വിജയ വഴിയില്‍ ഇന്‍ഡസ് ഗ്രേഷ്യ

വിജയ വഴിയില്‍ ഇന്‍ഡസ് ഗ്രേഷ്യ

സ്വപ്‌ന ഭവനത്തിനായി വിശ്വാസ്യതയുള്ള ഒരു ബില്‍ഡറെ തേടുന്ന ഉപഭോക്താക്കള്‍ക്ക് വിശ്വാസപൂര്‍വം ആശ്രയിക്കാവുന്ന ഒരു സ്ഥാപനമാണ് എറണാകുളം നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ് ഗ്രേഷ്യ. ഉപഭോക്തൃ താല്‍പര്യത്തിനും നിര്‍മാണ നിലവാരത്തിനും പരമപ്രാധാന്യം നല്‍കുന്ന ഇന്‍ഡസ് ഗ്രേഷ്യ, വില്ല പ്രോജക്റ്റുകളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്

കൂട്ടായ്മ സമ്മാനിച്ച വിജയത്തിന്റെ കഥയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ് ഗ്രേഷ്യ എന്ന ബില്‍ഡര്‍ ഗ്രൂപ്പിന് പറയാനുള്ളത്. അയല്‍വാസികള്‍ കൂടിയായ നാല് സുഹൃത്തുക്കള്‍ക്കിടയില്‍ മൊട്ടിട്ട സ്വപ്‌നമാണ് തികച്ചും വ്യത്യസ്തമായ രീതിയില്‍ വില്ല പ്രൊജക്റ്റുകള്‍ ഉത്തരവാദിത്തത്തോടെ ഏറ്റെടുത്തു നടപ്പിലാക്കുന്ന ഈ സ്ഥാപനത്തിന്റെ സാക്ഷാല്‍ക്കാരത്തിലേക്ക് കാരത്തിലേക്ക് നയിച്ചത്. വ്യത്യസ്ത മേഖലകളില്‍ കഴിവും അനുഭവ സമ്പത്തുമുള്ള സഞ്ജു സദാനന്ദന്‍, വിജയ് ചന്ദ്ര ബോസ്, പ്രശാന്ത് മേനോന്‍ എന്നിവര്‍ ഒരേ ലക്ഷ്യത്തോടെ ഒത്തു ചേരുകയും അവരോളം തന്നെ അനുഭവ സമ്പത്തുള്ള സാം മാത്യു കൂടി അവരോടൊപ്പം കൂടിയതോടെ ഇന്‍ഡസ് ഗ്രേഷ്യ എന്ന വേറിട്ട റിയല്‍ എസ്‌റ്റേറ്റ് സംരംഭം പിറവി കൊള്ളുകയായിരുന്നു.

ഇന്‍ഡസ്‌വാലി സിവിലൈസേഷനു നന്ദി എന്നാണ് ഇന്‍ഡസ് ഗ്രേഷ്യ എന്ന പേരിന്റെ അര്‍ത്ഥം. കമ്യൂണിറ്റി ലിവിംഗിന് പ്രാധാന്യം നല്‍കുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു പേര് നല്‍കിയതെന്ന് ഇവര്‍ പറയുന്നു. എല്ലാവരും കൂടിച്ചേര്‍ന്നു താമസിക്കുന്ന പഴയ കാലഘട്ടത്തിലെ രീതിയെയാണ് ഇവര്‍ പ്രോല്‍സാഹിപ്പിക്കുന്നത്. ഉപഭോക്താക്കളെ തങ്ങളുടെ ഏറ്റവും വലിയ സമ്പത്തായി പരിഗണിക്കുകയും അവര്‍ക്ക് പ്രഥമ പരിഗണന നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ് ഇന്‍ഡസ് ഗ്രേഷ്യ. വിശ്വാസ്യതയിലും നിലവാരത്തിലുമാണ് ബ്രാന്‍ഡ് പ്രധാനമായും ശ്രദ്ധയൂന്നുന്നത്. അതുകൊണ്ടു തന്നെ ഓരോ പ്രോജക്റ്റിനെയും തങ്ങളുടെ ആദ്യത്തെ പ്രോജക്റ്റ് എന്ന രീതിയിലാണ് ഇവര്‍ നോക്കി കാണുന്നത്. ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കാന്‍ സാധിച്ചതും ഇതേ നിലവാരം കൊണ്ടുതന്നെ. ഇപ്പോള്‍ നാലു വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ വളരെ മികച്ച രീതിയിലാണ് സ്ഥാപനം മുന്നോട്ട് പോകുന്നതെന്ന് ഡയറക്റ്റര്‍മാരായ വിജയും സാമും ഒരുപോലെ പറയുന്നു.

