്ചവട മാതൃകയില്‍ ഫര്‍ണിച്ചറുകള്‍ക്കു മാത്രമായി ഒരു മാള്‍ എന്ന സംസ്‌ക്കാരത്തിന് തുടക്കമിട്ടിരിക്കുകയാണ് തെയ്യമ്പാട്ടില്‍

ഓരോ വീടും ഓരോ സ്വപ്‌ന സാക്ഷാല്‍ക്കാരങ്ങളാണ്. നീണ്ട നാളത്തെ കഠിനാധ്വാനങ്ങള്‍ക്കൊടുവില്‍ സ്വരുക്കൂട്ടിയ സമ്പാദ്യം വീടിനായി ചെലവഴിക്കുമ്പോള്‍ ധനനഷ്ടക്കണക്കുകളല്ല, മറിച്ച് ആ സ്വപ്‌ന സാഫല്യത്തിലാണ് ആളുകള്‍ സന്തോഷിക്കുന്നത്. സ്വന്തം വീട് എന്ന ആശയം മനസില്‍ ഉദിക്കുമ്പോള്‍ മുതല്‍ അതിന്റെ ഓരോ ഭാഗങ്ങളെ കുറിച്ചും വ്യക്തമായ ധാരണ ഇന്ന് ആളുകള്‍ക്കുണ്ട്. കരിങ്കല്‍ത്തറയ്ക്ക് മുകളില്‍ കെട്ടിപ്പൊക്കുന്ന കല്‍ച്ചുവരുകളെ കെട്ടിടങ്ങള്‍ എന്ന് മാത്രമേ വിളിക്കാന്‍ സാധിക്കൂ. അത് വീട് എന്ന നിലവാരത്തിലേക്കെ് എത്തിക്കാന്‍ നിരവധി ഘടകങ്ങളുടെ പിന്തുണ വേണം. അതിനാല്‍ ഈ ഓരോ ഘടകങ്ങളും നിര്‍മാണ സമയത്തും ശേഷവും അവര്‍ വ്യക്തമായി കണക്കാക്കിയിരിക്കും. ഇതില്‍ പ്രധാനിയാണ് വീടിന്റെ അകത്തളം. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് വീടിന്റെ അകത്തളങ്ങളുടെ ഡിസൈനുകളിലും കാഴ്ച്ചപ്പാടുകളിലും പ്രകടമായ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. ഇന്ന് വീടിന്റെ പുറം മോടിക്കൊപ്പം തന്നെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് അകത്തളങ്ങളും ഒരുക്കുന്നത്. ചിത്രങ്ങളും മറ്റും സ്ഥാപിക്കേണ്ട സ്ഥലവും രീതിയും വരെ വന്‍ പ്രാധാന്യത്തോടെ നിശ്ചയിക്കപ്പെടുന്നു. അകത്തളങ്ങളുടെ മനോഹാരിതയിലും വീടിനകത്തുള്ള അന്തരീക്ഷത്തിലും പ്രധാന പങ്ക് വഹിക്കുന്നത് അവിടെയുള്ള ഫര്‍ണിച്ചറുകളാണ്. വീട് എത്രമാത്രം അലങ്കരിച്ചാലും അകത്തളങ്ങളിലെ ഫര്‍ണിച്ചറുകള്‍ നല്‍കുന്ന ഫീല്‍ ഒന്നു വേറെ തന്നെ. ഇത്തരത്തിലുള്ള ഫര്‍ണിച്ചറുകളുടെ ലഭ്യതയാണ് ആളുകള്‍ തിരയുന്നത്. ഇത്തരം അന്വേഷണങ്ങള്‍ക്ക് മികച്ച പ്രതിവിധിയൊരുക്കുകയാണ് ഇടപ്പള്ളി പത്തടിപ്പാലത്ത് ഏഴ് നിലകളിലായി ഫര്‍ണിച്ചര്‍ വിസ്മയം ഒരുക്കിക്കൊണ്ട് ഹോം സോള്‍ തെയ്യമ്പാട്ടില്‍. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ മാള്‍ ആയ ഹോം സോള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത് വ്യത്യസ്ത ഡിസൈനുകളുടെ ആധുനിക മാതൃകളാണ്. ഗ്രൂപ്പ് ചെയര്‍മാന്‍ ഷറഫുദ്ദീന്റെ മികച്ച നേതൃത്വപാടവവും ആശയങ്ങളും സ്ഥാപനത്തിനെ കൊണ്ടെത്തിക്കുന്നത് ജനഹൃദയങ്ങളിലേക്കാണ്.

