Archive

Back to homepage
More

ടെലിനോര്‍ ഗ്രൂപ്പിന്റെ ബി ടു ബി  തലവന്‍ മനീഷ് പ്രകാശ് രാജിവച്ചു

ന്യൂഡെല്‍ഹി: നോര്‍വീജിയന്‍ ടെലികോം ഭീമന്മാരായ ടെലിനോര്‍ ഗ്രൂപ്പിന്റെ ആഗോള തലവന്‍ (ബി ടു ബി വിഭാഗം) മനീഷ് പ്രകാശ് രാജിവച്ചു. പതിനഞ്ച് മാസത്തെ സേവനത്തിനു ശേഷമാണ് മറ്റൊരു കമ്പനിയിലേക്ക് മനീഷ് ചേക്കേറുന്നത്. നിലവില്‍ നോട്ടീസ് കാലാവധിയില്‍ സേവനം തുടരുന്ന അദ്ദേഹം ജനുവരി

Slider Top Stories

ഭാരത് മാല പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് വലിയ അവസരം: ഐക്ര

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രധാനനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത ഭാരത്മാല പദ്ധതി നിക്ഷേപകര്‍ക്ക് വലിയ അവസരങ്ങളാണ് ഒരുക്കുന്നതെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്ര. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലെ സമയനിഷ്ടയും കൃത്യമായ ഫണ്ടിംഗും അനുസരിച്ചായിരിക്കും പദ്ധതിയുടെ വിജയമെന്നും ഐക്ര പറയുന്നു.

Business & Economy

ഹോട്ടല്‍ നിര്‍മാണത്തിന്1500 കോടി സമാഹരിക്കാന്‍ ഐടിപിഒ

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്തെ ഹോട്ടല്‍ പദ്ധതിക്കുവേണ്ടി 1500 കോടി രൂപ സമാഹരിക്കാന്‍ വാണിജ്യ മന്ത്രാലയത്തിനു കീഴിലെ ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍ (ഐടിപിഒ) തയാറെടുക്കുന്നു. വായ്പകളിലൂടെയും ഡെല്‍ഹി പ്രഗതി മൈതാനിലെ ഭൂമിയുടെ ഒരു ഭാഗം ഉപയോഗിച്ചും ധന ശേഖരണം നടത്താനാണ് ഐടിപിഒയുടെ നീക്കം.

Slider Top Stories

നഗരങ്ങളിലെ തിരക്ക് പരിഹരിക്കുന്നതിന് അധിക തുക വേണമെന്ന് ഗതാഗത മന്ത്രാലയം

ന്യൂഡെല്‍ഹി: നഗരങ്ങളിലെ ഗതാഗത തിരക്ക് പരിഹരിക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനും അടുത്ത കേന്ദ്ര ബജറ്റില്‍ 25,000 കോടി രൂപയുടെ അധിക സഹായം ആവശ്യമാണെന്ന് റോഡ് ഗതാഗത മന്ത്രാലയം. തന്റെ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതത്തില്‍ 18 ശതമാനം വര്‍ധന വേണമെന്ന് കേന്ദ്രഗതാഗത വകുപ്പ് മന്ത്രി

Slider Top Stories

ലോക സമ്പന്നരുടെ മൊത്തം ആസ്തിയില്‍ 1 ട്രില്യണ്‍ ഡോളറിന്റെ വര്‍ധന

ന്യൂഡെല്‍ഹി: ഭൂമിയിലെ അതിസമ്പന്നരായ ആസ്തിയില്‍ ഈ വര്‍ഷം മൊത്തം ഒരു ട്രില്യണ്‍ ഡോളറിന്റെ വര്‍ധനയയുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ലോകത്തിലെ സമ്പന്നരുടെ ആസ്തിയിലുണ്ടായ നേട്ടത്തേക്കാള്‍ നാല് മടങ്ങ് കൂടുതലായിരിക്കും ഇതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. ബ്ലൂംബെര്‍ഗ് ബില്യനേയര്‍ സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്തിലെ

Slider Top Stories

‘ജനസംഖ്യാ വര്‍ധന മുന്നില്‍ കണ്ടുകൊണ്ടാവണം വികസന പദ്ധതികള്‍’