ജീവനുള്ള വില്ലകള്‍

ജീവനുള്ള ഭവനങ്ങള്‍ എന്ന വിശേഷണം ഇവര്‍ സ്വയം തങ്ങളുടെ പ്രോജക്റ്റുകള്‍ക്ക് നല്‍കിയതല്ല. ഉപഭോക്താക്കള്‍ മനസറിഞ്ഞ് നല്‍കിയ പദവിയാണ് ഇത്. ജീവനുള്ള മികച്ച ഭവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന വിലയിലും നിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാതെ നിര്‍മിച്ചു നല്‍കുക എന്നതായിരുന്നു തുടക്കം മുതല്‍ തന്നെ ഇവര്‍ മുന്നോട്ട് വച്ച ദര്‍ശനം. ഉപഭോക്തൃ സംതൃപ്തിയുടെ കാര്യത്തില്‍ ഇന്ത്യയിലെ പ്രീമിയര്‍ ബില്‍ഡര്‍ ആവുക എന്നതാണ് ലക്ഷ്യം. മധുരിക്കുന്ന കുറേ സ്വപ്‌നങ്ങള്‍ ഉപഭോക്താക്കള്‍ക്കു നല്‍കി, അതിന്റെ അടിസ്ഥാനത്തില്‍ അവരെ ആകര്‍ഷിച്ച് ഒടുവില്‍ അതില്‍ നിന്നെല്ലാം വിഭിന്നമായി താഴ്ന്ന നിലവാരത്തില്‍ ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഒരു പ്രവണത ഈ മേഖലയില്‍ പൊതുവെ കാണാറുണ്ട്. ഉപഭോക്താവിന്റെ സ്വപ്‌നമാണ് വീട് എന്നത്. ആ സ്വപ്‌നത്തില്‍ അവരോടൊപ്പം തന്നെ ഇന്‍ഡസ് ഗ്രേഷ്യയും സഞ്ചരിക്കുന്നു. കരാര്‍ ഒപ്പു വെക്കുന്നതു മുതല്‍ വില്ല കൈമാറുന്നതു വരെ ഉപഭോക്താക്കളുടെ കൂടെ തന്നെ ഇവര്‍ ഉണ്ടാകും. അതിനായി ശക്തമായ ടീം വര്‍ക്ക് തന്നെയാണ് ഇവര്‍ നടത്തുന്നത്. ഉന്നത നിലവാരത്തില്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നു എന്നതാണ് ഉപഭോക്താക്കളെ ഇന്‍ഡസ് ഗ്രേഷ്യയിലേക്ക് ആകര്‍ഷിക്കുന്നത്. ”ഒരു ബ്രാന്‍ഡിനെ സംബന്ധിച്ച് വിശ്വാസ്യതയാണ് ഏറ്റവും പ്രധാനം. ഉപഭോക്താക്കളുടെ മനസിലൂടെ വേണം ബ്രാന്‍ഡ് വളരാന്‍. പരസ്യത്തിലൂടെയുള്ള ബ്രാന്‍ഡ് വളര്‍ച്ചയുടെ കാലം കഴിഞ്ഞു,” വിജയ് ചന്ദ്ര ബോസ് വ്യക്തമാക്കി.

കാലത്തിന് മുന്‍പേ ചിന്തിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. റെറ ഉള്‍പ്പെയുള്ള നിയമങ്ങള്‍ വരുന്നതിനു മുന്‍പ് തന്നെ ഓരോ പ്രോജക്റ്റിലും ഫണ്ട് തിരിച്ചു വിടാതെ സാമ്പത്തിക അച്ചടക്കത്തോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്

