സംസ്ഥാനത്ത് വീണ്ടും സൈബര്‍ ആക്രമണം

സംസ്ഥാനത്ത് വീണ്ടും സൈബര്‍ ആക്രമണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സൈബര്‍ ആക്രമണം. തിരുവനന്തപുരം ജില്ലയിലെ മര്‍ക്കന്റയിന്‍ സഹകരണ സംഘത്തിന്റെ കംപ്യൂട്ടറിലാണ് ആക്രമണമുണ്ടായത്. ബാങ്കിലെ സെര്‍വറുമായി ബന്ധപ്പെടുത്തിയിട്ടുള്ള കംപ്യൂട്ടറിനു നേരെയായിരുന്നു ആക്രമണം. കംപ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണമാണു വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് ബാങ്ക് അധികൃതര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തെ നടുക്കിയ വാണാക്രൈ സൈബര്‍ ആക്രമണത്തിനു സമാനമാണിതെന്നാണ് വിലയിരുത്തല്‍. 23ന് വൈകിട്ടാണ് ആക്രമണം ശ്രദ്ധയില്‍പ്പെട്ടത്. പെട്ടെന്ന് കംപ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. റീസ്റ്റാര്‍ട്ട് ചെയ്‌തെങ്കിലും മോചനദ്രവ്യം ആവശ്യപ്പെടുന്ന ഒരു സന്ദേശം മാത്രമാണു കണ്ടത്. കംപ്യൂട്ടറിലെ ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്തതായും ഡീക്രിപ്റ്റ് ചെയ്ത് കിട്ടണമെങ്കില്‍ ബിറ്റ് കോയിന്‍ വഴി പണം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് സന്ദേശം. ഒരു ഇമെയിലിലേക്ക് മറുപടി അയയ്ക്കാനും നിര്‍ദേശമുണ്ട്. വിദേശത്തുനിന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക സൂചന.

Comments

comments

Categories: Slider, Top Stories

Related Articles