അമ്യൂസ്‌മെന്റ് പാര്‍ക്കിനായി ഷാര്‍ജ 27 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു

അമ്യൂസ്‌മെന്റ് പാര്‍ക്കിനായി ഷാര്‍ജ 27 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു

സന്ദര്‍ശകരുടെ എണ്ണം പ്രതിദിനം 17000 ആക്കി ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ 2018ല്‍ പുതിയ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ മോണ്ടാസ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ അധിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി 27 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി (ഷുറൂക്ക്) അറിയിച്ചു. പാര്‍ക്കില്‍ ഉള്‍ക്കൊള്ളിക്കാവുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്.

വാട്ടര്‍ പാര്‍ക്കില്‍ ദിവസേന 10000 സന്ദര്‍ശകരും അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ 7000 സന്ദര്‍ശകരുമായാണ് എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം നല്കുന്ന വിധത്തില്‍ പാര്‍ക്കിനെ പുതുക്കി നിര്‍മിക്കുമെന്ന് ഷുറൂക്ക് സിഒഒ അഹമ്മദ് ഒബൈദ് അല്‍ ഖസീര്‍ പറഞ്ഞു.

പുതിയതായി 26 റൈഡുകള്‍ കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതി. വാട്ടര്‍ പാര്‍ക്ക് ഫെബ്രുവരിയിലും അമ്യൂസ്‌മെന്റ് പാര്‍ക്ക് അടുത്ത വര്‍ഷം പകുതിയോടെയും പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്

വാട്ടര്‍ പാര്‍ക്ക് ഫെബ്രുവരിയിലും അമ്യൂസ്‌മെന്റ് പാര്‍ക്ക് അടുത്ത വര്‍ഷം പകുതിയോടെയും പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നിരവധി പുതിയ റൈഡുകളും മറ്റും ഈ അവസരത്തില്‍ സജ്ജമാക്കും.

പേള്‍സ് രാജകുമാരിയുടെ ജീവിതം തീം ആക്കി നിര്‍മിക്കുന്ന പേള്‍സ് കിംഗ്ഡം ഇതില്‍ പ്രധാനിയാണ്. 200 ആളുകളെ ഉള്‍ക്കൊള്ളാവുന്ന തരത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. വേവ്പൂള്‍ അടക്കം 35 ഓളം വിഭാഗങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കും. ഇതിന് പുറമെ ഒമ്പത് രാജ്യങ്ങളുടെ പ്രതീതി നല്കുന്ന ഐലന്റ് ഓഫ് ലെജന്റ്‌സ് എന്ന വിഭാഗവും ശ്രദ്ധേയമാണ്. ഇതിനൊപ്പം തന്നെ 2 കോച്ചുകളിലായി 40 ആളുകളെ ഉള്‍ക്കൊള്ളിച്ച് സഞ്ചരിക്കുന്ന തീവണ്ടിയും സജ്ജമാക്കും. ഐലന്റ് ഓഫ് ലെജന്റ്‌സിലെ എല്ലാ സ്ഥലങ്ങളിലൂടെയും കടന്ന്‌പോകുന്ന വിധത്തിലായിരിക്കും ഇതിന്റെ സഞ്ചാരം. 26 പുതിയ റൈഡുകളാണ് പുതിയതായി സജ്ജീകരിക്കുന്നത്. ഇതിനൊപ്പം വര്‍ഷത്തില്‍ 2 പ്രധാന ഇവന്റുകള്‍ നടത്താനും പദ്ധതിയുണ്ട്.

Comments

comments

Categories: Arabia