ഫര്‍ണിച്ചര്‍ വ്യാപാരത്തിന്റെ ആധുനിക മുഖം ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തനം ആരംഭിച്ച ഹോം സോള്‍ ദിനംപ്രതി ആവിഷ്‌കരിക്കുന്ന പുത്തന്‍ പരിഷ്‌കാരങ്ങളിലൂടെയാണ് ശ്രദ്ധേയമാകുന്നത്. ഇന്നുവരെ ഉപഭോക്താക്കള്‍ അനുഭവിച്ചിട്ടില്ലാത്ത ഷോപ്പിംഗ് അനുഭവമാണ് ഹോം സോള്‍ നല്‍കുന്നത്. എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്കായി വിവിധ നിലവാരത്തിലും ഡിസൈനുകളിലുമുള്ള ഫര്‍ണിച്ചറുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫര്‍ണിച്ചര്‍ രംഗത്തെ എല്ലാ മികച്ച ബ്രാന്‍ഡുകളുടെയും ഉല്‍പ്പന്നങ്ങള്‍ അണിനിരത്തിക്കൊണ്ട് പ്രീമിയം, ലക്ഷ്വറി, ഇക്കോണമി വിഭാഗങ്ങളിലായി നവീന ഫര്‍ണിച്ചറുകളുടെ വന്‍ ശേഖരം ഹോം സോളില്‍ സജ്ജമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉപഭോക്താവിന് സ്വന്തം ബജറ്റിന് അനുസരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും സാധിക്കും.

പ്രീമിയം ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഭാഗത്തിന് ‘ഒപുലെന്‍സ’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. പ്രീമിയം ലെതര്‍ ഫര്‍ണിച്ചറുകളുടെയും മറ്റും വിപുലമായ ശ്രേണിയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സ്റ്റാന്‍ലി, ലാ-സെഡ്-ബോയ്, മിലാനോ ഡിസൈന്‍സ് തുടങ്ങി നിരവധി ബ്രാന്‍ഡഡ് ഫര്‍ണിച്ചറുകള്‍ ഈ വിഭാഗത്തില്‍ ലഭ്യമാണ്. ഇക്കോണമി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഫാമിലി ഫര്‍ണിച്ചര്‍ സ്റ്റോര്‍ ഹോം വേള്‍ഡ് എന്നറിയപ്പെടുന്നു. വീടുകളിലേക്കും ഫഌറ്റുകളിലേക്കും ആവശ്യമായ എല്ലാവിധ ഫര്‍ണിച്ചറുകളും ഇവിടെ സുലഭമാണ്. ടി സ്‌ക്വയര്‍, ഇന്‍ഡര്‍കോര്‍, ആപ്പിള്‍കാര്‍ട്ട്, ഹോംവര്‍ക്ക് തുടങ്ങി വിവിധതരം ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. മികച്ച ക്വാളിറ്റിയും, വ്യത്യസ്ത വില നിലവാരങ്ങളും ഓഫറുകളുമായി സമ്പന്നമാണ് ഹോം വേള്‍ഡ്. ഹോം ഫര്‍ണിഷിംഗ് രംഗത്തെ ഉന്നത ബ്രാന്‍ഡുകളുടെയെല്ലാം ഉല്‍പ്പന്നങ്ങള്‍ ഉള്‍ക്കൊള്ളിച്ച് എന്‍ഹാന്‍സ് എന്ന പേരില്‍ സ്റ്റോര്‍ തയാറാക്കിയിട്ടുണ്ട്. ഹോം ഡെക്കറേഷന്‍ വിഭാഗത്തിലെ ഉല്‍പ്പന്നങ്ങള്‍ എല്ലാം തന്നെ ലഭ്യമാകത്തക്ക വിധത്തിലാണ് ക്രമീകരണം. പോര്‍ട്ടികോ, ഡി ഡെകോര്‍, ഫാബ് ഇന്ത്യ തുടങ്ങി നിരവധി ബ്രാന്‍ഡുകള്‍ ഇക്കൂട്ടത്തില്‍ അണിനിരത്തുന്നുണ്ട്. ഇതിനുപുറമെ ക്രിയേറ്റര്‍ എന്ന അത്യാഡംബര വിഭാഗവും ഇവിടെയുണ്ട്. ആഡംബര ഫര്‍ണിച്ചറുകളുടെ അത്ഭുത ലോകമാണ് ക്രിയേറ്റര്‍. ലോകോത്തര വിപണിയില്‍ വന്‍ ഡിമാന്റ് ഉള്ളതും ഉന്നത നിലവാരത്തിലുള്ളതുമായ മികച്ച ഫര്‍ണിച്ചറുകളുടെ ശേഖരം ഇവിടെ സജ്ജമാണ്. വിദഗ്ധരായ ഡിസൈനര്‍മാരുടെ നൂതന ഡിസൈനുകളും ഇക്കൂട്ടത്തിലുണ്ട്. ഇതിനൊപ്പം ഔട്ട്‌ഡോര്‍ ഫര്‍ണിച്ചറുകള്‍ക്ക് മാത്രമായി ഒരു നിലയുമുണ്ട്. എല്ലാവിധ ഔട്ട്‌ഡോര്‍ ഫര്‍ണിച്ചറുകളും ഇവിടെ നിന്നും തെരഞ്ഞെടുക്കാം. അത്തരത്തില്‍ ഫര്‍ണിച്ചര്‍ രംഗത്തെ വിവിധ തലങ്ങളെ വിവിധ വിഭാഗങ്ങളാക്കിക്കൊണ്ട് ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ് ഹോം സോള്‍. ഫര്‍ണിച്ചര്‍ വ്യാപാര രംഗത്ത് നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഷോപ്പിംഗിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നിലവാരമാണ് ഹോം സോളിനെ വ്യത്യസ്തമാക്കുന്നത്.