കൊച്ചി: സംസ്ഥാനത്ത് ആവിഷ്‌കരിക്കുന്ന വികസന പദ്ധതികള്‍ 15 വര്‍ഷമെങ്കിലും മുന്‍കൂട്ടി കണ്ടുള്ളതാവണമെന്ന് ഭൂമി നാച്ചുറല്‍ പ്രോഡക്സ്റ്റ്‌സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ടസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ജി എ ബാലകൃഷ്ണന്‍. കാലങ്ങളായി കേരളം കേട്ടുകൊണ്ടിരിക്കുന്ന പരാതിയാണ് വ്യവസായത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമെന്നത്. സര്‍ക്കാരുകള്‍ മാറി

More

കോള്‍ ഇന്ത്യയുടെ തൊഴിലാളി അധിഷ്ഠിത ഉല്‍പ്പാദന ക്ഷമത ഇരട്ടിച്ചു

കൊല്‍ക്കത്ത: പൊതുമേഖല ഖനന കമ്പനിയായ കോള്‍ ഇന്ത്യയുടെ തൊഴിലാളികളെ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പാദനക്ഷമത ഒരു ദശാബ്ദത്തിനിടെ ഇരട്ടിയായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. പത്തു വര്‍ഷം മുന്‍പ് മൂന്നില്‍ രണ്ട് ഭാഗം മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തി നേടിയെടുത്തിരുന്നതിനേക്കാള്‍ 50 ശതമാനത്തിലധികമാണ് കമ്പനിയുടെ നിലവിലെ കല്‍ക്കരി ഉല്‍പ്പാദനശേഷി. യന്ത്രങ്ങളുടെ

Arabia

എണ്ണ വരുമാനത്തില്‍ 80% കുതിപ്പ് പ്രതീക്ഷിച്ച് സൗദി

റിയാദ്: എണ്ണയില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍വര്‍ധന പ്രതീക്ഷിച്ച് സൗദി അറേബ്യ. 2023 ആകുമ്പോഴേക്കും എണ്ണയില്‍ നിന്നുള്ള വരുമാനത്തില്‍ 80 ശതമാനം കുതിപ്പാണ് സൗദി പ്രതീക്ഷിക്കുന്നത്. ഒരു പതിറ്റാണ്ടിനിടെ ആദ്യമായി മിച്ചബജറ്റ് എന്ന അവസ്ഥയിലേക്ക് ഇത് രാജ്യത്തെ എത്തിക്കുമെന്നും വിലയിരുത്തലുണ്ട്. ബജറ്റ് സന്തുലിതമാക്കാന്‍

Auto

പേഴ്‌സണലൈസ്ഡ് 3ഡി പ്രിന്റഡ് വാഹനഘടകങ്ങളുമായി മിനി

ലണ്ടന്‍ : ബിഎംഡബ്ല്യു ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ മിനി ‘മിനി യുവേഴ്‌സ് കസ്റ്റമൈസ്ഡ്’ എന്ന പേരില്‍ പ്രത്യേക കസ്റ്റമൈസേഷന്‍ സര്‍വീസ് ആരംഭിച്ചു. വ്യക്തിഗതമാക്കിയ ട്രിമ്മുകള്‍ നിര്‍മ്മിക്കുന്നതിനും വാഹനഘടകങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും മിനി കാര്‍ ഉടമകള്‍ക്ക് ഇനി കഴിയും. ജര്‍മ്മനിയില്‍ 3ഡി

More

നേപ്പാളിലെ ആന മഹോല്‍സവം

അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന വാര്‍ഷിക ആന മഹോല്‍സവത്തിന്റെ 14-ാം എഡിഷന് നേപ്പാളില്‍ തുടക്കമായിരിക്കുകയാണ്. നേപ്പാളിലെ മൂന്നാമത്തെ വലിയ ടൂറിസം ഡെസ്റ്റിനേഷനായ ചിത്‌വാനില്‍ നടക്കുന്ന മേളയില്‍ 50ഓളം ആനകളാണ് പങ്കെടുക്കുന്നത്. 26ന് ആരംഭിച്ച ആന മഹോല്‍സവം 30നാണ് അവസാനിക്കുന്നത്. ഒട്ടേറേ സഞ്ചാരികള്‍