സാം മാത്യു

നാല് വര്‍ഷം.. നാല് പ്രൊജക്റ്റുകള്‍

നാലാം വര്‍ഷത്തില്‍ നാലാമത്തെ പ്രോജക്റ്റുമായി മുന്നോട്ട് പോവുകയാണ് ഇന്ന് ഇന്‍ഡസ് ഗ്രേഷ്യ. വില്ല പ്രോജക്റ്റുകള്‍ മാത്രമാണ് ഇവര്‍ ഇപ്പോള്‍ ചെയ്യുന്നത്. പുതിയ പ്രോജക്റ്റ് കമ്പനി ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത് ഗ്രീന്‍ റിച്ച് എന്ന വില്ല പ്രോജക്റ്റാണ്. ഇതുവരെ ഏറ്റെടുത്തതിനേക്കാളും വലിയ പ്രോജക്റ്റായിരിക്കും ഇതെന്ന് വിജയ് പറയുന്നു. മുളന്തുരുത്തിയിലെ വില്ലേജ് ഗാര്‍ഡന്‍ ആയിരുന്നു ഇന്‍ഡസ് ഗ്രേഷ്യയുടെ ആദ്യ പ്രോജക്റ്റ്. പ്രകൃതിയുമായി അടുത്തു നില്‍ക്കുന്നതാണ് ഇവരുടെ പദ്ധതികളെല്ലാം. അതുതന്നെയാണ് ബ്രാന്‍ഡിന്റെ യുഎസ്പി. തൃപ്പൂണിത്തുറയിലെ മൈന്‍ഡ്രീമാണ് രണ്ടാമത്തെ പ്രോജക്റ്റ്. മനസ് സ്വപ്‌നം കാണുന്ന വില്ല, സ്വപ്‌നം കാണുന്ന വിലയില്‍.. എന്നതാണ് മൈന്‍ഡ്രീമിനു പിന്നിലെ ആശയം. പൂര്‍ണമായും ഫര്‍ണിഷ് ചെയ്ത വില്ലയായിരുന്നു ഇത്. മൂന്നാമത്തെ പ്രോജക്റ്റ് കാക്കനാടുള്ള ഷാന്‍ഗ്രി ലാ ഹോംസ് ആണ്. 14 വില്ലയാണ് ഇതിലുള്ളത്.

ഒരു ബ്രാന്‍ഡിനെ സംബന്ധിച്ച് വിശ്വാസ്യതയാണ് ഏറ്റവും പ്രധാനം. ഉപഭോക്താക്കളുടെ മനസിലൂടെ വേണം ബ്രാന്‍ഡ് വളരാന്‍. പരസ്യത്തിലൂടെയുള്ള ബ്രാന്‍ഡ് വളര്‍ച്ചയുടെ കാലം കഴിഞ്ഞു. കഴിഞ്ഞ മൂന്ന് പ്രൊജക്റ്റുകളില്‍ നിന്നായി ഉപഭോക്താക്കളില്‍ നിന്ന് നേടിയെടുത്ത ഈ വിശ്വാസ്യത തന്നെയാണ് നാലാമത്തെ പ്രോജക്റ്റില്‍ ഞങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുക

വിജയ് ചന്ദ്ര ബോസ്

ഗ്രീന്‍ റിച്ച് എന്ന നാലാമത്തെ വില്ല പ്രോജക്റ്റിന്റെ ഏറ്റവും വലിയ ആകര്‍ഷണം സോളാറാണ്. കഴിഞ്ഞ മൂന്ന് പ്രോജക്റ്റുകളില്‍ നിന്നായി ഉപഭോക്താക്കളില്‍ നിന്ന് നേടിയെടുത്ത ഈ വിശ്വാസ്യത തന്നെയാണ് നാലാമത്തെ പ്രോജക്റ്റില്‍ തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുകയെന്ന് വിജയ് ചൂണ്ടിക്കാട്ടുന്നു. നാലാമത്തെ വര്‍ഷം എത്തുമ്പോഴേക്കും 75ഓളം സന്തുഷ്ടരായ ഉപഭോക്താക്കളെ നേടിയെടുക്കാന്‍ സാധിച്ചു എന്നതാണ് ഇവര്‍ ഏറ്റവും വലിയ നേട്ടമായി കരുതുന്നത്. മലയാള തനിമ ഇഷ്ടപ്പെടുന്നവരാണ് ഇവരുടെ ഉപഭോക്താക്കള്‍. പ്രകൃതിയോട് ഇണങ്ങുന്ന രീതിയില്‍, എന്നാല്‍ നഗരത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയും കൂടിയുള്ളതാണ് ഈ പ്രോജക്റ്റുകള്‍ എല്ലാം തന്നെ.