ലവ് അറ്റ് ഫസ്റ്റ് സൈറ്റ്

പുറംകാഴ്ചയില്‍ പകര്‍ത്തിയിരിക്കുന്ന ആകര്‍ഷണീയത അകത്തളങ്ങളിലെ ഉല്‍പ്പന്നങ്ങളിലും പകര്‍ന്ന് നല്‍കാന്‍ ഹോം സോള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ നിര്‍മാണത്തില്‍ തന്നെ ഈ നവീനത പ്രകടമാണ്.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ മാള്‍ ആയ ഹോം സോള്‍ ഒരു ലക്ഷം സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ ഏഴ് നിലകളിലായാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഫര്‍ണിച്ചര്‍ രംഗത്തെ എല്ലാ മികച്ച ബ്രാന്‍ഡുകളുടെയും ഉല്‍പ്പന്നങ്ങള്‍ അണിനിരത്തിക്കൊണ്ട് പ്രീമിയം, ലക്ഷ്വറി, ഇക്കോണമി വിഭാഗങ്ങളിലായി നവീന ഫര്‍ണിച്ചറുകളുടെ വന്‍ ശേഖരം ഹോം സോളില്‍ സജ്ജമാക്കിയിട്ടുണ്ട്

ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള വ്യാപാര കേന്ദ്രമായതിനാല്‍ തന്നെ കെട്ടിടസമുച്ചയം അത്തരത്തിലുള്ളതാവണമെന്ന ആശയത്തില്‍ നിന്നാണ് മാളിന്റെ നിര്‍മാണത്തില്‍ തന്നെ വ്യത്യസ്തത പരീക്ഷിച്ചത്. സ്ഥാപനത്തിന്റെ പുറംകാഴ്ചയില്‍ തന്നെ അകത്തളങ്ങളിലെ സജ്ജീകരണങ്ങളുടെ ആഴം എത്രത്തോളമുണ്ടാകുമെന്ന് മനസിലാക്കാം. കാലാകാലങ്ങളായി കേരളത്തിന്റെ പ്രധാന വ്യവസായങ്ങളില്‍ ഒന്നായി തുടരുന്ന ഫര്‍ണിച്ചര്‍ രംഗത്ത് കാലികമായ മാറ്റങ്ങളിലൂടെ അവയെ നവീന പാതയിലേക്ക് വഴിതിരിച്ചു വിടുകയാണ് ഹോം സോള്‍. വിവിധ പ്രദേശങ്ങളില്‍ നിന്ന് കേരളത്തിലെ ഫര്‍ണിച്ചറുകള്‍ക്കായി ആവശ്യക്കാരും ഏറെയുണ്ട്. എന്നാല്‍ അവര്‍ക്ക് ആവശ്യമുള്ള എല്ലാവിധ ഫര്‍ണിച്ചറുകളും ലഭ്യമാവുക എന്നത് അല്‍പം ശ്രമകരമായ കാര്യമായിരുന്നു. എന്നാല്‍ ഫര്‍ണിച്ചര്‍ രംഗത്തെ എല്ലാവിധ ഉല്‍പ്പന്നങ്ങളെയും ഒരു കുടക്കീഴില്‍ അവതരിപ്പിച്ചുകൊണ്ട് ഹോം സോള്‍ ഇതിന് മികച്ച പ്രതിവിധിയാണ് ഒരുക്കിയിരിക്കുന്നത്.