More

ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ്

ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള സെന്ററുകള്‍ ജനുവരിയില്‍ ഡെല്‍ഹി സര്‍ക്കാര്‍ അവതരിപ്പിക്കും. ഉദ്യോഗസ്ഥരില്ലാതെ ചുറ്റും ക്യാമറകള്‍ സ്ഥാപിച്ച് നടത്തുന്ന ടെസ്റ്റിലൂടെ അനര്‍ഹരായവര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നത് പൂര്‍ണമായും ഒഴിവാക്കാനാകുമെന്നാണ് ഡെല്‍ഹി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.  

Tech

വെള്ളപ്പൊക്ക മുന്നറിയിപ്പിന് ട്വിറ്റര്‍

വെള്ളപ്പൊക്കം സംബന്ധിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് ട്വിറ്ററില്‍ നിന്നും മറ്റ് ആപ്ലിക്കേഷനുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രയോജനപ്പെടുത്താമെന്ന് ഗവേഷകരുടെ വിലയിരുത്തല്‍. ജേര്‍ണല്‍ കംപ്യൂട്ടേര്‍സ് ആന്‍ഡ് ജിയോ സയന്‍സസിലാണ് ഇതു സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

More

വാട്ട്‌സാപ്പ് ഇമോജിക്കെതിരേ നോട്ടീസ്

വാട്ട്‌സാപ്പിലെ മിഡില്‍ ഫിംഗര്‍ ഇമോജി 15 ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്. അശ്ലീപ ചുവയുള്ള ഈ ഇമോജി ഇന്ത്യയില്‍ നിയമ വിരുദ്ധമാണെന്നും ഗുര്‍മീത് സിംഗ് എന്ന അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകള്‍ക്കെതിരേ അപകീര്‍ത്തികരമായ ആംഗ്യങ്ങള്‍ കാണിക്കുന്നത് വിലക്കുന്ന ഐപിസി വകുപ്പുകള്‍

Business & Economy

തമിഴ്‌നാട് ജലസേചന പദ്ധതികള്‍ക്ക് വായ്പാ സഹായവുമായി ലോകബാങ്ക്

ന്യൂഡെല്‍ഹി: തമിഴ്‌നാട്ടിലെ ജലസേചന പദ്ധതികളുടെ നവീകരണത്തിനായി 318 മില്യണ്‍ ഡോളറിന്റെ വായ്പാ കരാറില്‍ ലോക ബാങ്കുമായി കേന്ദ്രസര്‍ക്കാരും തമിഴ്‌നാടും ഒപ്പുവെച്ചു. ഏകദേശം 5 ലക്ഷത്തോളം കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ പയോജനം ലഭിക്കുക. അവരില്‍ ഭൂരിഭാഗവും ചെറുകിട,നാമമാത്ര കര്‍ഷകരാണെന്നും ധനകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.

More

ലളിതമാക്കല്‍, സമന്വയം, വ്യാപ്തി എന്നിവയില്‍ ശ്രദ്ധയൂന്നുക: എന്‍ ചന്ദ്രശേഖരന്‍

മുംബൈ: ആഗോള വിപുലീകരണത്തിന്റെ പയോജനം നേടുന്നതിന് ലളിതവല്‍ക്കരണം, കൂട്ടായ പ്രവര്‍ത്തനം, വ്യാപ്തി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ജീവനക്കാരോട് ടാറ്റ സണ്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. 695,000ത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് വര്‍ഷാവസാന അഭിസംബോധനയായി അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Business & Economy

