സൗദിയിലെ ബഹ്രി ഷിപ്പിംഗ് കമ്പനിക്ക് പുതിയ സിഇഒ

സൗദിയിലെ ബഹ്രി ഷിപ്പിംഗ് കമ്പനിക്ക് പുതിയ സിഇഒ

അധിക വരുമാനം ലക്ഷ്യം വച്ച് പുതിയ വിപണികളിലേക്ക് സേവനം വ്യാപിക്കിപ്പാനാണ് ബഹ്രി ശ്രമികുന്നത്.

റിയാദ്: സൗദി അറേബ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷിപ്പിംഗ് കമ്പനി ബഹ്രി പുതിയ സിഇഒ ആയി അബ്ദുള്ള അല്‍ദുബൈഖിയെ നിയമിച്ചു. ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. ലോകവിപണിയില്‍ കമ്പനിയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനും കമ്പനിയുടെ നിലപാടുകള്‍ കൂടുതല്‍ കരുത്തുറ്റതാക്കാനും അല്‍ദുബൈഖി നേതൃത്വം നല്കുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ പുതിയ വിപണികളിലേക്കുള്ള വ്യാപനവും അദ്ദേഹത്തിന്റെ ചുമതലയായിരിക്കും.

കഴിഞ്ഞ നാളുകളില്‍ കമ്പനിക്കുണ്ടായ വളര്‍ച്ചയുടെ തുടര്‍ച്ചയ്ക്കായി പുതിയ മേഖലകളിലേക്ക് സേവനങ്ങളെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സിഇഒ ചുമതലയേല്‍ക്കുന്നതെന്ന് ബഹ്രി ചെയര്‍മാന്‍ അബ്ദുള്‍റഹ്മാന്‍ എം അല്‍ മൊഫാദി അറിയിച്ചു.

സൗദി അഗ്രിക്കള്‍ച്ചര്‍ ആന്റ് ലൈവ്‌സ്റ്റോക്ക് ഇന്‍വെസ്റ്റമെന്റ് കമ്പനിയില്‍ ദീര്‍ഘനാളത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം ബഹ്രിയിലെത്തുന്നത്. ഇതിന് പുറമെ അഫ്വാഫ് ഇന്‍വെസ്റ്റ്‌മെന്റ്, അവാല്‍നെറ്റ്, ഡൗലോഗ് ടെക്‌നോളജി കമ്പനി തുടങ്ങിയയിടങ്ങളിലും മാനേജ്‌മെന്റ് തലത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സൗദി വിഷന്‍ 2030 മുന്നില്‍കണ്ടുകൊണ്ട് കമ്പനിയുടെ ദീര്‍ഘ-ഹ്രസ്വകാല പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുകയും ഷിപ്പിംഗ് മേഖലയില്‍ നൂതനതകള്‍ നടപ്പിലാക്കിക്കൊണ്ട് കമ്പനിയുടെ വളര്‍ച്ച സുഗമമാക്കുകയും ചെയ്യുമെന്ന് അല്‍ബുബൈഖി പറഞ്ഞു. സൗദി അഗ്രിക്കള്‍ച്ചര്‍ ആന്റ് ലൈവ്‌സ്റ്റോക്ക് ഇന്‍വെസ്റ്റമെന്റ് കമ്പനിയില്‍ ദീര്‍ഘനാളത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം ബഹ്രിയിലെത്തുന്നത്. ഇതിന് പുറമെ അഫ്വാഫ് ഇന്‍വെസ്റ്റ്‌മെന്റ്, അവാല്‍നെറ്റ്, ഡൗലോഗ് ടെക്‌നോളജി കമ്പനി തുടങ്ങിയയിടങ്ങളിലും മാനേജ്‌മെന്റ് തലത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എംബിഎ കരസ്ഥമാക്കിയ അദ്ദേഹം കിംഗ് ഫഹദ് സര്‍വകലാശാലയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിഎസ്‌സിയും നേടിയിട്ടുണ്ട്.

Comments

comments

Categories: Arabia