ഇക്കോണമി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഫാമിലി ഫര്‍ണിച്ചര്‍ സ്റ്റോര്‍, ഹോം വേള്‍ഡ് എന്നറിയപ്പെടുന്നത്. വീടുകളിലേക്കും ഫഌറ്റുകളിലേക്കും ആവശ്യമായ എല്ലാവിധ ഫര്‍ണിച്ചറുകളും ഇവിടെ സുലഭമാണ്. ടി സ്‌ക്വയര്‍, ഇന്‍ഡര്‍കോര്‍, ആപ്പിള്‍കാര്‍ട്ട്, ഹോംവര്‍ക്ക് തുടങ്ങി വിവിധതരം ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. മികച്ച ക്വാളിറ്റിയും, വ്യത്യസ്ത വില നിലവാരങ്ങളും ഓഫറുകളുമായി സമ്പന്നമാണ് ഹോം വേള്‍ഡ്

എല്ലാ പ്രദേശത്തുനിന്നുള്ളവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാവുന്നതും നിഷ്പ്രയാസം കണ്ടെത്താവുന്നതുമായ സ്ഥലം തെരഞ്ഞെടുത്തത് തന്നെ ഹോം സോളിന്റെ മികവിന് മാറ്റ് കൂട്ടി. സാധാരണ ഫര്‍ണിച്ചര്‍ ഷോപ്പുകളില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് വില്‍പ്പനയ്ക്ക് നിരത്തുന്നതിലും ഹോംസോള്‍ കൈക്കൊണ്ടിരിക്കുന്നത്. ഓരോ ഫര്‍ണിച്ചറുകളും വീടുകളിലും മറ്റും ക്രമീകരിക്കുന്നത് പോലെ തന്നെ സജ്ജമാക്കിയിരിക്കുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് ഒരു ഡെമോ ആയും ഉപയോഗപ്പെടുത്താവുന്നതാണ്. അത്തരത്തില്‍ ഓരോ വിഭാഗങ്ങളെയും കേവലം ഭംഗിക്കുപരിയായി ഉപഭോക്താക്കള്‍ക്ക് വിവിധ തരത്തില്‍ പ്രയോജനപ്പെടും വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ വിഭാഗം ആളുകളും വ്യത്യസ്ത ചിന്താഗതിയോടെയാണ് ഫര്‍ണിച്ചറുകളെ സമീപിക്കുക. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് ആ ചിന്താഗതിയില്‍ മാറ്റങ്ങള്‍ സംഭവിക്കും. മറ്റു ചിലര്‍ പണത്തിന് മുന്‍തൂക്കം നല്‍കുന്നവരായിരിക്കും. അത്തരത്തില്‍ എല്ലാ വിഭാഗം ആളുകള്‍ക്കും മികച്ച സേവനമൊരുക്കാന്‍ ഹോം സോളിന് സാധിച്ചിട്ടുണ്ട്. ഇവിടെ ഒരുക്കിയിരിക്കുന്ന വ്യത്യസ്ത വിഭാഗങ്ങള്‍ തന്നെ ഇതിന് ഉദാഹരണമാണ്. അക്ഷരാര്‍ത്ഥത്തില്‍ ഒരു വണ്‍ സ്റ്റോപ്പ് മള്‍ട്ടി ബ്രാന്‍ഡ്, മള്‍ട്ടി ഔട്ട്‌ലെറ്റ് സ്റ്റോര്‍ എന്ന ആശയമാണ് ഹോംസോള്‍ പ്രദാനം ചെയ്യുന്നത്.