ഇ-കൊമേഴ്‌സ് വഴി നല്‍കുന്ന ഉല്‍പ്പന്നങ്ങളില്‍ എംആര്‍പി സ്റ്റിക്കര്‍ നിര്‍ബന്ധം

ന്യൂഡെല്‍ഹി: ജിഎസ്ടിക്ക് മുന്‍പ് പാക്ക് ചെയ്ത് ഉല്‍പ്പന്നങ്ങളില്‍ ജനുവരി ഒന്നുമുതല്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ നിര്‍ബന്ധമായും യഥാര്‍ത്ഥ എംആര്‍പി വിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. ലീഗല്‍ മെട്രോളജി നിയമപ്രകാരമുള്ള നിര്‍ദേശം അനുസരിക്കാത്ത പക്ഷം ഇ-കൊമേഴ്‌സ് കമ്പനികളില്‍ നിന്നും പിഴ ഈടാക്കും. മാത്രമല്ല

Business & Economy

നവംബറില്‍ ജിഎസ്ടി വരുമാനം വീണ്ടും ഇടിഞ്ഞു

ന്യൂഡെല്‍ഹി: നവംബര്‍ മാസവും ജിഎസ്ടിയില്‍ നിന്നുള്ള വരുമാനത്തില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയതായി കേന്ദ്ര ധനമന്ത്രാലയം. ഏകീകൃത ചരക്ക് സേവന നികുതി നടപ്പില്‍ വന്നതിനു ശേഷം ആദ്യമായാണ് തുടര്‍ച്ചയായി രണ്ടു മാസം ജിഎസ്ടി വരുമാനത്തില്‍ ഇടിവുണ്ടാകുന്നത്. ഒക്‌റ്റോബറില്‍ 83,000 കോടി രൂപയുടെ വരുമാനം

Business & Economy

1,000 കോടി രൂപയുടെ വില്‍പ്പന കടന്ന് ബിഗ് ബാസ്‌ക്കറ്റ്

മുംബൈ: 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1,000 കോടി രൂപയിലധികം വില്‍പ്പന കരസ്ഥമാക്കി ബിഗ്ബാസ്‌ക്കറ്റ് ഉടമസ്ഥരായ ഇന്നൊവേറ്റിവ് റീട്ടെയ്ല്‍. രാജ്യത്തെ മൊത്തത്തിലുള്ള ഉപഭോക്തൃ വിപണിയിലെ മാന്ദ്യ പ്രവണതകള്‍ക്കിടയിലും ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പിംഗിനോട് ഉപഭോക്താക്കള്‍ക്കുള്ള താല്‍പ്പര്യം വര്‍ധിക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇരട്ടിയിലധികം വര്‍ധനവാണ്

Business & Economy

ട്രേഡ്മാര്‍ക്ക് രജിസ്ട്രി ഓഫീസുകള്‍ക്കെതിരെ നിയമയുദ്ധത്തിനൊരുങ്ങി അമുല്‍

ന്യൂഡെല്‍ഹി: അമുലിന്റേതിനു സാമ്യമുള്ള രീതിയില്‍ എഴുതുന്നതോ അതേ രീതിയില്‍ ഉച്ചാരണം വരുന്നതോ ആയ പേരുകള്‍ മറ്റുല്‍പ്പന്നങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിനെതിരെ അമൂല്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നു. രാജ്യത്തെ അഞ്ച് ട്രേഡ്മാര്‍ക്ക് രജിസ്ട്രി ഓഫീസുകള്‍ക്കെതിരെയാണ് അമൂല്‍ നിയമയുദ്ധത്തിന് തയാറെടുക്കുന്നത്. ഡെല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്

Auto

ടിവിഎസ് മാര്‍ക്കറ്റിംഗ് വിഭാഗം പുന:സംഘടിപ്പിച്ചു

മുംബൈ : ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ വിപണന വിഭാഗം പുന:സംഘടിപ്പിച്ചു. ഹീറോ മോട്ടോകോര്‍പ്പിനെയും ബജാജ് ഓട്ടോയെയും ശക്തമായി വെല്ലുവിളിക്കാനാണ് ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ പുറപ്പാട്. ടിവിഎസ്സിന്റെ ഏറ്റവും വിലയേറിയ ബൈക്കായ അപ്പാച്ചെ ആര്‍ആര്‍ 310 പുറത്തിറക്കുന്നതിന് മുമ്പാണ് മാര്‍ക്കറ്റിംഗ് ഡിവിഷനെ ഉപ