കൂട്ടായ്മയുടെ വിജയം

എറണാകുളം നഗരം കേന്ദ്രീകരിച്ചാണ് ഇന്‍ഡസ് ഗ്രേഷ്യയുടെ പ്രവര്‍ത്തനം. നാല് ഡയറക്റ്റര്‍മാര്‍ ഒരു ലക്ഷ്യത്തെ മുന്‍ നിര്‍ത്തി നാല് ഡിപ്പാര്‍ട്ട്‌മെന്റുകളായി പ്രവര്‍ത്തിക്കുകയാണ് ഇവിടെ. അതുതന്നെയാണ് വിജയത്തിനു പിന്നിലുള്ള ഇന്‍ഡസ് ഗ്രേഷ്യയുടെ ഏറ്റവും വലിയ രഹസ്യവും. ഡയറക്റ്റര്‍മാരില്‍ ഒരാളായ സഞ്ജുവിന് ആര്‍ക്കിടെക്ചര്‍ രംഗത്ത് 26 ലധികം വര്‍ഷത്തെ അനുഭവ സമ്പത്തുണ്ട്. ഇന്‍ഡസ് ഗ്രേഷ്യയുടെ വളര്‍ച്ചയിലും മുന്നോട്ടുള്ള കുതിപ്പിലും ഇദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഏറെ നിര്‍ണായകമായിട്ടുണ്ട്. സെയ്ല്‍സില്‍ ദീര്‍ഘകാലത്തെ പരിചയമുള്ള ഡയറക്റ്റര്‍ വിജയ് ചന്ദ്ര ബോസ് ടാറ്റ, റിലയന്‍സ്, എംഐആര്‍സി, ഫാസ്റ്റ്ട്രാക്ക് തുടങ്ങിയ മുന്‍നിര കമ്പനികളില്‍ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ്. ജാപ്പനീസ് കമ്പനികളായ ടൊയോട്ട, സുസുക്കി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള സ്ഥാപനത്തിന്റെ ഡയറക്റ്റര്‍ പ്രശാന്ത് മേനോനും ഇന്‍ഡസ് ഗ്രേഷ്യയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇന്‍ഡസ് ഗ്രേഷ്യയെ ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നത് സാം മാത്യു എന്ന ഡയറക്റ്ററാണ്. ഡയറക്റ്റര്‍മാര്‍ നേരിട്ട് തന്നെയാണ് സെയ്ല്‍സ് കൈകാര്യം ചെയ്യുന്നത്. പ്രതീക്ഷിക്കുന്നതിനേക്കാളും മികച്ച റിസല്‍ട്ട് നല്‍കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ഉപഭോക്താക്കളുടെ സന്തോഷം, പറഞ്ഞ സമയത്തുള്ള ഡെലിവറി, ഉന്നത നിലവാരം തുടങ്ങി മൂന്ന് ഘടകങ്ങളാണ് ഇവര്‍ ഉറപ്പു നല്‍കുന്നത്.

വിപണിയില്‍ അടുത്തിടെ വന്ന മാറ്റങ്ങളെ കുറിച്ചും ഇവര്‍ക്ക് വ്യക്തമായ അഭിപ്രായങ്ങളുണ്ട്. ”കാലത്തിന് മുന്‍പേ ചിന്തിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. റെറ ഉള്‍പ്പെയുള്ള നിയമങ്ങള്‍ വരുന്നതിനു മുന്‍പ് തന്നെ ഓരോ പ്രോജക്റ്റിലും ഫണ്ട് തിരിച്ചു വിടാതെ സാമ്പത്തിക അച്ചടക്കത്തോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒരിക്കലും ഒരു പ്രോജക്റ്റിന്റെ ഫണ്ടെടുത്ത് മറ്റൊരു പ്രോജക്റ്റിന് ഉപയോഗിക്കുന്നതു പോലുള്ള നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഓരോ പ്രോജക്റ്റുകളും സ്വതന്ത്രമാണ്,” സാം മാത്യു പറയുന്നു. ”ഞങ്ങള്‍ റെറയെ സ്വാഗതം ചെയ്യുന്നു. ഇത്തരമൊരു നിയമം വരുന്നത് മേഖലയെ ശുദ്ധീകരിക്കും. മികച്ച ബില്‍ഡര്‍മാര്‍ വന്നാല്‍ മേഖലയ്ക്കും അത് ഗുണകരമാണ്,” – വിജയ് വ്യക്തമാക്കി.

Comments

comments

Categories: FK Special, Slider