ട്രഡീഷന്‍ മുതല്‍ ന്യൂജെന്‍ വരെ

പരമ്പരാഗത ശൈലിയിലുള്ള ഡിസൈന്‍ ഫര്‍ണിച്ചര്‍ മുതല്‍ ആധുനിക രീതിയിലുള്ളവ വരെ ഹോം സോളില്‍ അണിനിരത്തിയിട്ടുണ്ട്. പൗരാണിക ശൈലി ഇഷ്ടപ്പെടുന്നവര്‍ക്ക് അത്തരത്തിലുള്ളതും മോഡേണ്‍ ആയ ഫര്‍ണിച്ചറുകള്‍ വേണ്ടവര്‍ക്ക് അതും നേരിട്ട് കണ്ട് തെരഞ്ഞെടുക്കാം. ഇന്നത്തെ കാലത്ത് വീടുകളുടെയും മറ്റും നിര്‍മാണ ശൈലിക്ക് അനുസരിച്ചാണ് ആളുകള്‍ ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കുന്നത്. വീടുകളുടെ പെയിന്റ് വരെ ഇക്കാര്യത്തില്‍ പരിഗണിക്കുന്നവരുണ്ട്. അതിനാല്‍ ഈ തരം തിരിവിന് ഫര്‍ണിച്ചര്‍ വിപണിയില്‍ വന്‍ പ്രാധാന്യമാണുള്ളത്. അതിനൊപ്പം തന്നെ ധാരാളം കൊത്തുപണികളോടു കൂടിയതും സിംപിള്‍ ആയവയും ഉള്‍പ്പെടെ ഫര്‍ണിച്ചര്‍ രംഗത്തെ എല്ലാ തലങ്ങളിലും ഹോം സോള്‍ സാന്നിധ്യം അറിയിക്കുന്നു. അകത്തളങ്ങളിലെ ഭംഗിയെ സ്വാധീനിക്കുന്ന പ്രധാന ഘടകമായതിനാല്‍ തന്നെ ഫര്‍ണിച്ചറുകളില്‍ വ്യത്യസ്തത പരീക്ഷിക്കാന്‍ ഇന്നത്തെ ആളുകളും തയാറാണ്. ഇന്‍ഡോര്‍ എന്നപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന വിഭാഗമാണ് ഔട്ട്‌ഡോര്‍ ഫര്‍ണിച്ചറിന്റേതും, അതിനാല്‍ ഇവയ്ക്കായി വിവിധ ഡിസൈനുകളിലും വലിപ്പത്തിലുമുള്ള ഫര്‍ണിച്ചറുകളുടെ മികച്ച ശ്രേണിയും സ്ഥാപനത്തില്‍ ഒരുക്കിയിട്ടുണ്ട്.

മൂന്നര പതിറ്റാണ്ടിന്റെ സംരംഭക പാരമ്പര്യം

കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി ഫര്‍ണിച്ചര്‍ വ്യവസായമുള്‍പ്പടെ നിരവധി സംരംഭങ്ങളുമായി തെയ്യമ്പാട്ടില്‍ ജൈത്രയാത്ര തുടരുകയാണ്. ഫ്യൂവല്‍ ആന്‍ഡ് എനര്‍ജി, റിയല്‍ എസ്റ്റേറ്റ്, ജൂവല്‍റി, ടയര്‍ റീട്ടെയ്ല്‍ എന്നീ രംഗങ്ങളിലും മികച്ച സാന്നിധ്യമായി പ്രവര്‍ത്തനം തുടരുന്ന ഗ്രൂപ്പ് കരുത്തുറ്റ കച്ചവട പാരമ്പര്യത്തിന്റെ പ്രതീകമാണ്. 2006 സെപ്റ്റംബര്‍ 11ന് മലപ്പുറം ജില്ലയിലെ ആദ്യ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റിലൂടെ ഫര്‍ണിച്ചര്‍ രംഗത്ത് സാന്നിധ്യമുറപ്പിച്ച തെയ്യമ്പാട്ടില്‍ 2010ല്‍ പാലാരിവട്ടത്തും പിന്നീട് കോഴിക്കോടും ദുബായിയിലും ഫര്‍ണിച്ചര്‍ ഷോപ്പുകള്‍ക്ക് തുടക്കം കുറിച്ചു. ഇതര സ്ഥാപനങ്ങളെ അപേക്ഷിച്ച് വില്‍പ്പന മാത്രം ലക്ഷ്യം വെച്ചല്ല ഹോംസോള്‍ പ്രവര്‍ത്തിക്കുന്നത്. സമൂഹത്തിനൊപ്പം ഇടകലര്‍ന്നും ആഘോഷങ്ങളില്‍ പങ്കെടുത്തും സദാ സജീവമായി നിലനില്‍ക്കാന്‍ സ്ഥാപനം ശ്രമിക്കുന്നുണ്ട്. ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരവുമായി ബന്ധപ്പെട്ടും മറ്റും സ്ഥാപനം നടത്തിയ ഇടപെടലുകളും ഗെയിമുകളുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി ഫര്‍ണിച്ചര്‍ വ്യവസായമുള്‍പ്പടെ നിരവധി സംരംഭങ്ങളുമായി തെയ്യമ്പാട്ടില്‍ ജൈത്രയാത്ര തുടരുകയാണ്. ഫ്യൂവല്‍ ആന്‍ഡ് എനര്‍ജി, റിയല്‍ എസ്റ്റേറ്റ്, ജൂവല്‍റി, ടയര്‍ റീട്ടെയ്ല്‍ എന്നീ രംഗങ്ങളിലും മികച്ച സാന്നിധ്യമായി പ്രവര്‍ത്തനം തുടരുന്ന ഗ്രൂപ്പ് കരുത്തുറ്റ കച്ചവട പാരമ്പര്യത്തിന്റെ പ്രതീകമാണ്‌

പാലക്കാടും മലപ്പുറത്തുമുള്ള സ്വന്തം നിര്‍മാണ യൂണിറ്റില്‍ നിന്നും ഹോം സോളില്‍ ഫര്‍ണിച്ചറുകള്‍ വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്. സ്വന്തം ഉല്‍പ്പന്നങ്ങള്‍ ആയതിനാല്‍ ഉന്നത നിലവാരമാണ് ഹോംസോള്‍ ഉറപ്പ് നല്‍കുന്നത്. ഇതിനൊപ്പംതന്നെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സൗഹാര്‍ദ്ദപരമായ ഇടപെടലുകളും സ്ഥാപനത്തിന് ജനകീയ മുഖം നല്‍കുന്നു. കൂടാതെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സമീപനങ്ങളിലൂടെ സാധാരണക്കാരനെ കൂടി ആധുനിക ഷോപ്പിംഗ് അനുഭവത്തിലേക്ക് കൈപിടിച്ചുയര്‍ത്താനുമുള്ള പ്രവര്‍ത്തനരീതികളാണ് ഹോം സോളിന്റെ കാഴ്ചവെക്കുന്നത്. നിരവധി ചെറുകിട ഫര്‍ണിച്ചര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഫര്‍ണിച്ചര്‍ മാള്‍ എന്ന ആശയത്തിലേക്ക് ആരും കടന്നുചെല്ലാന്‍ ധൈര്യപ്പെടാതിരുന്നിടത്താണ് ഒരു മാളിന് തന്നെ തുടക്കം കുറിച്ച് ഹോം സോള്‍ ചരിത്രത്തില്‍ സ്ഥാനം നേടിയത്. ഏഴ് നിലകളിലായി ഒരു ലക്ഷം സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ഹോം സോള്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റ് എന്ന നേട്ടം ഇതുവഴി കരസ്ഥമാക്കി. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം കാലാനുസൃതമായ വ്യാഖ്യാനങ്ങളെ കടഞ്ഞെടുത്ത വിജയവുമായാണ് ഹോംസോള്‍ പ്രവര്‍ത്തനം തുടരുന്നത്. ആധുനികതയുടെ കാലഘട്ടത്തില്‍ പാരമ്പര്യത്തിന്റെ കടച്ചില്‍പ്പെരുമയെ നവീന കച്ചവട മാതൃകയിലേക്ക് സന്നിവേശിപ്പിച്ച ഹോം സോള്‍, ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുന്നത് കാലഘട്ടത്തിനൊത്ത കച്ചവടരീതി തന്നെ.

Comments

comments

Related Articles